തമിഴകത്തിന്റെ സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത് അഭിനയം നിര്‍ത്താനൊരുങ്ങുന്നതായി സൂചന. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമായിരിക്കും രജനികാന്ത് അഭിനയിക്കുന്ന അവസാനത്തെ സിനിമ എന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ഒരു ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ തമിഴ് നടനും സംവിധായകനുമായ മിഷ്‌കിനാണ് ഇതുസംബന്ധിച്ച സൂചന നല്‍കിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

സൂര്യ നായകനായി എത്തിയ ജയ് ഭീം എന്ന ചിത്രം സംവിധാനം ചെയ്ത ടി.ജെ ജ്ഞാനവേലിന്റെ പുതിയ ചിത്രത്തില്‍ രജനീകാന്ത് നായകനാകും. ഇതിന് ശേഷമാകും ലോകേഷ് കനകരാജിന്റെ ചിത്രത്തില്‍ അദ്ദേഹം അഭിനയിക്കുക. ഇതോടെ അരനൂറ്റാണ്ടോളം നീണ്ട സിനിമാ ജീവിതം അവസാനിപ്പിക്കാനാണ് രജനികാന്തിന്റെ തീരുമാനമെന്നും മിഷ്‌കന്‍ പറഞ്ഞു. 


ALSO READ: പക തീർക്കാൻ അവൻ വരുന്നു; വൈറലായി പുഷ്പ 2ലെ ഫഹദിന്‍റെ ലൊക്കേഷൻ പിക്


2017ല്‍ രജനീകാന്ത് രാഷ്ട്രീയപ്രവേശം പ്രഖ്യാപിച്ചിരുന്നു. പാര്‍ട്ടി രൂപീകരിക്കുന്നതോടെ അഭിനയ ജീവിതം അവസാനിപ്പിക്കാന്‍ രജനി ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍, രാഷ്ട്രീയപ്രവേശം ഉപേക്ഷിച്ചതിന് പിന്നാലെ അദ്ദേഹം വീണ്ടും സിനിമയില്‍ സജീവമാകുകയായിരുന്നു. 


നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന ജയ്‌ലര്‍ ആണ് രജനീകാന്തിന്റെ റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം. ത്രില്ലര്‍ ചിത്രമായ ജയ്‌ലറില്‍ മോഹന്‍ലാലും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട് എന്നതാണ് മറ്റൊരു സവിശേഷത. മോഹന്‍ലാലും രജനീകാന്തും ആദ്യമായാണ് ഒന്നിക്കുന്നത്. 


അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയ്‌ലറിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. തന്റെ കരിയറിലെ 169-ാം ചിത്രമായ ജയ്‌ലറില്‍ മുത്തുവേല്‍ പാണ്ഡ്യന്‍ എന്ന കഥാപാത്രമായാണ് രജനി എത്തുക. പ്രിയങ്ക മോഹന്‍, ശിവരാജ് കുമാര്‍, ജാക്കി ഷ്രോഫ്, രാമകൃഷ്ണന്‍, യോഗി ബാബു, വസന്ത് രവി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 


വിജയ് നായകനായെത്തുന്ന ലിയോ ആണ് ലോകേഷ് കനകരാജിന്റെ പുതിയ ചിത്രം. തൃഷ, പ്രിയ ആനന്ദ്, സജ്ഞയ് ദത്ത്, അര്‍ജുന്‍ സര്‍ജ തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തില്‍  അണിനിരക്കുന്നുണ്ട്. ഒക്ടോബര്‍ 19ന് ചിത്രം തിയേറ്ററുകളിലെത്തും. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.