ഇന്ത്യയിലെ പ്രധാന എല്ലാ ഭാഷകളിലും തന്റെ കഴിവ് തെളിയിച്ച നടിയാണ് രമ്യാ കൃഷ്ണൻ.  തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി എന്നീ ഭാഷകളിൽ 260 ലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട് ഈ എവർഗ്രീൻ നായിക. താരത്തിന്റെ പ്രായം 52 കഴിഞ്ഞുവെങ്കിലും ചർമ്മം കണ്ടാൽ പ്രായം തോന്നില്ല കേട്ടോ? അതുപോലെയാണ് എനർജി ലെവലും.  അത് വ്യക്തമാക്കുന്നതാണ് ഈ വൈറലാകുന്ന വീഡിയോയും.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Jujubee Released: ഹിറ്റ് ചാർട്ടിൽ ഇടംപിടിക്കാൻ ജയിലറിലെ മൂന്നാം ഗാനം 'ജൂജൂബി' റിലീസായി


നെൽസൺ സംവിധാനം ചെയ്യുന്ന ജയിലറിലെ 'കാവാലയ്യ' എന്ന ​ഗാനം ചുരുങ്ങിയ സമയം കൊണ്ട് വളരെയധികം പ്രേക്ഷക ശ്രദ്ധപിടിച്ചു പറ്റിയ ഒരു ഗാനമാണ്.  രജനീകാന്ത് ചിത്രത്തിലെ ​ഈ ഗാനത്തിന് ചുവടുവെച്ച് ഹിറ്റാക്കിയത് തമന്നയായിരുന്നുവെങ്കിലും  ​ഗാനം ശ്രദ്ധിക്കപ്പെട്ടതിന് പിന്നാലെ നിരവധിയാളുകൾ ​ഗാനത്തിന് റീലുകൾ ചെയ്ത പോസ്റ്റ് ചെയ്തിരുന്നു. ഇപ്പോഴിതാ കാവാലയ്യക്ക് ചുവടുവെച്ചെത്തിയിരിക്കുകയാണ് നടി രമ്യ കൃഷ്ണൻ. വീഡിയോ ശരിക്കും വൈറലാകുകയാണ്. താരത്തിന്റെ ഡാൻസിനെ അഭിനന്ദിച്ച് നിരവധി ആരാധകരാണ് എത്തിയിരിക്കുന്നത്.  രമ്യ കൃഷ്ണൻ ചുവടുവെച്ചത് മേക്കപ്പ് ആർട്ടിസ്റ്റ് പ്രകൃതി അനന്തിനൊപ്പമാണ്,  വീഡിയോ കാണാം...


Also Read: അത്ഭുതം... ഗുരുത്വാകർഷണത്തെ വെല്ലുവിളിക്കുന്ന മൗണ്ടൻ ഗോട്ട്സ്..! വീഡിയോ വൈറൽ



Also Read: Kendra Trikona Yoga: കേന്ദ്ര ത്രികോണ രാജയോഗം ഈ രാശിക്കാർക്ക് നൽകും വൻ ധനനേട്ടം!


അനിരുദ്ധാണ് 'കാവാലയ്യ' എന്ന് തുടങ്ങുന്ന ഈ ​ഗാനത്തിന് സം​ഗീതം പകർന്നിരിക്കുന്നത്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമ്മിക്കുന്ന ജയിലർ ആഗസ്റ്റ് 10 ന് തിയേറ്ററുകളിൽ എത്തും. ഈ ചിത്രത്തിൽ രമ്യ കൃഷ്ണനും പ്രധാന വേഷത്തിലെത്തുന്നുണ്ട്. മോഹൻലാലും രജനീകാന്തും ആദ്യമായി ഒന്നിച്ചഭിനയിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. രജനിയുടെ 169 മത്തെ ചിത്രമാണ് ജയിലർ.  ചിത്രത്തിൽ മുത്തുവേൽ പാണ്ഡ്യൻ എന്ന ജയിലറുടെ വേഷത്തിലാണ് രജനി എത്തുന്നത്. വിജയ് നായകനായെത്തിയ ബീസ്റ്റ് എന്ന ചിത്രത്തിന് ശേഷം നെൽസൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.