RDX Movie Update : ആർഡിഎക്സിന് വേണ്ടി പുത്തൻ ലുക്കിൽ നീരജ് മാധവ്
ചിത്രത്തിൻറെ ഷൂട്ടിങ് ഡിസംബർ 15 ന് ആരംഭിച്ചിരുന്നു. ആർഡിഎക്സ് റോബർട്ട് ഡോണി സേവ്യർ എന്നാണ് ചിത്രത്തിൻറെ മുഴുവൻ പേര്.
മിന്നൽ മുരളിക്ക് ശേഷം വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് ഒരുക്കുന്ന മാസ്സ് ആക്ഷൻ ചിത്രം ആർഡിഎക്സിന് വേണ്ടി പുത്തൻ ലുക്കിൽ എത്തിയിരിക്കുകയാണ് നടൻ നീരജ് മാധവ്. ചിത്രത്തിൻറെ ഷൂട്ടിങ് ഡിസംബർ 15 ന് രാത്രി ആരംഭിച്ചിരുന്നു. ഇപ്പോൾ ചിത്രത്തിന് വേണ്ടിയുള്ള തന്റെ ലുക്കാണ് നടൻ നീരജ് മാധവ് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്. പൂർണതയിലേക്ക് എത്തിയിട്ടില്ല, പതുക്കെയാണെങ്കിലും ഉറപ്പായും പൂർണതയിലേക്ക് എത്തും എന്ന അടിക്കുറുപ്പോടെയാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് ആർഡിഎക്സ്.
ആർഡിഎക്സ് റോബർട്ട് ഡോണി സേവ്യർ എന്നാണ് ചിത്രത്തിൻറെ മുഴുവൻ പേര്. ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത് നവാഗതനായ നഹാസ് ഹിദായത്താണ്. ബാംഗ്ലൂർ ഡേയ്സ്, കാട് പൂക്കുന്ന നേരം, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, പടയോട്ടം, മിന്നൽ മുരളി തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ചിട്ടുള്ള സോഫിയ പോളിന്റെ ഉടമസ്ഥതയിലുള്ള വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ പുതിയ ചിത്രം എത്തുമ്പോൾ പ്രേകഷകർക്ക് വൻ പ്രതീക്ഷയാണ് ലഭിക്കുന്നത്.
ആദർശ് സുകുമാരൻ, ഷബാസ് റഷീദ് എന്നിവരുടേതാണ് തിരക്കഥ. ആർ ഡി എക്സിന്റെ ആക്ഷൻ രംഗങ്ങൾക്ക് കൂടുതൽ മാസ്സ് പരിവേഷം പകരുവാൻ കൈതി, വിക്രം വേദ തുടങ്ങിയ ചിത്രങ്ങൾക്ക് സംഗീതസംവിധാനം നിർവഹിച്ച സാം എസ് എത്തുന്നു. അമ്പുലി, പുരിയാത പുതിർ, അടങ്ങാ മാറു, റോക്കട്രി, ഇരവുക്കു ആയിരം കൺകൾ തുടങ്ങിയ ചിത്രങ്ങൾക്ക് സംഗീത സംവിധാനം നിർവഹിച്ചിട്ടുള്ള സാമാണ് മോഹൻലാൽ ചിത്രം ഒടിയന്റെ പശ്ചാത്തല സംഗീതവും നിർവഹിച്ചിരിക്കുന്നത്.
ഷെയ്ൻ നിഗം, ആന്റണി വർഗീസ്, നീരജ് മാധവ് എന്നിങ്ങനെ പ്രേക്ഷകപ്രിയ താരങ്ങൾ ഈ മൾട്ടിസ്റ്റാർ ചിത്രത്തിൽ അണിനിരക്കും. . കെ ജി എഫ്, വിക്രം, ബീസ്റ്റ് തുടങ്ങിയ ചിത്രങ്ങൾക്ക് സംഘട്ടനം ഒരുക്കിയ അൻപറിവാണ് ഈ ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്യുന്നത്. ലാൽ, ഐമ റോസ്മി സെബാസ്റ്റ്യൻ, മഹിമ നമ്പ്യാർ, മാല പാർവതി, ബൈജു തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
എഡിറ്റർ - റിച്ചാർഡ് കെവിൻ, ഛായാഗ്രഹണം - അലക്‌സ് ജെ പുളിക്കൽ, സംഗീതസംവിധാനം - സാം സി എസ്, കോസ്റ്റ്യൂംസ് - ധന്യ ബാലകൃഷ്ണൻ, മേക്കപ്പ് - റോണക്‌സ് സേവ്യർ, ആർട്ട് ഡയറക്ടർ - പ്രശാന്ത് മാധവ്, ഫിനാൻസ് കൺട്രോളർ - സൈബൺ സി സൈമൺ, പ്രൊഡക്ഷൻ കൺട്രോളർ - ജാവേദ് ചെമ്പ്, പി ആർ ഒ - വാഴൂർ ജോസ്, ശബരി, ഡിജിറ്റൽ മാർക്കറ്റിംഗ് - അനൂപ് സുന്ദരൻ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...