ഇന്റർനെറ്റിലും പൊതു ഇടങ്ങളിലുമെല്ലാം സൂപ്പർ സ്റ്റാർ രജനികാന്തിന്റെ 'ജയിലർ' തരംഗം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ് . നടന്റെ അന്നദാ എന്ന ചിത്രത്തിന് ശേഷം രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് 'ജയിലർ പുറത്തിറങ്ങുന്നത് എന്നതും ഈ സിനിമയിലുള്ള രജനി ആരാധകരുടേയും സിനിമാസ്വാധകരുടേയും പ്രതീക്ഷകൾ കൂട്ടുന്നു. എന്നാൽ സിനിമ റിലീസിനൊരുങ്ങി നിൽക്കേ രജനി നാളെ ഹിമാലയത്തിലേക്ക് യാത്ര തിരിക്കും എന്നാണ് റിപ്പോർട്ട്. ഹിമാലയത്തിലേക്കുള്ള യാത്ര രജനിക്ക് ഇത് പുതുമയുള്ള കാര്യമല്ല. കൊറോണ വൈറസും ആരോഗ്യപ്രശ്നങ്ങളും കാരണം കഴിഞ്ഞ കുറച്ച് വർഷങ്ങളായി അദ്ദേഹം ഈ യാത്ര നടത്തിയിരുന്നില്ല. ഒടുവിൽ 2018ൽ കാല 2.0 പൂർത്തിയാക്കിയതിനു ശേഷം ഹിമാലയത്തിലേക്ക് യാത്ര പോയിരുന്നു.
അതിന് ശേഷം ദർബാർ സിനിമയുടെ റിലീസിനോട് അനുബന്ധിച്ച് കൊറോണ വ്യാപിച്ചതിനെ തുടർന്ന് ഹിമാലയൻ യാത്ര ഒഴിവാക്കുകയായിരുന്നു. 2010ൽ എന്തിരൻ പുറത്തിറങ്ങുന്നത് വരെ ഓരോ സിനിമയും പൂർത്തിയാക്കി ഹിമാലയത്തിലേക്ക് പോകുന്നത് രജനികാന്തിന്റെ ശീലമായിരുന്നു. അതിനുശേഷം, അനാരോഗ്യം കാരണം അദ്ദേഹം കുറച്ച് വർഷത്തേക്ക് അതിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ഏകദേശം 5 വർഷത്തിന് ശേഷം രജനി ഹിമാലയത്തിലേക്ക് വീണ്ടും യാത്ര തിരിക്കാൻ പോകുന്നത്. ഒരാഴ്ചയോളം ട്രിപ്പ് പ്ലാൻ ചെയ്ത രജനി ബാബാജി ഗുഹ, ബദരീനാഥ്, കേദാർനാഥ് തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിക്കാൻ പോവുകയാണെന്നാണ് സൂചന. കൂടാതെ ഇത്തവണ തന്റെ പെൺമക്കളില്ലാതെ ഹിമാലയത്തിലേക്ക് ഒറ്റയ്ക്ക് പോകാനാണ് രജനി ആലോചിക്കുന്നതെന്നും പറയപ്പെടുന്നു.
ALSO READ: ശിവകാർത്തികേയന്റെ 'മാവീരൻ' ഒടിടിയിലേക്ക്; എപ്പോൾ, എവിടെ കാണാം?
അതേസമയം കഴിഞ്ഞ മാസം വരെ ജയിലറെ കുറിച്ചുള്ള ചർച്ചകൾ നിലവിലുണ്ടെങ്കിലും, മികച്ച പ്രമോഷനും തുടർച്ചയായ അപ്‌ഡേറ്റുകളും കൊണ്ട് ജയിലറിന്റെ റിലീസ് ആളുകളുടെ മനസ്സിൽ നന്നായി പതിഞ്ഞു എന്ന് പറഞ്ഞാൽ അതിശയോക്തിയില്ല. സിനിമയിലെ കവല പാട്ടും ഹുകും പാട്ടും ആരാധകർ ഇതിനോടകം തന്നെ ഏറ്റെടുത്തു കഴിഞ്ഞു. കൂടാതെ, ചിത്രത്തിന്റെ സംഗീത പ്രകാശന ചടങ്ങിനേക്കാൾ ചിത്രത്തിന്റെ ട്രെയിലർ ( ജയിലർ ഷോകേസ് ) സിനിമ പ്രേക്ഷകർക്കിടയിൽ വലിയ സ്വാധീനം സൃഷ്ടിച്ചു. പൊതുവായി പറഞ്ഞാൽ, രജനിയുടെ സിനിമയ്ക്ക് ഇതൊന്നും ആവശ്യമില്ലെങ്കിലും ഇത്തവണ ഇതെല്ലാം തന്നെ സിനിമയെ നന്നായി സ്വാധീനിച്ചിട്ടുണ്ട്.
ആവേശത്തിലായിരിക്കുന്ന പ്രേക്ഷകർക്കിടയിലേക്ക് ഓഗസ്റ്റ് 10ന് ജയിലർ എത്തുകയാണ്. സിനിമ ലോകമെമ്പാടുമുള്ള തീയറ്ററുകളിൽ റിലീസ് ചെയ്യും. ചിത്രത്തിന്റെ ബുക്കിംഗ് ആഗസ്റ്റ് 5ന് ആരംഭിച്ചു. ചെന്നൈയിൽ ആദ്യ ദിന പ്രദർശനങ്ങളുടെ ടിക്കറ്റുകൾ എല്ലാം ഇതിനോടകം തന്നെ പൂർണ്ണമായും വിറ്റു കഴിഞ്ഞു. മറ്റു സ്ഥലങ്ങളിലേയും അവസ്ഥ ഏകദേശം ഇങ്ങനെയൊക്കെ തന്നെയാണ്. ഇതുകൂടാതെ വാരാന്ത്യം വരെ ചെന്നൈയിൽ ടിക്കറ്റുകൾക്ക് വലിയ ഡിമാൻഡാണ്. വിദേശ സംസ്ഥാനങ്ങളിലും വിദേശത്തും അതിരാവിലെ സ്പെഷ്യൽ ഷോകൾ ഉള്ളപ്പോൾ തമിഴ്നാട്ടിൽ അതിരാവിലെ സ്പെഷ്യൽ ഷോകൾക്ക് ഇതുവരെ അനുമതി നൽകിയിട്ടില്ലെന്നാണ് റിപ്പോർട്ട്.
ഇക്കാരണത്തിനാൽ തമിഴ്നാട്ടിൽ രാവിലെ 9 മണിക്ക് മാത്രമേ ആദ്യ ഷോ റിലീസ് ചെയ്യൂ എന്നാണ് ലഭിക്കുന്ന സൂചന. ആരാധകരെ സംബന്ധിച്ചിടത്തോളം ഇത് അൽപ്പം നിരാശാജനകമാണെങ്കിലും സർക്കാർ ഇത് കർശനമായി പാലിക്കുന്നു. പാൻ ഇന്ത്യയായാണ് ചിത്രം വിവിധ ഭാഷകളിൽ റിലീസ് ചെയ്യുന്നത്. കൂടാതെ തമിഴ്നാട്ടിലെ 90 ശതമാനം തിയറ്ററുകളിലും അന്നേ ദിവസം ജയിലർ ആണ് റിലീസ് ചെയ്യുന്നത്. അതുവഴി കളക്ഷനില് വീണ്ടും റെക്കോർഡ് കുറിക്കാനായി രജനികാന്ത് കാത്തിരിക്കുകയാണെന്ന് സിനിമാവൃത്തങ്ങളിൽ നിന്നും ഇതിനോടകം സംസാരം വന്നു തുടങ്ങിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...