രജനികാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
അദ്ദേഹത്തിന്റെ രക്ത സമ്മർദ്ദത്തിലുണ്ടായ വ്യതിയാനത്തെ തുടർന്ന് നിരീക്ഷണത്തിനായാണ് ഹൈദരാബാദ് അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.
ചെന്നൈ: സ്റ്റൈൽ മന്നൻ രജനികാന്തിനെ (Rajinikanth) ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ രക്ത സമ്മർദ്ദത്തിലുണ്ടായ വ്യതിയാനത്തെ തുടർന്ന് നിരീക്ഷണത്തിനായാണ് ഹൈദരാബാദ് അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.
രജനികാന്ത് (Rajinikanth) പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിനായാണ് ഹൈദരാബാദില്‍ എത്തിയത്. കഴിഞ്ഞ പത്തു ദിവസങ്ങളായി അദ്ദേഹം ഹൈദരാബാദിലായിരുന്നു. എന്നാല്‍ സെറ്റിലെ രണ്ടുപേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു. എന്നാൽ താരത്തിന്‍റെ കൊറോണാ പരിശോധനഫലം നെഗറ്റീവാണ് (Corona negative).
എങ്കിലും അദ്ദേഹത്തിന്റെ രക്തസമ്മര്‍ദ്ദത്തില്‍ നിരന്തരം ഏറ്റക്കുറച്ചിലുകള്‍ കാണുന്നതിനാല്‍ ആശുപത്രിയില്‍ തുടരാനാണ് ഡോക്ടര്‍മാരുടെ നിര്‍ദേശം. അദ്ദേഹം നിരീക്ഷണത്തില്‍ തുടരുകയാണെന്നും നിലവില്‍ ആശങ്കപ്പെടാന്‍ ഒന്നുമില്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചിട്ടുണ്ട്. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിലായിരുന്നു 'അണ്ണാത്തെ' (Annaatthe) എന്ന സിനിമയുടെ ഷൂട്ടിങ് നടക്കുന്നത്.
സെറ്റിലുണ്ടായിരുന്ന എട്ടുപേർക്ക് കൊറോണ സ്ഥിരീകരിച്ചതിനെ തുടർന്ന് ഷൂട്ടിംഗ് നിർത്തിവച്ചിരിക്കുകയാണ്.
Zee Hindustan App-ലൂടെ നിങ്ങള്‍ക്ക് ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാകുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക..!!
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy