അക്ഷയ് കുമാർ നായകനായെത്തുന്ന ബി​ഗ് ബജറ്റ് ചിത്രമാണ് രാം സേതു. അഭിഷേക് ശർമയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ പുരാവസ്തു ​ഗവേഷകനായാണ് അക്ഷയ് കുമാർ എത്തുന്നത്. റിലീസിനൊരുങ്ങുന്ന ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ഒക്ടോബർ 25നാണ് ചിത്രം തിയേറ്ററുകളിലെത്തുക. ആകാംക്ഷ നിറയ്ക്കുന്ന കൗതുകം നിറയ്ക്കുന്ന രം​ഗങ്ങളും മാസ് ബിജിഎമ്മും ഉൾപ്പെടുത്തിയാണ് ഫസ്റ്റ് ​ഗ്ലിംപ്‍സ് പുറത്തുവിട്ടിരിക്കുന്നത്. ജാക്വിലിൻ ഫെർണാണ്ടസ്, നുസ്രത്ത് ഭറുച്ച, സത്യദേവ് എന്നിവരാണ് അക്ഷയ്ക്ക് ഒപ്പം ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ബി​ജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി നേരത്തെ ചിത്രത്തിനെതിരെ രം​ഗത്തെത്തിയിരുന്നു. 'രാം സേതു' ചരിത്രം വളച്ചൊടിക്കുന്നതാണെന്നായിരുന്നു അദ്ദേഹ​ത്തിന്റെ ആരോപണം. അക്ഷയ് കുമാര്‍ അടക്കമുള്ള അഭിനേതാക്കള്‍ക്കും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കുമെതിരെ നിയമ നടപടിക്ക് ഒരുങ്ങുകയാണെന്ന് സുബ്രഹ്മണ്യന്‍ സ്വാമി അറിയിച്ചിരുന്നു. ലൈക്ക പ്രൊഡക്ഷന്‍സ്, കേപ് ഓഫ് ഗുഡ് ഫിലിംസ്, അബുണ്ടാന്റിയ എന്റര്‍ടൈന്മെന്റ് തുടങ്ങിയവരാണ് നിര്‍മാതാക്കൾ.



Also Read: King of Kotha: പ്രണയ ചിത്രങ്ങൾക്കൊരു ബ്രേക്ക്, ഇനി അൽപം ആക്ഷനാകാം; ദുല്‍ഖറിന്റെ 'കിംഗ് ഓഫ് കൊത്ത' തുടങ്ങി


 


അതേസമയം, അടുത്തിടെ റിലീസ് ചെയ്ത അ​ക്ഷയ് കുമാർ ചിത്രങ്ങളെല്ലാം തന്നെ തിയേറ്ററുകളിൽ വലിയ പരാജയം നേരിടേണ്ടി വന്നു. 'രക്ഷാബന്ധന്‍' എന്ന ചിത്രമാണ് അക്ഷയ് കുമാറിന്റേതായി അവസാനം ഇറങ്ങിയ ചിത്രം. വമ്പൻ ഹൈപ്പോടെയാണ് ചിത്രം റിലസ് ചെയ്തത്. എന്നാൽ ബോക്സ് ഓഫീസിൽ ചിത്രത്തിന് പിടിച്ചു നിൽക്കാനായില്ല. അക്ഷയ് കുമാറിന്റെ ഈ വര്‍ഷത്തെ ഏറ്റവും വലിയ പരാജയമായി ചിത്രം മാറിയിരിക്കുകയാണ്. ബച്ചന്‍ പാണ്ഡെ, സമ്രാട്ട് പൃഥ്വിരാജ് എന്നീ ചിത്രങ്ങളും ബോക്സ് ഓഫീസിൽ പരാജയപ്പെട്ടു. കഴിഞ്ഞ വർഷം ഓ​ഗസ്റ്റിൽ ഇറങ്ങിയ ബെൽ ബോട്ടം എന്ന സിനിമയും ഫ്ലോപ്പായിരുന്നു. സൂര്യവംശി മാത്രമാണ് ഈ കാലയളവിൽ ഹിറ്റായത്. 2021 നവംബറിലായിരുന്നു ഈ ചിത്രം തിയറ്ററുകളിൽ എത്തിയത്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.