Jujubee Released: ഹിറ്റ് ചാർട്ടിൽ ഇടംപിടിക്കാൻ ജയിലറിലെ മൂന്നാം ഗാനം 'ജൂജൂബി' റിലീസായി

മാസ്സായി രജനികാന്ത് എത്തുന്ന ഈ ഗാനം നിമിഷനേരം കൊണ്ട് സോഷ്യൽ മീഡിയ ഏറ്റെടുത്തു. അതുകൊണ്ടു തന്നെ ആദ്യ രണ്ട് ഗാനങ്ങൾ പോലെ ഇതും ട്രെന്ഡിങ്ങിൽ നീങ്ങുകയാണ്.

Written by - Zee Malayalam News Desk | Last Updated : Jul 27, 2023, 02:17 PM IST
  • ഹിറ്റ് ചാർട്ടിൽ ഇടംപിടിക്കാൻ ജയിലറിലെ മൂന്നാം ഗാനം
  • ജയിലറിന്റെ ആദ്യത്തെ രണ്ട് ഹിറ്റ് ഗാനങ്ങൾക്ക് പിന്നാലെ മൂന്നാം ഗാനവും എത്തിയിരിക്കുകയാണ്
  • ചിത്രത്തിലെ ആദ്യ രണ്ട് ഗാനവും സോഷ്യൽ മീഡിയ അടക്കി ഭരിച്ചു
Jujubee Released: ഹിറ്റ് ചാർട്ടിൽ ഇടംപിടിക്കാൻ ജയിലറിലെ മൂന്നാം ഗാനം 'ജൂജൂബി' റിലീസായി

നെൽസൻ സംവിധാനം ചെയ്ത് സൂപ്പർസ്റ്റാർ രജനികാന്ത് നായകനായെത്തുന്ന ജയിലറിന്റെ ആദ്യത്തെ രണ്ട് ഹിറ്റ് ഗാനങ്ങൾക്ക് പിന്നാലെ മൂന്നാം ഗാനവും എത്തിയിരിക്കുകയാണ്.  ചിത്രത്തിലെ ആദ്യ രണ്ട്  ഗാനവും സോഷ്യൽ മീഡിയ അടക്കി ഭരിച്ചുവെന്നുവേണം പറയാൻ.  ആദ്യ ഗാനം 'കാവാലാ' ഇൻസ്റ്റാഗ്രാം റീൽസിൽ തകർത്തെങ്കിൽ രണ്ടാം ഗാനം 'ഹുക്കും' ആരാധകർ ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു.  ഇപ്പോഴിതാ ചിത്രത്തിലെ മൂന്നാം ഗാനം ജൂജൂബി റിലീസായിരിക്കുകയാണ്.

Also Read: Rajinikanth:പുതിയ പടത്തിന് രജനികാന്ത് വാങ്ങുന്നത് 150 കോടി; കണ്ണ് തള്ളി ആരാധകർ

മാസ്സായി രജനികാന്ത് എത്തുന്ന ഈ ഗാനം നിമിഷനേരം കൊണ്ട് സോഷ്യൽ മീഡിയ ഏറ്റെടുത്തു. അതുകൊണ്ടു തന്നെ ആദ്യ രണ്ട് ഗാനങ്ങൾ പോലെ ഇതും ട്രെന്ഡിങ്ങിൽ നീങ്ങുകയാണ്.  ഇപ്പോൾ പ്രേക്ഷകരുടെ ആകാംക്ഷ ഗാനത്തിൽ എങ്ങനെയാണ് രജനികാന്ത് എത്തുക എന്നതാണ്.   കാവാല ട്രെൻഡിങ്ങ് 1 ആയിരുന്ന സമയത്ത് എത്തിയ  'ഹുക്കും' ഇരട്ടി മധുതമാണ് നൽകിയത്.  ഇപ്പോഴിതാ മൂന്നാമത്തെ ഗാനം കൂടി വരുന്നതോടെ രജനി ആരാധകർ ആഹ്ളാദ തിമിർപ്പിലാണ്.  ഇതിനും സംഗീതം ഒരുക്കിയിരിക്കുന്നത് അനിരുദ്ധ് തന്നെയാണ്.  പാട്ട് പാടിയിരിക്കുന്നത് ധീക്ഷിത വെങ്കിടേഷാണ്.

 

Also Read: Jailer Movie : അവേശം തീർത്ത് തമന്നയുടെ നൃത്തം; ഒപ്പം തലൈവരും; ജയിലറിലെ ആദ്യ ഗാനം പുറത്ത്

സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമ്മിക്കുന്ന ജയിലർ തീയേറ്ററുകളിൽ എത്തുന്നത് ആഗസ്റ്റ് 10 നാണ്.  ആദ്യമായി സൂപ്പർസ്റ്റാർ മോഹൻലാൽ രജനികാന്തിനൊപ്പം എത്തുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.  ജയിലർ രജനിയുടെ 169 മത്തെ ചിത്രമാണ്. മുത്തുവേല്‍ പാണ്ഡ്യന്‍ എന്ന ജയിലറുടെ വേഷത്തിലെത്തുന്ന രജനിയുടെ നായികയായെത്തുന്നത്  തമന്നയാണ്. ചിത്രത്തിൻറെ കേരളത്തിലെ വിതരണാവകാശം ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ സ്വന്തമാക്കിയിരിക്കുകയാണ്.  അതുപോലെ ദളപതി വിജയുടെ അടുത്ത ചിത്രം ലിയോയും തീയേറ്ററിൽ എത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ്.  ചിത്രത്തിൻറെ ഡിസ്ട്രിബ്യുഷൻ പാർട്ണർ ഡ്രീം ബിഗ് ഫിലിംസാണ്.

Also Read: Chaturgrahi Yoga: ചിങ്ങരാശിയിൽ ചതുർഗ്രഹി യോഗം; ഈ 3 രാശിക്കാർക്ക് വൻ ധനനേട്ടം!

ജയിലറിൽ സൗത്ത് ഇന്ത്യയിലെ പ്രധാന നായകന്മാരും താരങ്ങളും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ദളപതി വിജയ് നായകനായെത്തിയ ബീസ്റ്റ് എന്ന ചിത്രത്തിന് ശേഷം നെൽസൻ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.  വിജയ് കാർത്തിക് കണ്ണനാണ് ചിത്രത്തിൻറെ ഛായാഗ്രഹണം നിർവഹിക്കുന്നത്. രമ്യ കൃഷ്ണന്‍, വിനായകന്‍, ശിവ്‌രാജ് കുമാർ, ജാക്കി ഷ്റോഫ്, സുനില്‍ തുടങ്ങിയ വമ്പൻ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News