ന്യൂയോര്‍ക്ക്: ആര്‍ആര്‍ആര്‍ സിനിമയുടെ അന്താരാഷ്ട്ര നേട്ടത്തിന് പിന്നാലെ അന്താരാഷ്ട്ര മാധ്യമങ്ങളില്‍ മികച്ച അഭിപ്രായമാണ് ചിത്രത്തിനെ കുറിച്ച് വരുന്നത്. ഇപ്പോഴിതാ ഓസ്‌കാര്‍ വേദിയിലും ചിത്രം എത്തിയിരിക്കുകയാണ്. ഓസ്‌കാര്‍ പുരസ്‌കാര നിശയില്‍ പങ്കെടുക്കാന്‍ ചിത്രത്തിലെ പ്രധാനതാരങ്ങളില്‍ ഓരാളായ രാംചരണ്‍ കഴിഞ്ഞ ദിവസമാണ് അമേരിക്കയിലേക്ക് പോയത്. എ.ബി.സി ചാനലടക്കമുള്ളവ രാംചരണിന്റെ അഭിമുഖം എടുത്തിരുന്നു. എ.ബി.സി ചാനലിനായി വില്‍ റീവിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍, രാം ചരണ്‍ ബ്ലോക്ക്ബസ്റ്റര്‍ ചിത്രമായ ആര്‍ആര്‍ആറിന് ലഭിച്ച പ്രതികരണത്തെക്കുറിച്ച് സംസാരിച്ചു. ''ഞങ്ങള്‍ രാഷ്ട്രപതിയുടെ കൊട്ടാരത്തില്‍ 15 ദിവസം ഷൂട്ട് ചെയ്തു. യുക്രൈൻ മനോഹരമാണ്. സിനിമയുടെ ചിത്രീകരണത്തിന് ശേഷം ഒരു ടൂറിസ്റ്റ് എന്ന നിലയില്‍ യുക്രൈൻ സന്ദർശിക്കാൻ ആ​ഗ്രഹിച്ചു''എന്നും നാട്ടു നാട്ടു പാട്ട് യുദ്ധത്തിന് മൂന്ന് മാസം മുമ്പ് യുക്രൈനിൽ ചിത്രീകരിച്ചത് സംബന്ധിച്ച ചോദ്യത്തിന് മറുപടിയായി രാം ചരണ്‍ പറഞ്ഞു. 


COMMERCIAL BREAK
SCROLL TO CONTINUE READING

നാട്ടു നാട് എന്ന ഗാനം ഓസ്‌കാര്‍ നേടിയാല്‍, ഒരുപക്ഷേ തനിക്ക് അത് വിശ്വസിക്കാന്‍ കഴിയില്ല. ആരെങ്കിലും  വിളിച്ചുണര്‍ത്തി അത് വാങ്ങാന്‍ സ്റ്റേജില്‍ കയറാന്‍ പറയണം. ഇത് ഞങ്ങളുടെ മാത്രം വിജയമല്ല, ഇന്ത്യന്‍ സിനിമാ വ്യവസായത്തിന്റെ വിജയമാണെന്ന് അദ്ദേഹം പറഞ്ഞു. നാട്ടു നാട് എന്ന ഗാനത്തിന്റെ ഓസ്‌കാര്‍ നോമിനേഷനെ കുറിച്ച് സംസാരിക്കവേയായിരുന്നു രാം ചരണിന്റെ പ്രസ്താവന. കൂടുതല്‍ സിനിമകള്‍ ഓസ്‌കാറിലേക്കും ഗോള്‍ഡന്‍ ഗ്ലോബിലേക്കും വരുമെന്ന് പ്രതീക്ഷിക്കുന്നു. ചിത്രത്തിന്റെ സംവിധായകന്‍ എസ്എസ് രാജമൗലിയെ അഭിനന്ദിച്ച രാംചരൺ, സംവിധായകന്‍ എസ്.എസ് രാജമൗലി ഇന്ത്യയിലെ സ്റ്റീവന്‍ സ്പില്‍ബര്‍ഗ് ആണെന്നും പറഞ്ഞു ''ആര്‍ആര്‍ആര്‍ സൗഹൃദം, രണ്ട് കഥാപാത്രങ്ങള്‍ തമ്മിലുള്ള സഹോദര ബന്ധം എന്നിവയെ കുറിച്ചുള്ളതാണ്. രാജമൗലിയുടെ ഏറ്റവും മികച്ച രചനകളില്‍ ഒന്നാണിത്. അദ്ദേഹം ഇന്ത്യയിലെ സ്റ്റീവന്‍ സ്പില്‍ബര്‍ഗ് ആണ്. എല്ലാവരും അദ്ദേഹത്തെ അങ്ങനെയാണ് വിളിക്കുന്നത്.''  രാംചരൺ പറഞ്ഞു.


അടുത്ത ചിത്രത്തിലൂടെ എസ്എസ് രാജമൗലി ആഗോള സിനിമയിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും രാംചരണ്‍ പറഞ്ഞു. മാര്‍ച്ച് പന്ത്രണ്ടിനാണ് ഈ വര്‍ഷത്തെ ഓസ്‌കാര്‍ പുരസ്‌കാര ചടങ്ങുകള്‍ നടക്കുക. രാം ചരണ്‍, ജൂനിയര്‍ എന്‍ടിആര്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി എസ്.എസ് രാജമൗലി സംവിധാനം ചെയ്ത ആര്‍ആര്‍ആര്‍ എന്ന ചിത്രത്തിലെ 'നാട്ടു നാട്ടു' എന്ന ഗാനം മികച്ച ഒറിജിനല്‍ ഗാനവിഭാഗത്തില്‍ മത്സരിക്കുന്നുണ്ട്. ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡില്‍ ആര്‍ആര്‍ആര്‍ മികച്ച ഒറിജിനല്‍ ഗാനത്തിനുള്ള പുരസ്കാരം നേടിയിരുന്നു.


ആഗോളതലത്തില്‍ 1,200 കോടിയിലധികം കളക്ഷൻ നേടിയ ആര്‍.ആര്‍.ആര്‍, ന്യൂയോര്‍ക്ക് ഫിലിം ക്രിട്ടിക്‌സ് സര്‍ക്കിള്‍ അവാര്‍ഡില്‍ മികച്ച സംവിധായകന്‍ ഉള്‍പ്പെടെ നിരവധി അന്താരാഷ്ട്ര ബഹുമതികള്‍ ഇതിനോടകം നേടിയിട്ടുണ്ട്. 1920കളിലെ സ്വാതന്ത്രൃ സമരസേനാനികളായ അല്ലൂരി സീതാരാമ രാജു, കൊമരം ഭീം എന്നീവരുടെ കഥയാണ് ആർആർആർ എന്ന ചിത്രം പറയുന്നത്. സ്വാതന്ത്ര്യത്തിന് മുമ്പ് തെലങ്കാനയിലെ ആദിവാസി പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുത്ത സമര നേതാക്കളാണ് ഇവര്‍. ജൂനിയര്‍ എന്‍.ടി.ആര്‍ കൊമരം ഭീം ആയും രാം ചരണ്‍ അല്ലൂരി സീതരാമ രാജുവായുമാണ് ചിത്രത്തില്‍ എത്തിയത്. ചിത്രത്തില്‍ സീത എന്ന കഥാപാത്രത്തെ ആലിയ ഭട്ട് ആണ് അവതരിപ്പിച്ചത്. ചരിത്രവും ഫിക്ഷനും കൂട്ടിചേര്‍ത്ത് ഒരുക്കിയ ചിത്രമാണ് ആർആർആർ.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.