രാജിനി ചാണ്ടിയുടെ (Rajini Chandy) കിടിലം മെക്കോവർ ഷൂട്ടിങ് കഴിഞ്ഞ ദിവസങ്ങളിൽ പുറത്ത് ഇറങ്ങിയിരുന്നു.  അന്നുമുതൽ താരം കേട്ടിരുന്ന പലതരം വിമർശനങ്ങൾക്കും ചുട്ട മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് രാജിനി ചാണ്ടി.  


COMMERCIAL BREAK
SCROLL TO CONTINUE READING

ഈ പ്രായത്തില് ആദ്യമായി താൻ ധരിച്ചതല്ല ഈ വേഷങ്ങൾ എന്ന് വ്യക്തമാക്കിയിരിക്കുകയാണ് താരം ഇപ്പോൾ.  അതായത് രാജിനി ചാണ്ടിയുടെ (Rajini Chandy) ഭാഷയിൽ പറഞ്ഞാൽ നിങ്ങളൊക്കെ ജനിക്കുന്നതിനു മുൻപേ സ്വിം സൂട്ടും ബിക്കിനിയുമൊക്കെ അണിഞ്ഞ് സീൻ വിട്ടതാണ് എന്നാണ്.  ഇത് വെറും പറച്ചിൽ മാത്രമല്ല കേട്ടോ തെളിവും നിരത്തിയിട്ടുണ്ട്.  


Also Read: മെക്കോവർ എന്നു പറഞ്ഞാൽ ഇങ്ങനാ.., അടിപൊളി ലുക്കിൽ രാജിനി ചാണ്ടി


എനിക്ക് ഇഷ്ടമുള്ളതു പോലെ ജീവിച്ചു ഇപ്പോഴും അങ്ങനെ നന്നായി ജീവിതം കൊണ്ടു പോകുന്ന ഒരാളാണ് താനെന്നും പക്ഷേ ഇതൊക്കെ ആരോടും പറഞ്ഞു നടക്കേണ്ട ആവശ്യം തനിക്ക് ഉണ്ടായിരുന്നില്ലയെന്നും എന്നാൽ ഇപ്പോള്‍ പറയാന്‍ അവസരം ഉണ്ടായത് കൊണ്ടു പറയുന്നുവെന്നുമാണ് രാജിനി ചാണ്ടി വ്യക്തമാക്കിയിരിക്കുന്നത്.  


അന്‍പത് വര്‍ഷം മുമ്പ് സ്വിം സ്യൂട്ട് അണിഞ്ഞ് നില്‍ക്കുന്ന ചിത്രങ്ങള്‍ താരം പ്രേക്ഷകര്‍ക്കായി പങ്കുവച്ചിട്ടുണ്ട്.  നിങ്ങളിൽ പലരും എന്നെ കണ്ടിരിക്കുന്നത് 60 വയസ്സ് കഴിഞ്ഞു ചട്ടയും മുണ്ടും ഇട്ടു സിനിമയിലേക്ക് വന്ന ഒരു ആന്റി എന്ന നിലയിലാണ്.  എന്നാല്‍ 1970 ല്‍ വിവാഹം കഴിഞ്ഞു ബോംബെയില്‍ (Mumbai) പോയപ്പോള്‍ ഇതുപോലെയൊന്നുമായിരുന്നില്ല തന്റെ ജീവിതമെന്ന് വ്യക്തമാക്കിയ രാജിനി നല്ല പൊസിഷനില്‍ ജോലി ചെയ്തുകൊണ്ടിരുന്ന തന്റെ ഭര്‍ത്താവിന്റെ ഒപ്പം ഔദ്യോഗിക മീറ്റിങ്ങുകളിലും പാര്‍ട്ടികളിലും ഒപ്പം പോയിരുന്നുവെന്നും അവിടുത്തെ ലൈഫ് സ്‌റ്റൈല്‍ അനുസരിച്ച് വേഷവിധാനം ചെയ്തിരുന്നുവെന്നും വ്യക്തമാക്കിയിട്ടുണ്ട്.  



Also Read: ഉഗ്രൻ ഡിസ്കൗണ്ടിൽ വിലകുറഞ്ഞ സ്വർണം വാങ്ങാൻ സർക്കാർ സ്കീം..! 


മാത്രമല്ല ഭർത്താവിനൊപ്പം ഫോർമൽ മീറ്റിങ്ങിനാണ് പോകുന്നതെങ്കിൽ സാരിയും മറ്റ് കാഷ്വൽ മീറ്റിങ്ങിനും പാർട്ടിക്കും പോകുമ്പോൾ ജീൻസ് ടോപ് തുടങ്ങിയ മോഡേൺ (Modern Dress) വസ്ത്രങ്ങളുമാണ് താൻ ധരിച്ചിരുന്നതെന്നും താരം വ്യക്തമാക്കുന്നുണ്ട്.  കൂടാതെ ബിക്കിനി സ്വിം സൂട്ട് എന്നിവ ഇടേണ്ട അവസരത്തിൽ ഞാൻ അതും ധരിച്ചിരുന്നുവെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്. 


തന്റെ ചെറുപ്പകാലം ഇങ്ങനെയൊക്കെയായിരുന്നുവെന്നും മിക്ക രാജ്യങ്ങളിലും താൻ സന്ദർശിച്ചിട്ടുണ്ടെന്നും രാജിനി പറയുന്നു.  മാത്രമല്ല തന്റെ ഫോടോഷൂട്ടിന് നേരെ നെഗറ്റീവ് കാമന്റിടുന്നവരോട് ഞാൻ എങ്ങനെ ജീവിക്കണം എന്നു പറയാന് നിങ്ങൾക്ക് അവകാശമില്ലയെന്നും താരം പറയുന്നുണ്ട്.  തന്റെ ജീവിതം തനിക്ക് ഇഷ്ടമുള്ളതുപോലെ ജീവിക്കാനാണ് തന്റെ തീരുമാനമെന്നും രാജിനി ചാണ്ടി സ്പഷ്ടമായി വ്യക്തമാക്കിയിട്ടുണ്ട്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.