Pushpa Movie Trailer | കംപ്ലീറ്റ് മാസ് ആക്ഷൻ, പുഷ്പയുടെ ട്രെയിലർ റിലീസായി

ആന്ധ്രാപ്രദേശിൽ ജീവിച്ചിരുന്ന പുഷ്പരാജ് എന്ന കള്ളക്കടത്ത്കാരൻറെ കഥയാണ് ചിത്രം പറയുന്നത് (Pushpa Movie Trailer)

Written by - Zee Hindustan Malayalam Desk | Last Updated : Dec 3, 2021, 07:50 PM IST
  • ചിത്രം ഡിസംബർ 17-നാണ് റിലീസിന് എത്തുന്നത്.
  • 250 കോടി മുതൽ മുടക്കിലാണ് ചിത്രം നിർമ്മിക്കുന്നത്
  • സുകുമാർ ആണ് ചിത്രത്തിൻറെ രചനയും സംവിധാനവും നിർമ്മിക്കുന്നത്.
Pushpa Movie Trailer | കംപ്ലീറ്റ് മാസ് ആക്ഷൻ, പുഷ്പയുടെ ട്രെയിലർ റിലീസായി

മാസ് ആക്ഷനുമായി അല്ലു അർജുൻറെ പുഷ്പയുടെ ട്രെയിലർ റിലീസായി. റിലീസായി വളരെ വേഗത്തിലാണ് ട്രെയിലറിന് 1 മില്യൺ പ്രേക്ഷകരെ ലഭിച്ചത്. മൈത്രി മൂവി മേക്കേഴ്സിൻറെ ബാനറിൽ സുകുമാർ ആണ് ചിത്രത്തിൻറെ രചനയും സംവിധാനവും നിർമ്മിക്കുന്നത്.

ബൻവർ സിംഗ് ഷെക്കാവത്ത് ഐ.പി.എസ് എന്ന പോലീസുകാരൻറെ വേഷത്തിൽ  ഫഹദ് ഫാസിലും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. 250 കോടി മുതൽ മുടക്കിൽ നിർമ്മിക്കുന്ന ചിത്രം ഡിസംബർ 17-നാണ് റിലീസിന് എത്തുന്നത്.

Also Read: Minnal Murali | "ഉയിരെ ഒരു ജന്മം നിന്നെ ഞാനും അറിയാതെ പോകെ"; മിന്നൽ മുരളിയിലെ പുതിയ ​ഗാനം പുറത്തിറങ്ങി

അല്ലു അർജുനെ കൂടാതെ രശ്മിക മന്ദാന,അനസൂയ ഭരദ്വാജ്,വെണ്ണേല കിഷോർ,സുനിൽ മംഗളം എന്നിവരും പ്രധാന വേഷങ്ങളിൽ ചിത്രത്തിൽ എത്തുന്നുണ്ട്. നവീൻ യെർനേനി, വൈ.രവി ശങ്കർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

ALSO READ: Mohanlal - Shaji Kailas Alone : എലോണിന്റെ ചിത്രീകരണം പൂർത്തിയായി; പതിനെട്ട് ദിവസം കൊണ്ടാണ് ഷൂട്ടിങ് പൂർത്തിയാക്കിയതെന്ന് ഷാജി കൈലാസ്

ആന്ധ്രാപ്രദേശിൽ ജീവിച്ചിരുന്ന പുഷ്പരാജ് എന്ന കള്ളക്കടത്ത്കാരൻറെ കഥയാണ് ചിത്രം പറയുന്നത്. ഒരു കാലത്തിന് ശേഷം വരാൻ പോകുന്ന ഗംഭീര ഹിറ്റുകളിലൊന്നായിരിക്കും എന്നാണ് ചിത്രത്തിന് വിലയിരുത്തുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

More Stories

Trending News