സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന്‍റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയപ്പെട്ടെങ്കിലും  മണിക്കൂറുകള്‍ക്കകം അക്കൗണ്ട് തിരികെപ്പിടിച്ചെന്ന് രജനീകാന്തിന്‍റെ മകള്‍ ഐശ്വര്യ ധനുഷ് ട്വീറ്റ് ചെയ്തു. ഹാക്ക് ചെയ്തയാള്‍ രജനിയുടെ അക്കൗണ്ടില്‍നിന്നും  പല പ്രമുഖരെയും ഫോളോ ചെയ്തിരുന്നു.അതിനു ശേഷം ഇയാള്‍ ട്വീറ്റ് ചെയ്തപ്പോഴാണ് സംഭവം പുറം ലോകമറിയുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

 



 


പതിവില്ലാതെ രജനിയുടെ ട്വിറ്റര്‍ പേജില്‍ ഫോളോവിങ്ങിന്‍റെ എണ്ണം കൂടാന്‍ തുടങ്ങി. ഷാരുഖിനെയും സല്‍മാനെയും ആമിറിനെയും അക്ഷയ് കുമാറിനെയും രജനി ഫോളോ ചെയ്യാന്‍ തുടങ്ങി. ഇതിനു ശേഷം Rajanikanth #HitToKill എന്ന ഒരു ട്വീറ്റും വന്നു. രജനിയുടെ ഒരു ട്വീറ്റിനായി കാത്തിരിക്കുന്ന ആരാധകര്‍ റി ട്വീറ്റ് ചെയ്തു. സംഭവം ട്വിറ്ററില്‍ ഉടന്‍ തന്നെ തരംഗമാകുകയും ചെയ്തു.


 



 


പലര്‍ക്കും എന്താണ് ട്വീറ്റിന്‍റെ അര്‍ഥമെന്നറിയണം. ചിലര്‍ അത് രാഷ്ട്രീയമാക്കി. ട്വീറ്റ് വിവാദമായി മാറുമെന്ന് തോന്നിയതോടെയാണ് ഐശ്വര്യ രംഗത്തെത്തിയത്. അച്ഛന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്നും  പെട്ടന്നു തന്നെ അത് തിരിച്ചെടുക്കാനായെന്നും സൗന്ദര്യ പറഞ്ഞു. വിവാദ ട്വീറ്റ് ഉള്‍പ്പെടെ ഹാക്ക് ചെയ്തയാള്‍ നടത്തിയ എല്ലാ പ്രവര്‍ത്തനങ്ങളും പിന്‍വലിച്ചു.