യുവതാരനിര അണിനിരക്കുന്ന പുതിയ ചിത്രവുമായി സോഫിയ പോളിന്റെ വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സ്. ആർ.ഡി.എക്‌സ് എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. ഷെയ്ൻ നി​ഗം, ആന്റണി വർ​ഗീസ് പെപ്പെ, നീരജ് മാധവ് എന്നീ യുവതാരനിരയാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നത്. റോബർട്ട്, ഡോണി, സേവിയർ എന്നീ പേരുകളിലാവും മൂന്ന് പേരുടെയും കഥാപാത്രങ്ങൾ എന്നാണ് പോസ്റ്ററിൽ നിന്ന് വ്യക്തമാകുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

മിന്നൽ മുരളി എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷമാണ് സോഫിയ പോളിന്റെ വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സ് ആർഡിഎക്സ് എന്ന ചിത്രം നിർമ്മിക്കുന്നത്. നവാഗതനായ നഹാസ് ഹിദായത്ത് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു പവർ പാക്ക്ഡ് ആക്ഷൻ ത്രില്ലറായിരിക്കും ആർഡിഎക്സ്. സിനിമയുടെ ചിത്രീകരണം ഉടൻ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. കെജിഎഫ്, വിക്രം, ബീസ്റ്റ് എന്നീ ചിത്രങ്ങളുടെ ആക്ഷൻ ഡയറക്ടേഴ്സായ അൻബറിവാണ് ചിത്രത്തിന് വേണ്ടി ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നത്.


Also Read: Prakashan Parakkatte: പ്രകാശൻ പറക്കട്ടെ ഒടിടിയിൽ; സീ 5ൽ സ്ട്രീമിങ് തുടങ്ങി


ടോവിനോ തോമസ് ബേസിൽ ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങിയ മിന്നൽ മുരളി നെറ്റ്ഫ്ലിക്സിൽ വമ്പൻ തരംഗം സൃഷ്ടിച്ചിരുന്നു. മിന്നല്‍ മുരളിക്ക് പുറമേ ബാംഗ്ലൂര്‍ ഡേയ്സ്, കാട് പൂക്കുന്ന നേരം, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, പടയോട്ടം തുടങ്ങിയ ചിത്രങ്ങളാണ് സോഫിയ പോളിന്റെ ഉടമസ്ഥതയിലുള്ള വീക്കെന്‍ഡ് ബ്ലോക്ക് ബസ്റ്റേഴ്സ് നിർമ്മിച്ചിട്ടുള്ളത്. പ്രൊഡക്ഷൻ കൺട്രോളർ ജാവേദ് ചെമ്പ്, പി.ആർ.ഒ വാഴൂർ ജോസ്, ശബരി.


Theerppu Teaser: വിധിതീർപ്പിലും പകതീർപ്പിലും ഒരുപോലെ കുടിയേറിയ ഇരുതലയുള്ള ആ ഒറ്റവാക്ക് ' തീർപ്പ് ' - ടീസർ


പൃഥ്വിരാജ് സുകുമാരനെ കേന്ദ്ര കഥാപാത്രമാക്കി രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ചിത്രമാണ് തീർപ്പ്. ഇന്ദ്രജിത്ത് സുകുമാരനും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ടീസറിൽ വിധിതീർപ്പിലും പകതീർപ്പിലും ഒരുപോലെ കുടിയേറിയ ഇരുതലയുള്ള ആ ഒറ്റവാക്ക് തീർപ്പ് എന്ന ചിത്രത്തിന്റെ ടാ​ഗ്ലൈൻ സംഭാഷണമായുണ്ട്. 34 സെക്കൻഡ് ദൈർഘ്യമുള്ള ടീസറാണ് പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് മുരളി ​ഗോപിയാണ്. കമ്മാരസംഭവം എന്ന ചിത്രത്തിന് ശേഷം രതീഷ് അമ്പാട്ടും മുരളി ​ഗോപിയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് തീർപ്പ്. 


സിദ്ദിഖ്, സൈജു കുറുപ്പ്, വിജയ് ബാബു, ഇഷ തൽവാർ, ഹന്ന റെജി കോശി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. ഫ്രൈഡെ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു, രതീഷ് അമ്പാട്ട്, മുരളി ​ഗോപി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാ​ഗ്രഹണം നിർവഹിച്ചിരിക്കുന്നത് സുനിൽ കെഎസ് ആണ്. തീർപ്പിലെ ​ഗാനങ്ങൾ എഴുതിയിരിക്കുന്നതും സം​ഗീതം നൽകിയിരിക്കുന്നതും മുരളി ​ഗോപിയാണ്. പശ്ചാത്തല സം​ഗീതം ഒരുക്കിയിരിക്കുന്നത് ​ഗോപി സുന്ദറും. ദീപു ജോസഫാണ് എഡിറ്റർ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അടുത്തിടെയാണ് പുറത്തുവിട്ടത്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.