കാത്തിരിപ്പ് അവസാനിക്കാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. രജനികാന്തിന്റെ ജയിലർ നാളെ, ഓ​ഗസ്റ്റ് 10ന് തിയേറ്ററുകളിൽ എത്തുകയാണ്. നെൽസൺ സംവിധാനം ചെയ്ത ചിത്രത്തിന്റെ ഇതുവരെ ഇറങ്ങിയ അപ്ഡേറ്റുകൾ ആരാധകരിൽ ആവേശം നിറയ്ക്കുന്നവയായിരുന്നു. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമിക്കുന്ന ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത് സ്രീ ​ഗോകുലം മൂവീസാണ്. രജനി ആരാധകർ വലിയ ആവേശത്തിലാണ്. 'അണ്ണാത്തെ' എന്ന ചിത്രത്തിന് ശേഷം രണ്ട് വർഷങ്ങൾക്ക് ശേഷമാണ് ഒരു രജനി ചിത്രം തിയേറ്ററുകളിലെത്തുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി രജനികാന്തിന്റെ ആരാധകർ ചിത്രത്തിന്റെ വിജയത്തിനായി ക്ഷേത്രങ്ങളിൽ പ്രത്യേക പൂജയും മറ്റും നടത്തിയിരിക്കുകയാണ്. മധുരയിലെ തിരുപ്പറൻകുന്ദ്രം അമ്മൻ ക്ഷേത്രത്തിൽ ആരാധകർ ഒത്തുകൂടുകയും ചിത്രത്തിനായി പൂജകൾ ചെയ്യുകയും ചെയ്തു. ജയിലറിന്റെ വലിയ വിജയത്തിനായി വഴിപാടുകളും നടത്തുന്നുണ്ട് ആരാധകർ. ചോറ് തറയിൽ വിളമ്പി കഴിക്കുന്ന വഴിപാട് തമിഴ്നാട്ടിൽ നിലവിലുണ്ട്. ഈ വഴിപാടും ആരാധകർ രജനി ചിത്രത്തിനായി നടത്തി. 


40 വർഷമായി രജനി ആരാധകനായ ഒരാളുടെ വാക്കുകൾ ഇങ്ങനെ: 


''40 വർഷമായി ഞാൻ രജനികാന്തിന്റെ ആരാധകനാണ്. പടയപ്പ മുതലുള്ള രജനി ചിത്രങ്ങളുടെ വിജയത്തിനായി ഞാൻ പല പ്രാർത്ഥനകളും വഴിപാടുകളും നടത്തിയിട്ടുണ്ട്. രജനിയുടെ 169ാമത്തെ ചിത്രമായ ജയിലറിന്റെ വിജയത്തിനായും ഞാൻ പ്രാർത്ഥിക്കുന്നു.''


തന്റെ ആരാധകരെ നല്ല വഴിയിൽ നടത്താൻ രജനികാന്ത് ശ്രമിക്കാറുണ്ട്. അതിന്റെ ഭാ​ഗമായി ജയിലറിന്റെ ഓഡിയോ ലോഞ്ച് വേളയിൽ രജനികാന്ത് പറഞ്ഞത് ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. മദ്യപാനം ഒഴിവാക്കണം എന്നായിരുന്നു രജനികാന്ത് തന്റെ ആരാധകർക്ക് ഉപദേശം നൽകിയത്. ഇത് തങ്ങൾ അനുസരിക്കുകയും ചെയ്യുമെന്നാണ് ആരാധകരുടെ പ്രതികരണം. 


Also Read: Leo Movie Update: വിജയ് ആരാധകർക്ക് ഇത് ഡബിൾ ട്രീറ്റ്; 'ലിയോ' റിലീസിനൊപ്പം ആ സർപ്രൈസും എത്തും


 


ഡ്രീം ബിഗ് ഫിലിംസാണ് ജയിലറിന്റെ ഡിസ്ട്രിബ്യുഷൻ പാർട്ണർ. ചിത്രത്തിലേതായി പുറത്തിറങ്ങിയ ആദ്യ ഗാനം 'കാവാലാ' ഇൻസ്റ്റാഗ്രാം റീൽസിൽ ഇപ്പോഴും തരം​ഗമാണ്. രണ്ടാമത്തെ ഗാനം 'ഹുക്കും' വൈറലാണ്. മൂന്നാമത് ഇറങ്ങിയ രത്തമാരെ എന്ന ഗാനവും ശ്രദ്ധ നേടി. മാസ്സായി എത്തുന്ന രജനികാന്തിനെ വീണ്ടും ബി​ഗ് സ്ക്രീനിൽ കാണാൻ കാത്തിരിക്കുകയാണ് ആരാധകർ. ജയിലറിൽ അണിനിരക്കുന്നത് വമ്പൻ താരനിരയാണ്. മലയാളത്തിന്റെ സ്വന്തം മോഹൻലാൽ ആദ്യമായി രജനികാന്തിനൊപ്പം അഭിനയിക്കുകയാണ്. തമന്നയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. സൗത്ത് ഇന്ത്യയിലെ പ്രധാന നായകന്മാരും താരങ്ങളും ഈ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. 


അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. സ്റ്റണ്ട് ശിവയാണ് ചിത്രത്തിന്റെ ആക്ഷൻ. വിജയ് കാര്‍ത്തിക് കണ്ണനാണ് ഛായാഗ്രാഹണം. രമ്യ കൃഷ്ണന്‍, വിനായകന്‍, ശിവ്‌രാജ് കുമാർ, ജാക്കി ഷ്റോഫ്, സുനില്‍ തുടങ്ങിയ വമ്പൻ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. അതേസമയം കേരളത്തിൽ 300ൽ അധികം തീയേറ്ററുകളിലാണ് ജയിലർ ചാർട്ട് ചെയ്‌തിരിക്കുന്നത്‌. ആദ്യ ദിവസങ്ങളിലെ ബുക്കിങ്ങുകളിൽ വലിയ ആവേശമാണ് ആരാധകർ കാണിച്ചത്. കേരളത്തിലെ പ്രധാനപ്പെട്ട തീയേറ്ററുകളിൽ എല്ലാം തന്നെ റിലീസിന് മണിക്കൂറുകൾക്ക് മുൻപ് ഷോകൾ എല്ലാം ഹൗസ്ഫുൾ ആയിക്കഴിഞ്ഞു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.