Animal Movie : അർജുൻ റെഡ്ഡിക്ക് ശേഷം സന്ദീപ് റെഡ്ഡി ഒരുക്കുന്ന ചിത്രം; രൺബീർ കപൂർ നായകൻ; അനിമൽ പ്രീ-ടീസർ പുറത്ത്
Animal Movie Pre-Teaser : അർജുൻ റെഡ്ഡിയുടെ ഹിന്ദി പതിപ്പ് കബീർ സിങ്ങും സംവിധാനം ചെയ്തത് സന്ദീപ് റെഡ്ഡി വങ്കാ തന്നെയാണ്.
തെലുങ്ക് സൂപ്പർ ഹിറ്റ് ചിത്രം അർജുൻ റെഡ്ഡിയും അതിന്റെ ഹിന്ദി പതിപ്പ് കബീർ സിങ്ങിന് ശേഷം സന്ദീപ് റെഡ്ഡി വങ്കാ ഒരുക്കുന്ന പുതിയ ചിത്രം അനിമലിന്റെ പ്രീ-ടീസർ പുറത്ത് വിട്ടു. ആഗ്രി ഹീറോ പതിപ്പിൽ ഒരുങ്ങുന്ന മറ്റൊരു സന്ദീപ് റെഡ്ഡി ചിത്രം എന്ന തോന്നിപ്പിക്കും വിധമാണ് പ്രീ-ടീസർ അണിയറ പ്രവർത്തകർ അവതരിപ്പിച്ചിരിക്കുന്നത്. മുഖമൂടി ധാരകളായി വില്ലന്മാരെ യാതൊരു അനുകമ്പയുമില്ലാതെ കോടാലി ഉപയോഗിച്ച കൊല്ലുന്നതാണ് പ്രൊമോഷണൽ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ചെറിയ ഒരു സംഘട്ടന രംഗമാണ് പ്രീ-ടീസറിൽ അവതരിപ്പിച്ചിരിക്കുന്നത്.
ഭദ്രകാളി പിക്ചേഴ്‌സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ഗുൽഷൻ കുമാർ, ടി സീരീസ്, സിനി 1 എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ചിത്രം ഓഗസ്റ്റ് 11ന് തീയേറ്ററുകളിലെത്തും. ഹിന്ദി, തെലുഗ്, തമിഴ്, കന്നഡ, മലയാളം ഭാഷകളിൽ ചിത്രം റിലീസിനെത്തും. അനിൽ കപൂർ, ബോബി ഡിയോൾ, രശ്മിക മന്ദാന തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നവർ.
ALSO READ : Thalaivar 170 : 32 വർഷങ്ങൾക്ക് ശേഷം തലൈവരും ബിഗ് ബിയും ഒന്നിക്കുന്നു; രജിനി ചിത്രത്തിൽ അമിതാബ് ബച്ചനും
പഞ്ചാബി ഗാനത്തിന്റെ പശ്ചാത്തലത്തിലാണ് പ്രീ-ടീസർ അവതരിപ്പിച്ചിരിക്കുന്നത്. ടീസറിൽ സംഗീതം നൽകിയിരിക്കുന്നത് മനൻ ഭരദ്വാജാണ്. ലിറിക്സ് - ഭൂപീന്ദർ ബബ്ബൽ, ഗായകർ - മനൻ ഭരദ്വാജ്, ഭൂപീന്ദർ ബബ്ബൽ. പി ആർ ഒ - ശബരി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...