സിനിമയെന്നാൽ മറ്റൊരു ലോകമാണ്. അവരുടെ ജീവിതരീതിയും സാഹചര്യങ്ങളുമെല്ലാം സാധാരണക്കാരുടെ ചിന്തകൾക്ക് പോലും അതീതം. പണവും, ജനപ്രീതിയും എല്ലാം ഒന്നിച്ചു വന്നുചേരുന്ന സ്വപ്നജീവിതം എന്നു തന്നെ പറയാം. എന്നിരുന്നാലും നമ്മൾ ഇന്ന് സൂപ്പർ താരപദവി നൽകി ആരാധിക്കുന്ന പല സിനിമാതാരങ്ങൾക്കും വളരെ കഷ്ടത നിറഞ്ഞ ഒരുകാലവുമുണ്ടായിരുന്നു എന്നതും യാഥാർത്ഥ്യം. ഒരു സിനിമയ്ക്ക് 100 കോടിയിലധികം പ്രതിഫലം വാങ്ങുന്ന നിരവധി താരങ്ങളുണ്ട്. ഏറ്റവും കൂടുതൽ ആസ്തിയുള്ള തെന്നിന്ത്യൻ അഭിനേതാക്കളിൽ ഒന്നാം സ്ഥാനത്തുള്ള നടനാണ് നാഗാർജുന അക്കിനേനി. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടയിലെ ഏറ്റവും മികച്ച തെലുങ്ക് താരങ്ങളിൽ ഒരാളാണ് അദ്ദേഹം.വർഷങ്ങളായി സിനിമാമേഖലയിൽ ഉള്ള  നാഗാർജുന ഹിന്ദി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

നടൻ എന്നതിലുപരി പല ബിസ്സിനുകളും ഉള്ള നാ​ഗാർജ്ജുന 3000 കോടിയിലധികം ആസ്തിയുള്ള നടനാണ്. 2022-ൽ അദ്ദേഹത്തിന്റെ ആസ്തി 2000 കോടിയായിരുന്നു. ഇപ്പോൾ 3010 കോടിയിൽ എത്തി നിൽക്കുന്ന അദ്ദേഹമാണ് ദക്ഷിണേന്ത്യയിലെ ഏറ്റവും ധനികനായ നടൻ.  63 കാരനായ നാഗാർജുന ഒരു സിനിമയ്ക്ക് 9 കോടി മുതൽ 20 കോടി രൂപ വരെയാണ് ഈടാക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.  ഇതിനുപുറമെ എൻഡോഴ്‌സ്‌മെന്റുകൾക്കും പരസ്യങ്ങൾക്കുമായി രണ്ട് കോടി രൂപയും വാങ്ങിക്കുന്നു. എന്നാൽ അഭിനയ പാടവം കൊണ്ടല്ല താരം തന്റെ വലിയ സമ്പത്ത് സമ്പാദിച്ചത്. അദ്ദേഹത്തിന് ധാരാളം ബിസിനസ്സുകൾ ഉണ്ട്. പിതാവ് നാഗേശ്വര റാവു സ്ഥാപിച്ച അന്നപൂർണ സ്റ്റുഡിയോയിലും അദ്ദേഹം പങ്കാളിയാണ്. ഹൈദരാബാദിലെ ഹൈടെക് സിറ്റിയിൽ ഒരു കൺവെൻഷൻ സെന്ററും സംസ്ഥാന തലസ്ഥാനത്ത് ഒരു മീഡിയ സ്കൂളും അദ്ദേഹത്തിനുണ്ട്.


ALSO READ: കൂൾ..! ജയിലർ റിലീസിനിടെ രജനികാന്ത് ഹിമാലയത്തിലേക്ക്


ദക്ഷിണേന്ത്യയിലെ സമ്പന്നരായ അഭിനേതാക്കൾ


തെന്നിന്ത്യയിലെ ഏറ്റവും സമ്പന്നരായ അഭിനേതാക്കളുടെ പട്ടികയിൽ നാഗാർജുന ഒന്നാമതെത്തിയപ്പോൾ, മറ്റ് സൂപ്പർ താരങ്ങളുടെ സമ്പാദ്യം നൂറുകണക്കിന് കോടികളാണ്. നാഗാർജുനയ്ക്ക് തൊട്ടുപിന്നാലെ ഉള്ളത് വെങ്കിടേഷും  ചിരഞ്ജീവിയുമാണ്. അവർ യഥാക്രമം 2200 കോടിയും 1650 കോടിയുമായി രണ്ടും മൂന്നും സ്ഥാനങ്ങളിൽ നിൽക്കുന്നു. ചിരഞ്ജീവിയുടെ മകൻ രാം ചരൺ 1370 കോടി രൂപ ആസ്തിയുമായി നാലാം സ്ഥാനത്താണ്. ജൂനിയർ എൻടിആർ (450 കോടി), ദളപതി വിജയ് (445 കോടി), രജനീകാന്ത് (430 കോടി), കമൽഹാസൻ (388 കോടി), മോഹൻലാൽ (376 കോടി), അല്ലു അർജുൻ (350 കോടി) എന്നിങ്ങനെയാണ് സൂപ്പർ താരങ്ങളുടെ സമ്പത്തിന്റെ കണക്ക്. 



റിപ്പോർട്ടുകൾ പ്രകാരം, ദളപതി വിജയ് തന്റെ വരാനിരിക്കുന്ന ചിത്രമായ ലിയോയ്ക്ക് വേണ്ടി 200 കോടി രൂപയാണ് പ്രതിഫലം വാങ്ങിച്ചിരിക്കുന്നത്. എന്നാൽ, ഇതേക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.  56 മില്യൺ ഡോളർ അതായത് 445 കോടിയാണ് ദളപതി വിജയുടെ ഇപ്പോഴത്തെ ആസ്തി. 120 മുതൽ 150 കോടി രൂപ വരെയാണ് താരത്തിന്റെ വാർഷിക വരുമാനം. വാരിസു എന്ന ചിത്രത്തിന് വേണ്ടി 150 കോടി രൂപയാണ് ദളപതി വിജയ് നേടിയത്. ഈ പ്രതിഫലം ദക്ഷിണേന്ത്യൻ, ബോളിവുഡ് സിനിമാ വ്യവസായത്തിലെ പല മുൻനിര അഭിനേതാക്കളെയും മറികടക്കുന്ന തരത്തിലുള്ളതാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.