ഉർവശി, ഭാവന, ഹണി റോസ് തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ഏറ്റവും പുതിയ ചിത്രമാണ് റാണി. ശങ്കർ രാമകൃഷ്ണൻ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് റാണി. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തെ പുറത്തിറങ്ങിയിരുന്നു. സ്ത്രീ കേന്ദ്രീകൃത സിനിമയായിരിക്കും ഇതെന്നാണ് പേരിൽ നിന്നും പോസ്റ്ററിൽ നിന്നും വ്യക്തമാകുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ ഒരു വീഡിയോ ​ഗാനം പുറത്തിറക്കിയിരിക്കുകയാണ്. കളം പാട്ട് രൂപത്തിലുള്ള ​ഗാനമാണ് പുറത്തിറങ്ങിയത്. മേന മേലത്ത് ആണ് സം​ഗീത സംവിധാനവും ​ഗാനം ആലപിച്ചിരിക്കുന്നതും. 


COMMERCIAL BREAK
SCROLL TO CONTINUE READING

വിനോദ് മേനോൻ, ശങ്കർ രാമകൃഷ്ണൻ, ജിമ്മി ജേക്കബ് എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. മാജിക് ടെയിൽ വർക്ക്സ് പ്രൊഡക്ഷൻസിന്റെ ബാനറിലാണ് നി‍ർമ്മാണം. ഉർവശി, ഭാവന, ഹണി റോസ് എന്നിവരെ കൂടാതെ മാലാപാർവതി, അനുമോൾ, ഇന്ദ്രൻസ്, ​ഗുരു സോമസുന്ദരം, മണിയൻപിള്ള രാജു, അശ്വിൻ ​ഗോപിനാഥ്, കൃഷ്ണൻ ബാലകൃഷ്ണൻ, അമ്പി നീനസം, അശ്വത് ലാൽ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പുതുമുഖം നിയതി കാദമ്പിയും മുഖ്യ വേഷം ചെയ്യുന്നു. 



Also Read: Madhura Manohara Moham; 'മധുര മനോഹര മോഹം' തിയേറ്ററുകളിലേക്ക്; റിലീസ് തിയതി പ്രഖ്യാപിച്ചു


വിനായക് ​ഗോപാൽ ആണ് ഛായാ​ഗ്രഹണം. അപ്പു ഭട്ടതിരി ആണ് എഡിറ്റർ, മേന മേലത്ത് ആണ് ​ഗാനങ്ങൾ എഴുതി സം​ഗീതം നൽകിയിരിക്കുന്നത്. തമിഴ് വരികൾ എഴുതിയിരിക്കുന്നത് കോദൈ അരുൺ ആണ്. പശ്ചാത്തല സം​ഗീതം: ജൊനാഥൻ ബ്രൂസ്, മേക്കപ്പ്: രഞ്ജിത്ത് അമ്പാടി, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ഷിബു ​ഗം​ഗാധരൻ, അസോസിയേറ്റ് ഡയറക്ടർ: നിതീഷ് നാരായണൻ.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.