ബ്രിജിറ്റ് ഛെട്ടെയ്‌നർ ഫ്രഞ്ചുകാരിയല്ല, അടവുകളും മുദ്രകളുമൊക്കെ ഹൃദ്യസ്ഥമാക്കിയ അസ്സൽ മോഹിനിയാട്ട നർത്തകി തന്നെ

പത്മശ്രീ കലാമണ്ഡലം ക്ഷേമാവതിയുടെ കീഴിലാണ് ബ്രിജിറ്റ്  പരിശീലനം നേടിയത്

Written by - Akshaya PM | Last Updated : Jun 15, 2022, 03:19 PM IST
  • ബ്രിജിറ്റ് 1986-ലാണ് മോഹിനിയാട്ടം പഠിക്കാൻ തുടങ്ങിയത്
  • ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസിന്റെ (ICCR) കലാകാരി കൂടിയാണ് ബ്രിജിറ്റ്
ബ്രിജിറ്റ് ഛെട്ടെയ്‌നർ  ഫ്രഞ്ചുകാരിയല്ല,  അടവുകളും മുദ്രകളുമൊക്കെ ഹൃദ്യസ്ഥമാക്കിയ അസ്സൽ മോഹിനിയാട്ട നർത്തകി തന്നെ

ബ്രിജിറ്റ് ഛെട്ടെയ്‌നർ കേരളത്തിലെ പരമ്പരാഗത ശാസ്ത്രീയ നൃത്തത്തെക്കുറിച്ച് ചോദിച്ചാൽ ആഴത്തിൽ പറയും.  അറുപതുകാരിയായ നർത്തകി മോഹിനിയാട്ടത്തെ കുറിച്ച് പറയുമ്പോൾ മുഖത്ത്  തിളങ്ങുന്ന ഭാവങ്ങളിൽ  നിന്ന് അത്  വ്യക്തമാണ്. കേരളവുമായും ഇവിടുത്തെ സംസ്‌കാരവുമായുള്ള ബ്രിജിറ്റിന്റെ പരിചയത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്, അതിനാൽ തന്നെ  മലയാളം നന്നായി അറിയാം ബ്രിജിറ്റിന്. പത്മശ്രീ കലാമണ്ഡലം ക്ഷേമാവതിയുടെ കീഴിലാണ് ബ്രിജിറ്റ്  പരിശീലനം നേടിയത്. 

ബ്രിജിറ്റ് 1986-ലാണ് മോഹിനിയാട്ടം പഠിക്കാൻ തുടങ്ങിയത്. ചെറുതുരുത്തിയിലെ കേരള കലാമണ്ഡലത്തിൽ ചേർന്ന് ഏഴുവർഷം നൃത്തം പഠിച്ചു. ഫ്രാൻസിൽ നിന്നുള്ള ഒരു സമകാലിക കലാകാരിയായ ബ്രിജിറ്റിന് അവളുടെ കലാപരമായ ആവിഷ്കാരങ്ങൾ പര്യവേക്ഷണം ചെയ്യുമ്പോൾ കലാരൂപത്തിന് വ്യക്തിപരമായ നിരവധി സംഭാവനകൾ നൽകാൻ കഴിഞ്ഞു. ഉദാഹരണത്തിന്, ഗോപിക, ഗംഗ, ഭോപ്പാൽ ബ്ലൂ തുടങ്ങിയ സമകാലീന ക്ലാസിക്കൽ കൊറിയോഗ്രാഫി ഭാഗങ്ങളാണ് അവ. 

കേരളത്തിനും ഫ്രാൻസിനുമിടയിൽ യാത്രകൾ നടത്തുമ്പോൾ ബ്രിജിറ്റ് ഡാൻസിനെക്കുറിച്ച് ആഴത്തിൽ ഗവേഷണം ചെയ്യുന്നു. അതിലൂടെ മോഹിനിയാട്ടവും സമകാലിക കൂട്ടിച്ചേർക്കലുകളും വെവ്വേറെ അവതരിപ്പിക്കാൻ ബ്രിജിറ്റ് ശ്രമിക്കുന്നു. ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസിന്റെ (ICCR) കലാകാരി കൂടിയാണ് ബ്രിജിറ്റ്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News