ആദി വീണ്ടും വരുന്നു? Prithvirajന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിന് പിന്നാലെ ചോദ്യവുമായി ആരാധകര്‍
സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി പൃഥ്വിരാജിന്‍റെ പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. പൃഥ്വിരാജ് നായകനായ രണം എന്ന ചിത്രത്തിന്‍റെ രണ്ടാം ഭാഗം ഒരുങ്ങുന്നുണ്ടോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്...
Kochi: സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി പൃഥ്വിരാജിന്‍റെ പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. പൃഥ്വിരാജ് നായകനായ രണം എന്ന ചിത്രത്തിന്‍റെ രണ്ടാം ഭാഗം ഒരുങ്ങുന്നുണ്ടോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്...
രണത്തിലെ തന്‍റെ കഥാപാത്രത്തിന്‍റെ ചിത്രമാണ് പൃഥ്വിരാജ് (Prithviraj) ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. ആദി എന്ന കഥാപാത്രമായിട്ടായിരുന്നു ആ ചിത്രത്തില്‍ പൃഥ്വിയെത്തിയത്. പൃഥ്വി ഈ ചിത്രം പോസ്റ്റ് ചെയ്തോടെയാണ് രണത്തിന്‍റെ രണ്ടാം ഭാഗം സംബന്ധിച്ച് ആരാധകര്‍ ഊഹിച്ചു തുടങ്ങിയത്.
പൃഥ്വിരാജ്, റഹ്മാന്‍, എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നിര്‍മല്‍ സഹദേവ് സംവിധാനം ചെയ്ത ചിത്രമായിരുന്നു രണം. 2018 ല്‍ ഇറങ്ങിയ ഈ ചിത്രം തിയേറ്ററില്‍ വന്‍ വിജയമായില്ലെങ്കിലും ചിത്രത്തിന്‍റെ ട്രീറ്റ്‌മെന്റും , ഗാനങ്ങളും എല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
സംവിധായകന്‍ നിര്‍മല്‍ സഹദേവിനെ പൃഥ്വി ടാഗ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ‘ഞാന്‍ തിരിച്ചു വരും’ (I will be back) എന്നാണ് ചിത്രത്തിന് ക്യാപ്ഷനായി പൃഥ്വി കുറിച്ചിരിയ്ക്കുന്നത്. ഇതിന് പിന്നാലെയാണ് ചിത്രത്തിന് രണ്ടാം ഭാഗം ഒരുങ്ങുന്നുണ്ടോ എന്ന ചോദ്യം ഉയര്‍ന്നത്.
Also read: 'കണ്ടാല്‍ ഓടിച്ചിട്ട് കടിക്കും....' കുഞ്ഞ് ആരാധികയുടെ ഭീഷണിയ്ക്കു മുന്‍പില്‍ മുട്ടുമടക്കി Tovino
അതേസമയം, തന്‍റെ ഏറ്റവും പുതിയ ചിത്രമായ "കുമാരി" യുടെ തിരക്കിലാണ് പൃഥ്വിരാജ് ഇപ്പോള്‍. അണിയറയില്‍ ഒരുങ്ങുന്ന ഈ ചിത്രം പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സുപ്രിയ മേനോനാണ് നിര്‍മ്മിക്കുന്നത്. ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.