Mumbai : ക്രിക്കറ്റ് താരം ശ്രീശാന്ത് (Sreesanth) ബോളിവുഡ് ചിത്രത്തിൽ നായകനാകുന്നു. ചിത്രത്തിൽ ശ്രീശാന്തിന്റെ നായികയായി എത്തുന്നത് സണ്ണി ലിയോണാണ് (Sunny Leone). ആർ രാധകൃഷ്ണൻ രചനയും സംവിധാനം ചെയ്യുന്ന ചിത്രത്തിന് പട്ടാ (Patta) എന്നാണ് പേര് നൽകിയിരിക്കുന്നത്. നേരത്തെ താരം ബോളിവുഡ് (Bollywood) സിനിമക്കായി ഒരുങ്ങന്നു എന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. അതിന്റെ സ്ഥിരീകരിണമാണ് ഇപ്പോൾ വന്നിരിക്കുന്നത്.
ഒരു CBI ഓഫീസറായിട്ടാണ് ശ്രീശാന്ത് ചിത്രത്തിൽ വേഷമിടുന്നത്. തന്റെ കേസ് അന്വേണത്തിനായി ഒരു സ്ത്രീയുടെ സ്ത്രീയുടെ അരികലെത്തുകയും ചെയ്യും ആ സ്ത്രീ കഥപാത്രത്തെയാണ് സണ്ണി ലിയോൺ അവതരിപ്പിക്കുന്നത്. സണ്ണി ലിയോണിന്റെ ശക്താമായ ഒരു സ്ത്രീ കഥപാത്രത്തിന്റേതാണെന്നും അതുകൊണ്ട് താരത്തെ തിരഞ്ഞെടുത്തതെന്നും സംവിധായകൻ രാധാകൃഷ്ണൻ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
ബോളിവുഡ് മസാലകൾ എല്ലാം ചേർത്ത് ആക്ഷനും സംഗീതത്തിനും പ്രാധാന്യമുളള ഒരു പൊളിറ്റിക്കല്‍ ത്രില്ലറാണ് പട്ടാ. ഇരുവരെയും കൂടാതെ ബോളിവുഡിലെ മറ്റ് പ്രമുഖ താരങ്ങളും ചിത്രത്തിൽ അഭിനയിക്കും.
NNG ഫിലിംസിന്റെ ബാനറില്‍ നിരുപ് ഗുപ്തയാണ് ചിത്രം നിര്‍മിക്കുന്നത്. സുരേഷ് പീറ്റേഴ്സാണ് സംഗീതമൊരുക്കുന്നത്. ഡാൻസ് മാസ്റ്റർ ശ്രീധർ ആണ് കൊറിയോഗ്രാഫർ. പ്രകാശ് കുട്ടിയാണ് ഛായാഗ്രഹണം. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് സിനിമയുടെ ചിത്രീകരണം ആരംഭിക്കുവാനാണ് തീരുമാനം.
ALSO READ : Amazon Prime Video August Release: ആഗസ്റ്റിലെ ആമസോൺ റിലീസുകൾ
ഇത് ശ്രീശാന്തിന്റെ മൂന്നാമത്തെ ഹന്ദി ചിത്രമാണ്. 2017ൽ അക്സർ, 2019ൽ കാബാറെറ്റ് എന്നീ സിനിമകളിലാണ് ശ്രീശാന്ത് ബോളിവുഡിൽ തിങ്ങിട്ടുള്ളത്. ടീം 5 എന്ന മലയാള സിനിമയിൽ താരം നായകനായി എത്തുകയും ചെയ്തിട്ടുണ്ട്. അതിനിടെ ഒരു താരം തമിഴ് ചിത്രത്തിന്റെ ഭാഗമാകാൻ ഒരുങ്ങുന്നു എന്ന് റിപ്പോർട്ടുകളുമുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA