Dulquer Salmaan : ട്വിറ്ററിൽ ട്രെൻഡിങ്ങായി ദുൽഖർ സൽമാൻ; കാരണം തേടി ആരാധകർ
രണ്ട് കാര്യങ്ങൾ ഉണ്ട് മലയാളി നടന്റെ പേര് ട്രെൻഡിങ്ങിൽ എത്താൻ.
കൊച്ചി : മലായളത്തിന് പുറമെ തെന്നിന്ത്യയിൽ തന്നെ നിരവധി ആരാധകരുള്ള നടനാണ് ദുൽഖർ സൽമാൻ. അങ്ങനെയിരിക്കെ ഇന്ന് ഏപ്രിൽ 5ന് പെട്ടെന്ന് നടന്റെ പേര് ട്വിറ്ററിൽ ട്രെൻഡിങ്ങിലെത്തി. പക്ഷെ കാരണം എന്താണ് ദുൽഖർ ആരാധകർക്ക് മനസ്സിലായില്ല.
രണ്ട് കാര്യങ്ങൾ ഉണ്ട് മലയാളി നടന്റെ പേര് ട്രെൻഡിങ്ങിൽ എത്താൻ. ഒന്ന് ദുൽഖറിന്റെ പേരിടാത്ത തെലുഗു ചിത്രത്തിൽ നാഷ്ണൽ ക്രഷ് എന്ന് വിശേഷിപ്പിക്കുന്ന രശ്മിക മന്ഥാന പ്രധാന വേഷത്തിലെത്തുന്നു. ഇന്ന് രശ്മികയുടെ പിറന്നാൾ ദിനത്തോട് അനുബന്ധിച്ചാണ് അണിയറ പ്രവർത്തകർ ഈ വിവരം പുറത്ത് വിട്ടത്.
ALSO READ : Beast Movie : ഇസ്ലാം തീവ്രവാദം ; ബീസ്റ്റ് സിനിമയ്ക്ക് കുവൈത്തിൽ വിലക്ക്
അഫ്രീൻ എന്ന കശ്മീരി പെൺകുട്ടിയായിട്ടാണ് രശ്മിക ദുൽഖറിന്റെ ചിത്രത്തിലെത്തുന്നത്. മഹാനടി സിനിമയുടെ നിർമാതാക്കളായ വിജയന്തി മൂവീസ് നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഹനു രാഘവപുഡ്ഡിയാണ്.
ലെഫ്റ്റെനന്റ് റാം എന്ന കഥാപാത്രത്തെയാണ് ദുൽഖർ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. മൃണാൽ താക്കൂറാണ് ദുൽഖറിന്റെ നായികയായി എത്തുന്നത്.
ALSO READ : ഈ വില്ലൻ വിമല രാമനെ താലിചാർത്തും;പ്രണയകാലത്തിലെ നായിക ഇനി വിനയ്ക്ക് സ്വന്തം
ഇത് മാത്രമല്ല ദുൽഖർ ട്രെൻഡിങ് ആയതിന്റെ പിന്നിലെ രഹസ്യം. രണ്ടമത്തേത് അടുത്തിടെ താരത്തിന്റെ തമിഴ് ചിത്രം ഹെയ് സെനാമിക ഒടിടി മണ്ഡലമായ നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തിരുന്നു. നെറ്റ്ഫ്ലിക്സിന്റെ ടോപ് 10 സ്റ്റാറ്റസ് നോക്കുമ്പോൾ ദുൽഖർ ചിത്രത്തിന്റെ മൂന്ന് പതിപ്പുകൾ മൂന്ന് സ്ഥാനങ്ങളിലായി ഉണ്ട്.
മൂന്നാം സ്ഥാനത്ത് ഹെയ് സെനാമികയുടെ തമിഴ് പതിപ്പ്, 5-ാം സ്ഥാനത്ത് ഹിന്ദി, 8-ാമതായി തെലുഗു എന്നിങ്ങിനെയാണ് ടോപ് 10 ചാർട്ടിൽ ഇടം നേടിയിരിക്കുന്നത്. ഇതിലെ വിരോധഭാസം എന്തെന്നാൽ ദുൽഖറിന്റെ ഈ തമിഴ് ചിത്രം തിയറ്ററകളിൽ ബോക്സ് ഓഫീസ് പരാജയമായിരുന്നു.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.