രജനികാന്തിനെ നായകനാക്കി നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്ത ജയിലര്‍ രാജ്യമാകെ തരംഗമാകുകയാണ്. റിലീസ് ദിനത്തില്‍ തന്നെ പല റെക്കോര്‍ഡുകളും തകര്‍ത്താണ് ജയിലര്‍ കുതിപ്പ് തുടങ്ങിയത്. രണ്ട് ദിവസം പിന്നിട്ടപ്പോള്‍ തന്നെ ബോക്‌സ് ഓഫീസില്‍ വരവറിയിച്ചിരിക്കുകയാണ് ജയിലര്‍.


COMMERCIAL BREAK
SCROLL TO CONTINUE READING

രണ്ട് ദിനം പിന്നിട്ടപ്പോള്‍ തന്നെ ജയിലര്‍ ആഗോളതലത്തില്‍ 150 കോടി ക്ലബ്ബില്‍ കടന്നുകഴിഞ്ഞു. 152.02 കോടി രൂപയാണ് രണ്ടാം ദിനത്തില്‍ ചിത്രം സ്വന്തമാക്കിയത്. റിലീസ് ദിനത്തില്‍ 95.78 കോടി രൂപ സ്വന്തമാക്കിയ ചിത്രം രണ്ടാം ദിനത്തില്‍ 56.24 കോടി രൂപ നേടി. തമിഴ്‌നാട്ടില്‍ ഈ വര്‍ഷം റിലീസ് ചെയ്ത ചിത്രങ്ങളില്‍ ഒന്നാം സ്ഥാനം നേടാനും രജനി ചിത്രത്തിന് കഴിഞ്ഞു. 


ALSO READ: നെയ്മർ മുതൽ പോർ തൊഴിൽ വരെ; ഈ ആഴ്ച ഒടിടിയിൽ എത്തിയത് ഇത്രയും ചിത്രങ്ങൾ!


29.46 കോടി രൂപയാണ് തമിഴ്‌നാട്ടില്‍ ആദ്യ ദിനത്തില്‍ ജയിലര്‍ നേടിയത്. അജിത് നായകനായ തുനിവിന്റെ (24.59 കോടി) നേട്ടമാണ് ജയിലര്‍ മറികടന്നത്. പൊന്നിയിന്‍ സെല്‍വന്‍ 2 ( 21 കോടി), വാരിസ് (19.43 കോടി), മാവീരന്‍ (7.61 കോടി), മാമന്നന്‍ (7.12 കോടി), വാത്തി (5.80 കോടി), പത്തുതല (5.36 കോടി) എന്നിങ്ങനെയാണ് ഈ വര്‍ഷം റിലീസ് ചെയ്ത തമിഴ് ചിത്രങ്ങളുടെ കളക്ഷന്‍. കേരളത്തില്‍ വിജയ് ചിത്രം വാരിസിന്റെ കളക്ഷന്‍ റെക്കോര്‍ഡ് ജയിലര്‍ മറികടന്നെന്നും റിപ്പോര്‍ട്ടുണ്ട്. 


അടിമുടി ഒരു രജനി ചിത്രമാണ് ജയിലര്‍. മാത്രമല്ല, മലയാളത്തില്‍ നിന്ന് മോഹന്‍ലാലും കന്നഡയില്‍ നിന്ന് ശിവരാജ് കുമാറും ചിത്രത്തില്‍ കാമിയോ വേഷങ്ങളില്‍ എത്തുന്നുണ്ട്. മലയാളികള്‍ ഏറെക്കാലമായി കാത്തിരുന്ന മോഹന്‍ലാലിലനെ ജയിലര്‍ കണ്ടെന്നാണ് ആരാധകര്‍ പറയുന്നത്. മാത്യു എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. രജനികാന്തിനൊപ്പമോ അതിനേക്കാള്‍ മുകളിലോ മോഹന്‍ലാല്‍ കഥാപാത്രം സ്‌കോര്‍ ചെയ്‌തെന്നാണ് ആരാധകരുടെ വാദം. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.