ഈ വില്ലൻ വിമല രാമനെ താലിചാർത്തും;പ്രണയകാലത്തിലെ നായിക ഇനി വിനയ്ക്ക് സ്വന്തം

നടൻ വിനയ് റായാണ് വിമലയെ വിവാഹം കഴിക്കുന്നത്. ഏറ്റവും ഒടുവിൽ ബോക്‌സ് ഓഫിസിൽ ഗംഭീര കളക്ഷൻ നേടിയ സൂര്യ ചിത്രം എതർക്കും തുനിന്ദവനിൽ വില്ലനായി എത്തിയിരുന്നു

Written by - Zee Malayalam News Desk | Last Updated : Apr 5, 2022, 01:32 PM IST
  • ഇരുവരും വർഷങ്ങളായി പ്രണയത്തിലായിരുന്നു
  • പൊയ് എന്ന ചിത്രത്തിലൂടെയാണ് വിമല രാമൻ സിനിമാമേഖലയിലേക്ക് എത്തിയ
  • വിവാഹതീയതി നിശ്ചയിച്ചില്ലെങ്കിലും അടുത്ത് തന്നെ ഉണ്ടാകുമെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ
ഈ വില്ലൻ വിമല രാമനെ താലിചാർത്തും;പ്രണയകാലത്തിലെ നായിക ഇനി വിനയ്ക്ക് സ്വന്തം

മലയാളികൾക്ക് സുപരിചിതയായ നടിയാണ് വിമല രാമൻ. പ്രണയകാലം, കോളേജ് കുമാരൻ, റോമിയോ തുടങ്ങി നിരവധി ചിത്രങ്ങളിൽ നായികയായി മലയാളി പ്രേക്ഷകർക്ക് മുന്നിൽ വിമല എത്തിയിരുന്നു. എന്നാൽ പിന്നീട് മലയാള സിനിമ ലോകത്തുനിന്ന് താരം അപ്രത്യക്ഷമാവുകയായിരുന്നു. ഇപ്പോഴിതാ വിമല രാമന്റെ വിവാഹവാർത്തയാണ് ചർച്ചവിഷയമാകുന്നത്.

നടൻ വിനയ് റായാണ് വിമലയെ വിവാഹം കഴിക്കുന്നത്. ഏറ്റവും ഒടുവിൽ ബോക്‌സ് ഓഫിസിൽ ഗംഭീര കളക്ഷൻ നേടിയ സൂര്യ ചിത്രം എതർക്കും തുനിന്ദവനിൽ വില്ലനായി എത്തിയിരുന്നു. ഇരുവരും വർഷങ്ങളായി പ്രണയത്തിലായിരുന്നു. പ്രണയം വിവാഹത്തിലേക്ക് മാറ്റുകയാണ് ഇരുവരും. വിവാഹതീയതി നിശ്ചയിച്ചില്ലെങ്കിലും അടുത്ത് തന്നെ ഉണ്ടാകുമെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. 

പൊയ് എന്ന ചിത്രത്തിലൂടെയാണ് വിമല രാമൻ സിനിമാമേഖലയിലേക്ക് എത്തിയത്. പിന്നീട് ടൈം എന്ന ചിത്രത്തിലൂടെ മലയാള സിനിമലോകത്തേക്കും ചുവടുവെച്ചു. സുരേഷ് ഗോപി ആയിരുന്നു ചിത്രത്തിലെ നായകൻ. ഉന്നാലെ ഉന്നാലെ എന്ന തമിഴ് ചിത്രത്തിലൂടെയാണ് വിനയ് റായ് അഭിനയ രംഗത്ത് തുടക്കം കുറിച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News