അല്ലു അർജുൻ സൂപ്പർ ഹിറ്റ് ചിത്രം പുഷ്പയുടെ മലയാളം റിലീസ് ഇല്ലാതിരുന്നത് പ്രേക്ഷകരെ നിരാശയിലാക്കിയിരുന്നു. എന്നാൽ ചിത്രം  മലയാളത്തിൽ എത്താതിരുന്നതിൻറെ യഥാർത്ഥ കാരണം പിന്നീട് അണിയറ പ്രവർത്തകർ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇ-4 എൻറർടെയ്നർ ആണ് ചിത്രത്തിൻറെ കേരളത്തിലെ വിതരണം. അതിനിടയിലാണ് ചിത്രം തമിഴിൽ മാത്രമായിരിക്കും റിലീസ് എന്ന് വ്യക്തമാക്കിയത്.


ALSO READ: Pushpa Party Song Oo Antava : 'ഊ ആണ്ടവാ മാവ ഊ ഊ ആണ്ടവാ'; 'പുഷ്പയുടെ പാര്‍ട്ടി ഗാനം എത്തി; അല്ലുവിന്റെ പുഷ്പയില്‍ ചുവടുവെച്ച് സാമന്ത: പാട്ട് പാടി രമ്യ നമ്പീശന്‍


സോഫ്റ്റ് വെയർ തകരാറ് മൂലം ഫൈനൽ പ്രിൻറുകൾക്ക് കേട് വന്നുവെന്നാണ് റസൂൽ പൂക്കുട്ടി റിലീസിനെ പറ്റി പിന്നീട് ട്വീറ്റ് ചെയ്തത്. 18ാം തീയ്യതി ചിത്രം മലയാളത്തിൽ എത്തുമെന്നും വിതരണക്കാർ അറിയിച്ചിട്ടുണ്ട്. അതേസമയം ആദ്യം മലയാളത്തിൽ എത്തിക്കാതെ പിന്നീട് മലയാളത്തിലേക്ക് എത്തുന്നതിനോട് പ്രേക്ഷകർ എങ്ങിനെ പ്രതികരിക്കുനമെന്നതിൽ വ്യക്തതതയില്ല.




ഭൂരിഭാഗം പേരും ചിത്രം റിലീസ് തീയ്യതിയായ 17-ന് തന്നെ കാണാനെത്തിയെന്നതാണ് പ്രത്യേകത. അതേസമയം റിലീസിന് മുന്നേ ഒടിടി,സാറ്റലൈറ്റ് അടക്കം 250 കോടി  നേടിയാണ് ചിത്രം പ്രദർശനത്തിനെത്തിയത്. തെലുങ്കിലെ തന്നെ വലിയ ബജറ്റാണ് ചിത്രത്തിൻറെ ചിലവെന്നും സംസാരമുണ്ട്.


ALSO READ:  Pushpa Trailer | ഇത് പുഷ്പയാടാ... പുഷ്പ Flower അല്ല Fire ആണ്.. തീപാറും പുഷ്പ ട്രെയിലർ


ചിത്രത്തിൻറെ തമിഴ് പതിപ്പിനോട് താതമ്യേനെ നല്ല പ്രതികരണമാണ് പ്രേക്ഷകർ നടത്തിയത്. ഫാൻ ഷോ കളെ മാറ്റി നിർത്തിയാൽ ചിത്രം മികച്ചത് എന്നാണ് അഭിപ്രായം.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.