ഈ ആഴ്ച ഒടിടി പ്രേക്ഷകർക്ക് വേണ്ടിയുള്ളതാണെന്ന് തന്നെ പറയാം. പ്രേക്ഷകർ കാത്തിരുന്ന ഒട്ടേറെ ചിത്രങ്ങളാണ് ഒടിടിയിൽ എത്തിയിരിക്കുകയാണ്. മലയാള ചിത്രം നെയ്മർ മുതൽ തമിഴ് ചിത്രം പോർ തൊഴിൽ വരെ ഒടിടി നിറഞ്ഞാടുകയാണ്. മലയാളം തമിഴ് ചിത്രങ്ങൾ മാത്രമല്ല തെലുങ്ക് ഹിന്ദി ചിത്രങ്ങളും പ്രേക്ഷകർക്കായി ഒടിടിയിലെത്തിയിട്ടുണ്ട്.
നെയ്മർ: ഓഗസ്റ്റ് 8ന് ഡിസ്നി ഹോട്ട്സ്റ്റാറിലൂടെ സ്ട്രീമിങ് തുടങ്ങിയ നെയ്മർ ആണ് ഈ ആഴ്ചത്തെ ഒടിടി റിലീസുകൾക്ക് തുടക്കമിട്ടത്. ഒരു നാടൻ നായക്കുട്ടിയെ ടൈറ്റിൽ കഥാപാത്രമാക്കി കൊണ്ട് ഒരുക്കിയ ചിത്രം തിയേറ്ററുകളിൽ ഗംഭീര പ്രതികരണമാണ് നേടിയത്. മാത്യൂ തോമസ്, നസ്ലിൻ, വിജയരാഘവൻ, ഷമ്മി തിലകൻ, ജോണി ആന്റണി തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സുധി മാഡിസൺ ആദ്യമായി ഒരുക്കിയ ചിത്രമാണിത്.
പോർ തൊഴിൽ: പ്രേക്ഷകർ ഏറ്റവും അധികം കാത്തിരുന്ന തമിഴ് ചിത്രങ്ങളിൽ ഒന്നാണ് പോർ തൊഴിൽ. ശരത് കുമാർ അശോക് സെൽവൻ, നിഖില വിമൽ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായ ചിത്രത്തിന് മികച്ച പ്രതികരണം തിയേറ്ററുകളിൽ നിന്നും നേടാനായി. ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രം ഒരുക്കിയത് വിഘ്നേഷ് രാജയാണ്. 50 കോടി കളക്ഷനാണ് ബോക്സ് ഓഫീസിൽ ചിത്രം നേടിയത്. സോണി ലിവിൽ ഓഗസ്റ്റ് 11നാണ് ചിത്രം സ്ട്രീമിങ് തുടങ്ങിയത്.
മാവീരൻ: മഡോൺ അശ്വിൻ രചനയും സംവിധാനവും നിർവഹിച്ച് ശിവകാർത്തികേയൻ നായകനായ ചിത്രമാണ് മാവീരൻ. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് തിയേറ്ററുകളിൽ നിന്ന് നേടാനായത്. പൊളിറ്റിക്കൽ ആക്ഷൻ ഡ്രാമയായ മാവീരൻ ഓഗസ്റ്റ് 11ന് ആമസോൺ പ്രൈമിലാണ് റിലീസ് ചെയ്തത്.
ആദിപുരുഷ്: പ്രഭാസ് ക്രീതി സനോൺ, സെയ്ഫ് അലിഖാൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങലായ ചിത്രം ആമസോൺ പ്രൈമിലും നെറ്റ്ഫ്ലിക്സിലുമായാണ് റിലീസ് ചെയ്തിരിക്കുന്നത്. നെറ്റ്ഫ്ലിക്സിൽ ഹിന്ദി പതിപ്പും മറ്റ് ഭാഷകളിൽ ചിത്രം ആമസോൺ പ്രൈമിലും ലഭ്യമാണ്. ഓം റൗട്ട് ആണ് ചിത്രം സംവിധാനം ചെയ്തത്. നിരവധി വിമർശനങ്ങൾ നേരിട്ട ചിത്രമാണിത്. തിയേറ്ററുകളിൽ റിലീസ് ചെയ്ത് 2 മാസത്തിന് ശേഷമാണ് ഒടിടിയിൽ എത്തിയിരിക്കുന്നത്.
പദ്മിനി: കുഞ്ചാക്കോ ബോബൻ നായകനായ ചിത്രമാണ് പദ്മിനി. നെറ്റ്ഫ്ലിക്സിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. അപർണ ബാലമുരളി, മഡോണ സെബാസ്റ്റ്യൻ, വിൻസി അലോഷ്യസ് എന്നിവരാണ് ചിത്രത്തിലെ നായികമാർ. സെന്ന ഹെഗ്ഡെയാണ് ചിത്രത്തിന്റെ സംവിധായകൻ.
ഹാർട്ട് ഓഫ് സ്റ്റോൺ: ബോളിവുഡ് നടി ആലിയ ഭട്ട് ആദ്യമായി അഭിനയിച്ച ഹോളിവുഡ് ചിത്രമാണ് ഹാർട്ട് ഓഫ് സ്റ്റോൺ. കെയ ധവാൻ എന്ന ഇന്ത്യൻ പെൺകുട്ടിയായാണ് ആലിയ ഇതിൽ വേഷമിട്ടത്. ടോം ഹാര്‍പ്പര്‍ സംവിധാനം ചെയ്ത ചിത്രം ഒരു സ്‌പൈ ത്രില്ലറാണ്. ഗാല്‍ ഗഡോട്ട്, ജെയ്മി ഡോര്‍മന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. നെറ്റ്ഫ്ലിക്സിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...