ഹൈദരാബാദ് : തിയറ്ററുകളിൽ വമ്പൻ വിജയം നേടിയ അല്ലു അർജുൻ ചിത്രം പുഷ്പയുടെ രണ്ടാം ഭാഗത്തിനുള്ള പ്രതിഫലം വർധിപ്പിച്ച് താരങ്ങൾ. തിയറ്ററുകളിൽ നിന്ന് തന്നെ 300 കോടയിൽ അധികം കളക്ഷൻ നേടിയ സിനമയുടെ രണ്ടാം ഭാഗത്തിന് വേണ്ടി നായികയായി എത്തിയ രശ്മിക മന്ഥാന ഉയർത്തിയിരിക്കുന്നത് പ്രതിഫലത്തിന്റെ 50 ശതമാനമാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഒരു കോടി രൂപയ്ക്കാണ് രശ്മിക നിലവി. തെന്നിന്ത്യൻ ചിത്രങ്ങളുടെ ഭാഗമാകുന്നത്. ഇത് 3 കോടിയായി ഉയർത്തിരിക്കുകയാണ് നടി. സിനിമയുടെ ആവശ്യം അംഗീകരിക്കുകയും ചെയ്തുയെന്ന് തെലുഗു മാധ്യമമായ കൊയിമോയി റിപ്പോർട്ട് ചെയ്യുന്നു.


ALSO READ : Pushpa Amazon Prime | യഥാർത്ഥത്തിൽ പുഷ്പക്ക് ആമസോൺ കൊടുത്ത തുക കുറഞ്ഞു പോയോ?


കൂടാതെ നായകനായി സിനിമയിൽ എത്തിയ അല്ലു അർജുൻ തന്റെ പ്രതിഫലത്തിൽ രണ്ട് കോടിയും കൂടി വർധിപ്പിക്കുകയും ചെയ്തു. പുഷ്പയുടെ ആദ്യ ഭാഗത്ത് 30 കോടിയായിരുന്നു അല്ലുവിന്റെ പ്രതിഫലം. രണ്ടാം ഭാഗത്തിന് തെലുഗു സൂപ്പർ സ്റ്റാർ വാങ്ങിക്കാൻ പോകുന്നത് 32 കോടി രൂപയാണ്. 


ഫെബ്രുവരിയോടെ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ആരംഭിക്കുമെന്ന് പുഷ്പയുടെ സംവിധായകൻ സുകുമാർ നേരത്തെ അറയിച്ചിരുന്നു. ആദ്യ ഭാഗത്തിന്റെ ഷൂട്ടിങിനിടെ രണ്ടാം ഭാഗത്തിന്റെ ചില സീനുകൾ ചിത്രീകരിച്ചിരുന്നുയെന്നും എന്നാൽ അത്  ഇനി ഉപയോഗപ്രദമല്ലെന്നും രണ്ടാം ഭാഗത്തിന് ആദ്യ മുതൽ തന്നെ ചിത്രീകരണം ചെയ്യുമെന്ന് സംവിധായകൻ പറഞ്ഞു. ഒന്നാം പാർട്ട് റിലീസ് ചെയ്തതു പോലെ 2022 ഡിസംബർ 16 ഓടെ സിനിമ തിയറ്ററുകളിൽ എത്തുമെന്ന് സുകുമാർ അറിയിച്ചു. 


ALSO READ : Pushpa Party Song Oo Antava : 'ഊ ആണ്ടവാ മാവ ഊ ഊ ആണ്ടവാ'; 'പുഷ്പയുടെ പാര്‍ട്ടി ഗാനം എത്തി; അല്ലുവിന്റെ പുഷ്പയില്‍ ചുവടുവെച്ച് സാമന്ത: പാട്ട് പാടി രമ്യ നമ്പീശന്‍


അല്ലുവിനും, മന്ഥാനയ്ക്കും പുറമെ മലയാളി താരം ഫഹദ് ഫാസിൽ ചിത്രത്തിൽ വില്ലനായി എത്തും. തെലുഗുവിന് പുറമെ മലയാളം, കന്നടാ, തമിഴ്, ഹിന്ദി എന്നീ ഭാഷകളിൽ ചിത്രം റിലീസ് ചെയ്തിരുന്നു, ഹിന്ദി ഡബ്ബിൽ തന്നെ 71 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയത്.  


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.