ജനുവരി 13ന് സംക്രാന്തി റിലീസായി ലോകമെമ്പാടും പ്രദർശനത്തിന് എത്തിയ മെഗാ മാസ് എന്റർടെയ്‌നർ 'വാൾട്ടയർ വീരയ്യ' തെലുങ്കിലെ നോൺ എസ്എസ്ആർ (നോൺ എസ്എസ് രാജമൗലി) റെക്കോർഡ് തകർത്തിരുന്നു. മൈത്രി മൂവി മേക്കേഴ്‌സിന്റെ ബാനറിൽ നവീൻ യേർനേനിയും വൈ രവിശങ്കറും ചേർന്ന് നിർമ്മിച്ച 'വാൾട്ടർ വീരയ്യ' ബോക്സ് ഓഫീസിൽ പുതിയ റെക്കോർഡുകൾ സൃഷ്ടിക്കുകയാണ്. മെഗാസ്റ്റാർ ചിരഞ്ജീവി, മാസ് മഹാരാജ രവി തേജ, സംവിധായകൻ ബോബി കൊല്ലി (കെ എസ് രവീന്ദ്ര) എന്നിവർ ഒന്നിച്ച ചിത്രമാണ് 'വാൾട്ടയർ വീരയ്യ'.


COMMERCIAL BREAK
SCROLL TO CONTINUE READING

കഴിഞ്ഞ ദിവസം  ചിത്രത്തിൻറെ വിജയാഘോഷം 'വീരയ്യ വിജയ വിഹാരം' വാറങ്കലിലെ ഹൻമകൊണ്ടയിൽ നടന്നു. മെഗാ പവർ സ്റ്റാർ രാം ചരൺ ചടങ്ങിലെ വിശിഷ്ടാതിഥിയായിരുന്നു. വീരയ്യ വിജയവിഹാരത്തിൽ നിരവധി കാണികളും ആരാധകരും പങ്കെടുത്തു. ചടങ്ങിൽ മെഗാസ്റ്റാർ ചിരഞ്ജീവി ഫിലിം യൂണിറ്റിന് പുരസ്കാരങ്ങൾ സമ്മാനിച്ചു. ചടങ്ങിലെ അതിഥിയായി എത്തിയ രാം ചരൺ വികാരനിർഭരമായ പ്രസംഗമായിരുന്നു നടത്തിയത്.


ALSO READ: Pathaan Box Office: 300 കോടി ക്ലബ്ബിൽ സൽമാൻ ഖാനോടും ആമിർ ഖാനോടും ഒപ്പം ഷാരൂഖ് ഖാൻ; ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർത്ത് പത്താൻ


"ബ്ലോക്ക്ബസ്റ്റർ നിർമ്മാതാക്കളായ നവീനിനും രവിക്കും അഭിനന്ദനങ്ങൾ. അവർ എനിക്ക് രംഗസ്ഥലം പോലൊരു നാഴികക്കല്ല് സമ്മാനിച്ചു. അവർക്കൊപ്പം പ്രവർത്തിച്ച എല്ലാ നായകന്മാർക്കും കരിയറിലെ മികച്ച സിനിമകൾ നൽകുന്ന നിർമ്മാതാക്കളാണ് അവർ. അവർ അർപ്പണബോധമുള്ള നിർമ്മാതാക്കളാണ്. ശരിക്കും ധൈര്യശാലികളായ നിർമ്മാതാക്കൾ. ബോബിക്ക് വലിയ അഭിനന്ദനങ്ങൾ. ഞാൻ യുഎസിൽ ആയിരുന്നപ്പോൾ റിലീസ് ചെയ്ത സിനിമയാണിത്, റിലീസ് സമയത്ത് നാട്ടിൽ നിന്നും സിനിമ കാണാൻ സാധിക്കാതെ വളരെ അക്ഷമനായാണ് ഞാൻ അവിടെ ഇരുന്നത്."


"സിനിമയിൽ നന്ന(ചിരജീവി) എന്റെ സഹോദരനെപ്പോലെയാണ് കാണുവാൻ സാധിക്കുന്നത്. ഞാനവിടെ ആരാധകരിൽ ഒരാളായാണ് വന്നത്. രവി തേജ ഒരു സീരിയസ് കഥാപാത്രത്തെ അവതരിപ്പിക്കുന്നത് കാണുന്നത് ഞാൻ ആസ്വദിച്ചു. അതുമാത്രം പോരെന്ന് എനിക്ക് തോന്നി. അങ്ങനെ നെറ്റ്ഫ്ലിക്ക്സിൽ അവന്റെ ധമാക്ക കണ്ടു. മൂന്ന് അതിമനോഹരമായ ഗാനങ്ങളും സിനിമയുടെ വിജയത്തിന് പ്രധാന കാരണം ആണെന്ന് ഞാൻ വിശ്വസിക്കുന്നു. ദേവിശ്രീ പ്രസാദിന് അഭിനന്ദനങ്ങൾ. ഈ സിനിമയിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ. ഇത്രയും വലിയ വിജയത്തിന് എല്ലാ പ്രേക്ഷകർക്കും നന്ദി" രാംചരൺ കൂട്ടിച്ചേർത്തു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.