Qurbani Movie : ഷെയ്ൻ നിഗം ചിത്രം ഖുർബാനിയുടെ ഫസ്റ്റ് ലുക്ക് പുറത്ത്
ജിയോ വി രചനയും സംവിധാനം നിർവഹിച്ചിരിക്കുന്ന സിനിമ ഒരു പ്രണയ ചിത്രമാണെന്നാണ് ഫസ്റ്റ് ലുക്കിൽ നിന്നും ലഭിക്കുന്ന സൂചന
ഷെയ്ൻ നിഗം നായകനായി എത്തുന്ന ഖുർബാനി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടു. വർഷങ്ങൾക്ക് മുമ്പ് ചിത്രീകരണം ആരംഭിച്ച ചിത്രത്തിന്റെ ചിത്രീകരണം നടനുമായി ബന്ധപ്പെട്ട വിവാദത്തിനിടെ നീണ്ട് പോകകുകയായിരുന്നു. 2019ൽ ഷൂട്ടിങ് ആരംഭിച്ച ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരിക്കുന്നത്. ജിയോ വി രചനയും സംവിധാനം നിർവഹിച്ചിരിക്കുന്ന സിനിമ ഒരു പ്രണയ ചിത്രമാണെന്നാണ് ഫസ്റ്റ് ലുക്കിൽ നിന്നും ലഭിക്കുന്ന സൂചന
മഹാ സുബെയ്ർ വർണചിത്ര അവതരിപ്പിക്കുന്ന ചിത്രം മാഹാ സുബെയ്റാണ് നിർമിച്ചിരിക്കുന്നത്. സുനോജ് വേലായുധനാണ് ചിത്രത്തിന്റെ ഛായഗ്രാഹകൻ. ജോൺകുട്ടി എഡിറ്ററും. സൈനുദ്ദീനാണ് ഖുർബാനിയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. സാഹസ് ബാലയാണ് കലാ സംവിധായകൻ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...