Asif Ali: `തനിക്കുള്ള പിന്തുണ വിദ്വേഷ പ്രചരണമാകരുത്`; രമേഷ് നാരായണ്‍ വിവാദത്തിൽ പൊതുവേദിയില്‍ ആസിഫ് അലിയുടെ ആദ്യ പ്രതികരണം
Actor Asif Ali: തന്റെ വിഷമങ്ങൾ തന്റേത് മാത്രമാണ്. തന്നെ പിന്തുണയ്ക്കുന്നത് മറ്റൊരാൾക്കെതിരെയുള്ള വിദ്വേഷമായി മാറരുതെന്ന് ആസിഫ് അലി പറഞ്ഞു.
കൊച്ചി: സംഗീതജ്ഞൻ രമേഷ് നാരായണുമായി ബന്ധപ്പെട്ട വിവാദത്തിൽ ആദ്യമായി പൊതുവേദിയിൽ പ്രതികരിച്ച് നടൻ ആസിഫ് അലി. തന്നെ പിന്തുണച്ച എല്ലാവർക്കും നന്ദി പറയുന്നുവെന്ന് ആസിഫ് അലി വ്യക്തമാക്കി. തന്റെ വിഷമങ്ങൾ തന്റേത് മാത്രമാണ്. തന്നെ പിന്തുണയ്ക്കുന്നത് മറ്റൊരാൾക്കെതിരെയുള്ള വിദ്വേഷമായി മാറരുതെന്നും ആസിഫ് അലി പറഞ്ഞു.
കൊച്ചി സെന്റ് ആൽബർട്സ് കോളേജിൽ സിനിമയുടെ പ്രൊമോഷന് എത്തിയതായിരുന്നു താരം. സമൂഹ മാധ്യമങ്ങളിലെ പിന്തുണകൾ കണ്ടു. പിന്തുണച്ചതിൽ സന്തോഷം. എന്നാൽ, എനിക്കുള്ള പിന്തുണ മറ്റൊരാൾക്ക് എതിരെയുള്ള വിദ്വേഷ പ്രചരണമായി മാറരുത്. എനിക്ക് അതിന്റെ വിഷമം മനസ്സിലാകും. എന്റെ വിഷമങ്ങൾ എന്റേത് മാത്രമാണെന്നും ആസിഫ് അലി പറഞ്ഞു.
എംടി വാസുദേവൻ നായരുടെ ഒൻപത് കഥകളെ ആസ്പദമാക്കി ഒരുക്കിയ മനോരഥങ്ങൾ എന്ന ആന്തോളജിയുടെ ട്രെയിലർ ലോഞ്ച് ചടങ്ങിലായിരുന്നു വിവാദത്തിന് അടിസ്ഥാനമായ സംഭവം. ചടങ്ങിൽ മനോരഥങ്ങൾ സിനിമയിൽ പ്രവർത്തിച്ചവരെ ആദരിച്ചിരുന്നു. ഈ ആന്തോളജിയിലെ സ്വർഗം തുറക്കുന്ന സമയം എന്ന ചിത്രത്തിന് പണ്ഡിറ്റ് രമേഷ് നാരായൺ ആയിരുന്നു സംഗീതം നൽകിയത്.
ALSO READ: വീര്യവും സ്നേഹവും ചേർന്ന പുതിയ അദ്ധ്യായം; വിടുതലൈ പാർട്ട് 2 ഫസ്റ്റ് ലുക്ക് പോസ്റ്റർ
പണ്ഡിറ്റ് രമേഷ് നാരായണിനെ ആദ്യം വേദിയിലേക്ക് ക്ഷണിക്കാതിരിക്കുകയും പിന്നീട് അവസാന നിമിഷം അദ്ദേഹത്തിന് പുരസ്കാരം നൽകാൻ ആസിഫ് അലിയെ ക്ഷണിക്കുകയുമായിരുന്നു. എന്നാൽ ആസിഫ് അലിയിൽ നിന്ന് പുരസ്കാരം സ്വീകരിച്ചപ്പോൾ ആസിഫ് അലിയെ നോക്കാനോ ഹസ്തദാനം നൽകാനോ രമേഷ് നാരായൺ തയ്യാറായില്ല.
തുടർന്ന് സംവിധായകൻ ജയരാജിനെ രമേഷ് നാരായൺ വിളിച്ച് വീണ്ടും പുരസ്കാരം നൽകാൻ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് ജയരാജ് പുരസ്കാരം നൽകി. ഇത് വലിയ വിവാദമായി മാറിയിരുന്നു. എന്നാൽ, ആസിഫ് അലിയെ താൻ അപമാനിച്ചിട്ടില്ലെന്നും അങ്ങനെ തോന്നിയെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നും രമേഷ് നാരായൺ പിന്നീട് വ്യക്തമാക്കിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.