യഥാർത്ഥ ഓണത്തല്ലിൻറെ ഇഫക്ട് ഇപ്പോൾ തീയ്യേറ്റുകളിൽ നിറയുകയാണ്. ആർഡിഎക്സിൻറെ ബോക്സോഫീസ് കളക്ഷൻ റിപ്പോർട്ടുകൾ ചിത്രത്തിൻറെ ബജറ്റും കടന്ന് വലിയ കണക്കുകളിലേക്കാണ് അടുക്കുന്നത്.  ഒന്നാം ദിവസം മുതലിങ്ങോട്ടുള്ള കണക്കെടുത്താൽ ഗംഭീര റിപ്പോർട്ടുകളാണ് ദിവസങ്ങളായി ചിത്രത്തിൻറെതായി എത്തുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ചിത്രം റീലീസ് ദിവസം 1.2 കോടിയും, രണ്ടാം ദിനം 2.2 കോടിയും നേടിയപ്പോൾ മൂന്നാം ദിനം 3.5 കോടിയിൽ എത്തി. നാലാം ദിവസം 3.2 കോടിയും അഞ്ചാം ദിനം 3.20 കോടിയുമാണ് കളക്ഷൻ റിപ്പോർട്ടുകളെന്ന് ബോക്സോഫീസ് കളക്ഷനുകൾ നിരീക്ഷിക്കുന്ന സാക്നിക്ക് ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നു.


ആകെ ഇതുവരെ ചിത്രം നേടിയത് 12.85 കോടി രൂപയാണ്. ഏകദേശം 10 കോടിയിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഇതെന്തായാലും മറി കടന്നു. 50 കോടി ക്ലബിലെങ്കിലും ചിത്രം എത്തുമെന്നാണ് അണിയറ പ്രവർത്തകരുടെ പ്രതീക്ഷ. വരും ദിവസങ്ങളിലും ചിത്രം ഗംഭീര പ്രകടനം കാഴ്ചവെക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.


നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച സോഫിയ പോളിന്റെ ഉടമസ്ഥതയിലുള്ള വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിലാണ് R D X (റോബർട്ട് ഡോണി സേവ്യർ) എത്തുന്നത്. ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചത് നവാഗതനായ നഹാസ് ഹിദായത്താണ്. 


ആദർശ് സുകുമാരൻ, ഷബാസ് റഷീദ് എന്നിവരുടേതാണ് തിരക്കഥ. കെ ജി എഫ്, വിക്രം, ബീസ്റ്റ് തുടങ്ങിയ ചിത്രങ്ങൾക്ക് സംഘട്ടനം ഒരുക്കിയ അൻബ് അറിവാണ് ഈ ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്തത്. ബാബു ആന്റണി, ലാൽ, ഐമ റോസ്മി സെബാസ്റ്റ്യൻ, മഹിമ നമ്പ്യാർ, മാല പാർവതി, ബൈജു തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.