Thiruvananthapuram : നടൻ രമേശ് വലിയശാലയുടെ (Ramesh Valiyasala) മരണത്തിന്റെ ഞെട്ടിലിലാണ് മലയാള സിനിമാ സീരയൽ മേഖല. എപ്പോഴും പോസിറ്റീവായിരുന്ന വ്യക്തിയാണ് രമേശെന്നും ഇങ്ങനെ ഒരു കടും കൈ ചെയ്യുമെന്ന് ഒരിക്കലും വിശ്വസിക്കനാകുന്നില്ലയെന്നുമാണ് രമേശിനോടൊപ്പം പ്രവർത്തിച്ച സിനിമ സിരീയൽ താരങ്ങൾ പറയുന്നത്. രമേശിന്റെ അകാലത്തിലുള്ള മരണത്തിൽ തനിക്ക് ഞെട്ടൽ മാത്രമാണെന്നാണ് നടൻ ബാലാജി ശർമ്മ (Balaji Sarma) ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

"എന്ത് പറ്റി രമേഷേട്ടാ....?? എപ്പോഴും പോസിറ്റീവ് ആയി ചിരിച്ചു നടക്കുന്ന നിങ്ങൾക്ക് എന്ത് സഹിക്കാൻ പറ്റാത്ത ദുഃഖമാണുള്ളത് ? എന്തിനു ചേട്ടാ ഇങ്ങനൊരു കടും കൈ? വിശ്വസിക്കാനാകുന്നില്ല" എന്ന് ബാലാജി തന്റെ ഫേസ്ബുക്കിൽ കുറിച്ചു.


ALSO READ : Ramesh Valiyasala| സീരിയൽ താരം രമേശ് വലിയശാല അന്തരിച്ചു


രണ്ട് ദിവസ മുമ്പ് അവസാനമായി ബാലാജി രമേശും ചേർന്ന് അഭിനയിച്ച വരാൽ എന്ന ചിത്രത്തിൽ നടൻ പൂർണ സന്തോഷത്തിലായിരുന്നില്ലെ എന്ന് ബാലാജി ചോദിക്കുകയും ചെയ്തു. രമേശിന്റെ മരണം വിശ്വസിക്കാനാകുന്നില്ലയെന്നു വിവരം കേട്ടതിന് പിന്നാലെ തനിക്ക് മാത്രമാണെന്നും ബാലാജി ഫേസ്ബുക്കിൽ കുറിക്കുകയും ചെയ്തു.


ബാലാജിയുടെ ഫേസ്ബുക്ക് പോസ്റ്റ്


രണ്ട് ദിവസം മുൻപ് വരാൽ എന്ന ചിത്രത്തിൽ ഒരുമിച്ചു അഭിനയിച്ചപ്പോഴും പൂർണ സന്തോഷത്തിലായിരുന്നില്ലേ നിങ്ങൾ ? എന്ത് പറ്റി രമേഷേട്ടാ ....?? എപ്പോഴും പോസിറ്റീവ് ആയി ചിരിച്ചു നടക്കുന്ന നിങ്ങൾക്ക് എന്ത് സഹിക്കാൻ പറ്റാത്ത ദുഃഖമാണുള്ളത് ? എന്തിനു ചേട്ടാ ഇങ്ങനൊരു കടും കൈ ? വിശ്വസിക്കാനാകുന്നില്ല ....,,, ഞെട്ടൽ മാത്രം ! കണ്ണീർ പ്രണാമം .... നിങ്ങൾ തന്ന സ്നേഹവും കരുതലും എന്നും മനസ്സിലുണ്ട് …. ആദരാഞ്ജലികൾ


ALSO READ : Chef Naushad: ഹൃദയം നിറയെ സ്നേഹവും, വയറ് നിറയെ രുചികളും ബാക്കി വെച്ച് നൗഷാദ് വിട പറഞ്ഞു



ഇന്ന് ശനിയാഴ്ച പുലർച്ചോടെയായിരുന്നു വീട്ടിൽ മുറിയിൽ രമേശിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. 52 വയസായിരുന്നു. നടൻ സാമ്പത്തികമായി ചില ബുദ്ധിമുട്ടുകളുണ്ടായിരുന്നു എന്നും റിപ്പോർട്ടുകൾ അറിയിക്കുന്നു.


ALSO READ : Sidharth Shukla death: Bigg Boss 13 വിജയി സിദ്ധാർത്ഥ് ശുക്ല അന്തരിച്ചു


മലയാള സീരിയൽ മേഖലയിൽ തിരക്കേറിയ നടന്മാരിൽ പ്രമുഖനായിരുന്നു രമേശ്. നേരത്തെ ഏഷ്യനെറ്റിലെയും സൂര്യ ടിവിയിലെയും ടിആർപിയിൽ ഏറ്റവും മുൻപന്തിയിലുള്ള സീരിയലുകളിൽ പ്രധാന വേഷങ്ങൾ രമേശ് കൈകാര്യം ചെയ്തിരുന്നു. ഏഷ്യനെറ്റിലെ പൗർണമിതിങ്കളിലാണ് രമേശ് നിലവിൽ പ്രധാന വേഷം കൈകാര്യം ചെയ്തു കൊണ്ടിരുന്നത്.


കണ്ണൻ താമരക്കുളം സംവിധാനം ചെയ്ത വരാലാണ് രേമേശ് അവസാനമായി പ്രവർത്തിച്ച സിനിമ. നാടകത്തിലൂടെയായിരുന്നു രമേശ് സീരിയൽ സിനിമ ലോകത്തേക്കെത്തുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.