അവതാരികയായി എത്തി പിന്നീട് മലയാള സിനിമയിലെ നടിയായി മാറി   ആരാധക ഹൃദയങ്ങളില്‍ ഇടം നേടിയ  താരമാണ് രജിഷ വിജയൻ.  


COMMERCIAL BREAK
SCROLL TO CONTINUE READING

ചുരുങ്ങിയ കാലം കൊണ്ട് തന്നെ നിരവധി  കഥാപാത്രങ്ങളെ  രജിഷ  (Rajisha Vijayan)   പ്രേക്ഷകർക്ക് സമ്മാനിച്ചു കഴിഞ്ഞു. എന്നാല്‍, തന്നെ സംബന്ധിക്കുന്ന  ഒരു വലിയ  വാര്‍ത്ത‍യാണ്  ഇപ്പോള്‍ താരം ആരാധകരുമായി പങ്കുവയ്ക്കുന്നത്‌.   


താരം തെലുങ്കില്‍ അരങ്ങേറ്റത്തിനൊരുങ്ങുകയാണ്.  രവി തേജയുടെ  (Ravi Teja) നായികയായി  'രാമറാവു ഓൺ ഡ്യൂട്ടി' എന്ന ചിത്രത്തിലൂടെയാണ് താരം തെലുങ്കിലെത്തുന്നത്. ശരത് മന്ദവനയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 



കാർത്തി നായകനാകുന്ന സർദാറാണ് രജീഷ നായികയായി ചിത്രീകരണം പുരോഗമിക്കുന്ന ചിത്രം. പിഎസ് മിത്രനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.


Also Read: Sreesanth CBI ഓഫീസറായി ബോളിവുഡിലേക്ക്, നായിക Sunny Leone
 
തമിഴിലും താരം  അരങ്ങേറ്റം കുറിച്ചിരുന്നു. ധനുഷ് നായകനായെത്തിയ കർണനാണ്  രജിഷയുടെ തമിഴ് ചിത്രം.  തമിഴിൽ ഖൊ ഖൊ ആണ് താരത്തിന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം.  എല്ലാം ശരിയാകും,മലയൻകുഞ്ഞ്, സർദാർ, എന്നീ ചിത്രങ്ങളിലും രജിഷ  നായികയായെത്തുന്നുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.