CBI 5: സേതുരാമയ്യരുടെ അഞ്ചാം വരവിൽ കൂട്ടിന് പിഷാരടിയും; ജഗതിക്ക് പകരമോ?
ചിത്രത്തിൻറെ സ്വിച്ച് ഓൺ കർമം നവംബർ 29 ന് നിർവഹിച്ചിരുന്നു. സേതുരാമയ്യരുടെ ആദ്യത്തെ ചിത്രത്തിന് 33 വര്ഷം തികയുന്ന സമയത്താണ് അഞ്ചാം ചിത്രം ആരംഭിച്ചിരിക്കുന്നത്.
Kochi : സേതുരാമയ്യരും (Sethurama Ayer) സംഘവും അഞ്ചാം തവണ എത്തുമ്പോൾ ചിത്രത്തിൽ പ്രധാന കഥാപാത്രമായി രമേശ് പിഷാരടിയും എത്തുന്നുണ്ട്. ചിത്രത്തിൻറെ സ്വിച്ച് ഓൺ കർമം നവംബർ 29 ന് നിർവഹിച്ചിരുന്നു. സേതുരാമയ്യരുടെ ആദ്യത്തെ ചിത്രത്തിന് 33 വര്ഷം തികയുന്ന സമയത്താണ് അഞ്ചാം ചിത്രം ആരംഭിച്ചിരിക്കുന്നത്. ചിത്രത്തിൽ സിബിഐ ഉദ്യോഗസ്ഥനായി ആണ് രമേശ് പിഷാരടി എത്തുന്നത്.
ഇതിനു മുന്നേ ഇറങ്ങിയ 4 ചിത്രങ്ങളും വൻ വിജയമായിരുന്നു. ഈ അഞ്ചാം വരവിലും എസ് എൻ സ്വാമി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ആഗസ്റ്റിൽ തന്നെ ചിത്രീകരണം ആരംഭിക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും കഴിഞ്ഞ മാസമാണ് ചിത്രീകരണം ആരംഭിക്കാൻ സാധിച്ചത്.
ALSO READ: അഞ്ചാം വരവിനൊരുങ്ങി സേതുരാമയ്യർ: വീണ്ടും എസ് എൻ സ്വാമി- മമ്മൂട്ടി കൂട്ട്കെട്ട്
ചിത്രീകരണത്തിന് മമ്മൂട്ടി ഇനിയും എത്തിയിട്ടില്ല. ചിത്രത്തിലെ കഥാപാത്രത്തിന്റെ ചിത്രം രമേശ് പിഷാരടി ഫേസ്ബുക്കിൽ പങ്ക് വെച്ചു. മുമ്പുള്ള സീരീസുകളിൽ എല്ലാം തന്നെ പ്രധാന കഥാപാത്രമായി ജഗതിയുമുണ്ടായിരുന്നു. എന്നാൽ ആരോഗ്യ സ്ഥിതി മോശമായതിനാൽ ഈ ചിത്രത്തിൽ ജഗതിയുണ്ടാകില്ല.
1988ൽ പുറത്തിറങ്ങിയ ഒരു സിബിഐ ഡയറിക്കുറിപ്പ് ആയിരുന്നു ഈ സീരീസിലെ ആദ്യ ചിത്രം. അത് ബോക്സ് ഓഫീസിൽ വലിയ വിജയം തന്നെയായിരുന്നു. അതിന്റെ തുടർച്ചയായി 1989ൽ ജാഗ്രത എന്ന പേരിൽ ഇതിനൊരു രണ്ടാം ഭാഗവും ഇറങ്ങി. തുടർന്ന് 2004ൽ സേതുരാമയ്യർ സിബിഐ, 2005ൽ നേരറിയാൻ സിബിഐ എന്നീ ചിത്രങ്ങളും മൂന്ന്, നാല് ഭാഗങ്ങളായി റിലീസ് ചെയ്തിരുന്നു.
ALSO READ: Pushpa Movie Trailer | കംപ്ലീറ്റ് മാസ് ആക്ഷൻ, പുഷ്പയുടെ ട്രെയിലർ റിലീസായി
ബുദ്ധിരാക്ഷസനായ സേതുരാമയ്യരായി വിസ്മയിപ്പിക്കാൻ വീണ്ടും മമ്മൂട്ടിയെത്തുമ്പോൾ സഹപ്രവർത്തകൻ ചാക്കോ എന്ന കഥാപാത്രമായി മുകേഷും എത്തുന്നു. കൂടാതെ രൺജി പണിക്കർ, സൗബിൻ ഷാഹിർ, ആശ ശരത്ത്, സായ് കുമാർ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...