Rapper Vedan : `സ്വാതന്ത്ര്യം തെരുവിലേക്ക്`; സോഷ്യൽ ക്രിമിനലുമായി റാപ്പർ വേടൻ
Rapper Vedan Social Criminal : സമകാലീകവും, പൊതുബോധ രാഷ്ട്രീയവും വരികളിൽ നിറയുന്ന വിപ്ലവും ഒത്തു ചേരുന്നിടത്താണ് സോഷ്യൽ ക്രിമിനൽ സംഭവിക്കുന്നത്.
കൊച്ചി : പുതിയ റാപ്പ് ഗാനവുമായി റാപ്പർ വേടൻ. സോഷ്യൽ ക്രിമിനൽ എന്ന പേരിട്ട് റാപ്പ് ഗാനം സമകാലിക രാഷട്രീയ വിഷയങ്ങളെ കോർത്തിണിക്കയാണ് അവതരിപ്പിച്ചിരിക്കുന്നത്. വേടൻ തന്നെയാണ് റാപ്പിന് വരികൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ബീറ്റ് പ്രൊഡ്യൂസർ ഹൃഷിയാണ് റാപ്പ് നിർമിച്ചിരിക്കുന്നത്. ആഷ്ബിൻ പോൾസണാണ് റാപ്പ് മിക്സ് ആനഡ് മാസ്റ്ററിങ് ചെയ്തിരിക്കുന്നത്.
സമകാലീകവും, പൊതുബോധ രാഷ്ട്രീയവും വരികളിൽ നിറയുന്ന വിപ്ലവും ഒത്തു ചേരുന്നിടത്താണ് സോഷ്യൽ ക്രിമിനൽ സംഭവിക്കുന്നത്. ആ രാഷ്ട്രീയത്തിൽ നിന്നു കൊണ്ട് തന്നെ റാപ്പർ തന്റെ ഗാനത്തിലൂടെ ചർച്ച ക്ഷെണിക്കുകയാണ്. തെരിവിൽ സ്വാതന്ത്ര്യത്തിനായി പോരാടുന്നവരെ കൂടെ നിർത്തി അവർക്കായി പോരാടാമെന്ന് സോഷ്യൽ ക്രിമിനലിലൂടെ വേടൻ തന്റെ റാപ്പിലൂടെ ലക്ഷ്യം വെക്കുന്നു.
പ്രമുഖ ഓഡിയോ പോഡ്കാസ്റ്റ് സ്ട്രീമിങ് പ്ലാറ്റ്ഫോമുകളായ സ്പോട്ടിഫൈ, ആമസോൺ മ്യൂസിക്, റീസോ, ആപ്പിൾ മ്യൂസിക്, ഐട്യൂൺസ്, യൂട്യൂബ് മ്യൂസിക് എന്നിവയിലൂടെ ഇന്ന് ഓഗസ്റ്റ് 15 മുതൽ വേടന്റെ ഗാനം കേൾക്കാൻ സാധിക്കുന്നതാണ്.
വോയിസ് ഓഫ് വോയിസ്ലെസ് എന്ന വീഡിയോ ഗാനത്തിലൂടെയാണ് വേടൻ എന്ന കലാകരനെ എല്ലാവർക്കും പരിചിതമായി തുടങ്ങിയത്. തുടർന്ന് നിരവധി റാപ്പ് ഗാനങ്ങൾ വേടൻ ഒരുക്കിട്ടുണ്ട്. ഭൂമി, വാ, ബുദ്ധനായി പിറ എന്നിവയാണ് വേടന്റെ ശ്രദ്ധ നേടിയ റാപ്പ് ഗാനങ്ങൾ. മാർട്ടിൻ പ്രാക്കാട്ട് ചിത്രം നായാട്ടിൽ നരബലി എന്ന റാപ്പ് ഗാനവും വേടൻ ആലപിച്ചിരുന്നു. റൈറ്റ് ബ്രെയിൻ സിൻഡ്രമാണ് ഗാനം അവതരിപ്പിക്കുന്നത്. കറുപ്പ് ഡിസൈൻസാണ് പോസ്റ്റ്ർ ഡിസൈൻസ് എല്ലാം നിർവഹിച്ചിരിക്കുന്നത്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക