ഇന്ത്യൻ സിനിമയ്ക്ക് ഒരൊറ്റ സൂപ്പർ സ്റ്റാർ തന്നെയാണ് ഉള്ളത്. അതാണ് രജനികാന്ത്. ആരൊക്കെ വന്നാലും പോയാലും രജനികാന്തിന്റെ സൂപ്പർസ്റ്റാർ പദവി എങ്ങും പോകില്ല. സിനിമയിൽ രജനികാന്ത് വന്നിട്ട് ഇപ്പോൾ 47 വർഷങ്ങൾ തികയുകയാണ്. ഇപ്പോൾ രജിനികാന്തിന്റെ പുതിയ ഒരു വിശേഷം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. രജനിയുടെ മകൾ ഐശ്വര്യ രജനികാന്ത് ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ഒരു ട്വീറ്റ് ഇപ്പോൾ വലിയ ജനശ്രദ്ധ നേടുകയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING


കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് ഈ ട്വീറ്റ് വന്നിരിക്കുന്നത്.  വെള്ള കുർത്തയും മുണ്ടും അണിഞ്ഞാണ് രജനി ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. പിതാവിനെ ഒരുക്കുന്ന മകളെയും ചിത്രത്തിൽ കാണാവുന്നതാണ്. വളരെ അവശനായിട്ടാണ് രജനീകാന്ത് ചിത്രത്തിൽ കാണപ്പെടുന്നത്. ഇതാണ് ഇപ്പോൾ മലയാളികൾക്കിടയിലും സംസാരമാകുന്നത്. എന്ത് പറ്റിയാണ് അദ്ദേഹത്തിന് വയ്യാതെയായത് എന്ന ചോദ്യമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. പ്രായമായത് കൊണ്ടാണോ അതോ മറ്റ് ചില അസുഖങ്ങൾ കാരണമാണോ ഇതെന്നുള്ള സംശയമാണ് മലയാളികൾക്കിടയിൽ. എന്നാൽ ആ സംശയങ്ങൾക്കുള്ള മറുപടിയുമായി രജനി ആരാധകർ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ആരാധകരുടെ വാക്കുകൾ ഇങ്ങനെയാണ്.



"ജീവിതത്തിൽ വളരെ സിമ്പിൾ ആയിട്ടുള്ള വ്യക്തികളിൽ ഒരാളാണ് രജനീകാന്ത്. സിനിമയ്ക്ക് പുറത്ത് ഇദ്ദേഹം മേക്കപ്പ് ഉപയോഗിക്കാറില്ല. വളരെ സാധാരണക്കാരനായിട്ടാണ് ഇദ്ദേഹം ഡ്രസ്സ് ചെയ്യാറുള്ളത്. മാത്രവുമല്ല 70 വയസ്സ് കഴിഞ്ഞ ഒരു വ്യക്തിയാണ് രജനീകാന്ത്. 70 വയസ്സ് കഴിഞ്ഞ ഒരു നോർമൽ വ്യക്തി എങ്ങനെയാണോ ഉണ്ടാവുക അതുപോലെ തന്നെയാണ് രജനികാന്ത് ഈ ഫോട്ടോയിൽ കാണപ്പെടുന്നത് എന്നും അതിൽ അസ്വാഭാവികത ഒന്നും തന്നെയില്ല". 



ഏകദേശം 5 പതിറ്റാണ്ടുകളായി പകരം വയ്ക്കാനില്ലാതെ തന്റെ വഴിയേ പോകുന്ന നടനാണ് രജനി. അതിന് താങ്ങായി കൂടെ നിൽക്കുന്നത് ഭാര്യയും മക്കളും തന്നെയാണ്.  ബീസ്റ്റ് എന്ന ചിത്രത്തിന് ശേഷം നെൽസൻ സംവിധാനം ചെയ്യുന്ന ജയ്‌ലർ എന്ന ചിത്രത്തിലാണ് രജനി അടുത്തതായി അഭിനയിക്കാൻ പോകുന്നത്. ആ ചിത്രത്തിന് വേണ്ടി കാത്തിരിക്കുകയാണ് ആരാധകർ.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.