ദുഷ്ട ശക്തികളിൽ നിന്ന് ലോകത്തെ രക്ഷിക്കാൻ രൺബീർ; ദൃശ്യ വിസ്മയം തീർത്ത് ബ്രഹ്മാസ്ത്ര ട്രൈലർ
ഇത് അസ്ത്രങ്ങളുടെ ദൈവമായ ബ്രഹ്മാസ്ത്രയുടെ ഒരു കഥയാണ്` എന്നാണ് ട്രൈലറിന്‍റെ തുടക്കത്തിൽ അമിതാബ് ബച്ചൻ പറയുന്നത്. അവിടെ നിന്നും രൺബീർ കപൂറിന്‍റെ ശിവ എന്ന കഥാപാത്രത്തെ പരിചയപ്പെടുത്തുന്നു. ഈ കഥാപാത്രം ബ്രഹ്മാസ്ത്രവുമായി ഏതൊക്കെയോ വിധത്തിൽ ബന്ധപ്പെട്ടിരിക്കുന്നു.
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ അയൺ മുഖിയുടെ ബ്രഹ്മാണ്ട ബോളീവുഡ് ചിത്രം ബ്രഹ്മാസ്ത്ര പാർട്ട് വൺ: ശിവയുടെ ട്രൈലർ പുറത്തിറങ്ങി. ഇന്ന് രാവിലെയാണ് ചിത്രത്തിന്‍റെ നിർമ്മാതാക്കളായ ധർമ്മാ പ്രൊഡക്ഷൻസും ഫോക്സ് സ്റ്റുഡിയോസും യുട്യൂബ് വഴി ട്രൈലർ റിലീസ് ചെയ്തത്. ട്രൈലർ പുറത്തിറങ്ങി മിനിറ്റുകൾക്കകം തന്നെ ആരാധകർ അത് ഏറ്റെടുക്കുന്ന കാഴ്ച്ചയാണ് കാണാൻ സാധിച്ചത്. ഇന്ത്യൻ ചലച്ചിത്ര ലോകം പൊതുവെ പിന്നിലേക്ക് നിന്നൊരു കാറ്റഗറി ആയിരുന്നു ഫാന്‍റസി എന്നത്. എന്നാൽ ബ്രഹ്മാസ്ത്ര പ്രശസ്ത ഹോളീവുഡ് ഫാന്‍റസി ഫിലിം സീരീസായ ലോർഡ് ഓഫ് ദി റിങ്ങ്സിന് ബദൽ ആകുമെന്നാണ് നിരവധി പേർ അഭിപ്രായപ്പെടുന്നത്.
2 മിനിറ്റ് 52 സെക്കന്‍റ് ദൈർഖ്യമുള്ള ട്രൈലർ തികച്ചും ഒരു ദൃശ്യ വിസ്മയം തന്നെയാണെന്ന് പറയാൻ സാധിക്കും. ട്രൈലറിൽ ഒരുപാട് വി.എഫ്.എക്സ് സീനുകൾ കാണാൻ സാധിക്കും. 3ഡിയിൽ പുറത്തിറങ്ങുന്ന ഈ ചിത്രം ഇതുവരെ മറ്റൊരു ഇന്ത്യൻ ചിത്രത്തിനും നൽകാൻ സാധിക്കാത്ത അനുഭൂതി പ്രേക്ഷകർക്ക് നൽകും എന്നാണ് വിലയിരുത്തൽ. അമിതാബ് ബച്ചന്‍റെ വോയിസ് ഓവറിലൂടെയാണ് ട്രൈലർ ആരംഭിക്കുന്നത്. ചിത്രത്തിന്‍റെ പ്രമേയം പ്രേക്ഷകർക്ക് വിശദീകരിച്ച് കൊടുക്കുന്നത് അദ്ദേഹമാണ്. 'പുരാതന കാലം മുതലേ പഞ്ചഭൂതങ്ങളുടെ ശക്തികൾ അസ്ത്രങ്ങളിൽ സംഭരിച്ചിട്ടുണ്ട്.
ഇത് അസ്ത്രങ്ങളുടെ ദൈവമായ ബ്രഹ്മാസ്ത്രയുടെ ഒരു കഥയാണ്' എന്നാണ് ട്രൈലറിന്‍റെ തുടക്കത്തിൽ അമിതാബ് ബച്ചൻ പറയുന്നത്. അവിടെ നിന്നും രൺബീർ കപൂറിന്‍റെ ശിവ എന്ന കഥാപാത്രത്തെ പരിചയപ്പെടുത്തുന്നു. ഈ കഥാപാത്രം ബ്രഹ്മാസ്ത്രവുമായി ഏതൊക്കെയോ വിധത്തിൽ ബന്ധപ്പെട്ടിരിക്കുന്നു. ഇയാളുടെ ശരീരത്തിൽ തീ പിടിച്ചാലും അത് അദ്ദേഹത്തെ ബാധിക്കില്ല. ശിവ, ഇഷ എന്ന കഥാപാത്രവുമായി പ്രണയത്തിലാകുന്ന രംഗങ്ങളും ട്രൈലറിൽ കാണാൻ സാധിക്കും. ആലിയ ഭട്ടാണ് ഇഷയെ അവതരിപ്പിക്കുന്നത്. ശിവ ലോകത്ത് നില നിൽക്കുന്ന പുരാതന ശക്തികളെപ്പറ്റി മനസിലാക്കുന്നതും ട്രൈലറിൽ കാണാം.
അമിതാബ് ബച്ചൻ, നാഗാർജുന തുടങ്ങിയവരുടെ കഥാപാത്രങ്ങൾ അസ്ത്രങ്ങളുടെ ദൈവമായ ബ്രഹ്മാസ്ത്രയെ സംരക്ഷിക്കാനും മൗനി റോയി അവതരിപ്പിക്കുന്ന വില്ലൻ കഥാപാത്രം ഇതിനെ തട്ടിയെടുക്കാനും ശ്രമിക്കുന്നതാണ് ചിത്രത്തിന്‍റെ പ്രധാന കഥ. തുടർന്ന് രൺബീർ കപൂറിന്‍റെ കഥാപാത്രം ബ്രഹ്മാസ്ത്രയെ സംരക്ഷിക്കുക എന്ന ഉത്തരവാദിത്തത്തിലേക്ക് എങ്ങനെയാണ് എത്തിയത് എന്നതാണ് ബ്രഹ്മാസ്ത്രയുടെ കഥയെ കൂടുതൽ ആകാംഷാഭരിതമാക്കുന്നത്. ചിത്രം സെപ്റ്റംബർ 9 ന് തീയറ്ററുകളിലെത്തും. ഹിന്ദിക്ക് പുറമേ മലയാളം, തമിഴ്, കന്നഡ, തെലുങ്ക് എന്നീ സൗത്ത് ഇന്ത്യൻ ഭാഷകളിലും ചിത്രം പുറത്തിറങ്ങുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...