പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രമാണ്  'പുഴ മുതല്‍ പുഴ വരെ'. രാമസിംഹന്‍ (അലി അക്ബര്‍) സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയായ വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ചിത്രത്തിന് എ സര്‍ട്ടിഫിക്കേറ്റാണ് സെൻസർ ബോർഡ് നൽകിയിരിക്കുന്നത്. മലബാര്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് പുഴ മുതൽ പുഴ വരെ. ഇതുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകൾ എല്ലാം ഏറെ ശ്രദ്ധനേടിയിരുന്നു. 189 മിനുട്ടാണ് ചിത്രത്തിന്‍റെ ദൈര്‍ഘ്യം.


COMMERCIAL BREAK
SCROLL TO CONTINUE READING

പുഴ മുതൽ പുഴ വരെ മാർച്ച് മൂന്നിന് തിയേറ്ററുകളിലേക്ക് എത്തുമെന്നാണ് സംവിധായകന്‍ രാമസിംഹന്‍ നേരത്തെ അറിയിച്ചിരുന്നത്. ഈ അവസരത്തിൽ ചിത്രത്തിന്‍റെ പരസ്യവുമായി ബന്ധപ്പെട്ട് രാമസിംഹൻ കുറിച്ച വാക്കുകള്‍ നേരത്തെ വാര്‍ത്തയായിരുന്നു. 


Also Read: Naalam Mura OTT Update: ബിജു മേനോന്റെ 'നാലാം മുറ' ഒടിടിയിലേക്ക്; എപ്പോൾ, എവിടെ കാണാം?


 


രാമസിംഹന്റെ ഫേസ്ബുക്ക് കുറിപ്പ്


''ഒരു പത്ര പരസ്യവും കാണില്ല, ഒരു ചാനൽ പരസ്യവും ഉണ്ടാവില്ല. ഇത് ജനങ്ങളുടെ സിനിമ,അവർ പരസ്യക്കാരായി മാറും കാരണം അവരാണിത് നിർമിച്ചത്.. അവർ വിതച്ചത് അവർ കൊയ്യും.
അവനവന്റെ ധർമ്മം..
അതാണ്...
മമധർമ്മ''


2021 ഫെബ്രുവരി 20ന് വയനാട്ടിലായിരുന്നു സിനിമയുടെ ചിത്രീകരണം തുടങ്ങിയത്. 'മമ ധര്‍മ്മ'യെന്ന ബാനറിലൂടെ ക്രൗഡ് ഫണ്ടിംഗ് വഴിയാണ് ചിത്രത്തിന്റെ നിർമ്മാണം. തലൈവാസല്‍ വിജയ് ആണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ വേഷത്തിലെത്തുന്നത്. ജോയ് മാത്യുവും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഏഴ് കട്ടുകള്‍ ആണ് സിനിമയ്ക്ക് സെൻസർ ബോർഡ് നിർദ്ദേശിച്ചതെന്ന് സംവിധായകൻ പറയുന്നു. 


1921ലെ മലബാറിന്‍റെ പശ്ചാത്തലത്തില്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന സിനിമ പൃഥ്വിരാജിനെ നായകനാക്കി ആഷിക് അബു പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാമസിംഹനും സിനിമ പ്രഖ്യാപിച്ചത്. എന്നാൽ നിര്‍മ്മാതാവുമായുള്ള അഭിപ്രായഭിന്നത കാരണം ആഷിക് അബുവും പൃഥ്വിരാജും സിനിമയിൽ നിന്നും പിന്മാറുകയായിരുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.