Kochi: കമ്മട്ടിപ്പാടം കൊണ്ട് കഥ മാറ്റിയെഴുതിയ രാജീവ് രവിയുടെ പുതിയ ചിത്രമാണ് 'കുറ്റവും ശിക്ഷയും' ട്രെയിലർ.. ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്ത് മണിക്കൂറുകൾ കൊണ്ടാണ് ട്രെയ്ലർ യൂടൂബിൽ ട്രെന്റഡിഗിൽ രണ്ടാം സ്ഥാനത്ത് എത്തിയത്.  ഒരു പോലീസ് സ്റ്റോറിയാണ് ചിത്രം.


COMMERCIAL BREAK
SCROLL TO CONTINUE READING

ഓരോ കാലഘട്ടത്തിലെയും സാമൂഹിക അന്തരീക്ഷവും അതിനെ പ്രതിനിധീകരിക്കുന്ന കഥാപാത്രങ്ങളുമാണ് രാജീവ് രവി ചിത്രങ്ങളിലൂടെ നാം കണ്ടുവരുന്നത്. അദ്ദേഹം മുന്നോട്ട് വെക്കുന്ന രാഷ്ട്രീയവും വ്യത്യസ്ഥമാണ്. കുറ്റവും ശിക്ഷയും എന്ന ചിത്രം ഒരു പോലീസ് ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറാണെന്ന് ഒറ്റ നോട്ടത്തിൽ ട്രെയ്ലറിലൂടെ കാണാൻ സാധിക്കും. ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത് ആസിഫ് അലി, സണ്ണി വെയ്ൻ, ഷറഫുദ്ദീൻ എന്നിവരാണ്.


ALSO READ: Variyamkunnan Movie : നിർമ്മാതാവിനെ ലഭിച്ചാൽ ബാബു ആന്റണിയെ നായകനാക്കി വാരിയംകുന്നന്‍ ചെയ്യാൻ തയാറാണെന്ന് ഒമർ ലുലു


 

 

യഥാർത്ഥ സംഭവങ്ങളുടെ അടിസ്ഥാനത്തിലാണ് ചിത്രം ഒരുക്കിയത്. ഒരു പോലീസ് ഉദ്യോഗസ്ഥനിൽ നിന്ന് അഭിനേതാവിലേക്ക് വേഷപ്രച്ഛന്നനായ സിബി തോമസും മാധ്യമപ്രവര്‍ത്തകനും തിരക്കഥാകൃത്തുമായ ശ്രീജിത്ത് ദിവാകരനും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയത്. 


ALSO READ: വാരിയംകുന്നന്‍; മലബാര്‍ കലാപം സിനിമയാകുന്നു, നായകനായി പൃഥ്വിരാജ്!!


കാസർഗോഡ് നടക്കുന്ന ഒരു ജുവലറി മോഷണവുമായി ബന്ധപ്പെട്ടാണ് ചിത്രം മുന്നോട്ട് പോകുന്നത്. ട്രെയ്ലർ കണ്ടതുമുതൽ ചിത്രത്തെ കുറിച്ച് വലിയ പ്രതീക്ഷയിലാണ് ആരാധകർ. ചിത്രത്തിന്റെ റിലീസ് സംബന്ധിച്ച് ഇപ്പോഴും വ്യക്തത കുറവുണ്ട്. എന്നാൽ 'കുറ്റവും ശിക്ഷയും' ഇതുവരെ നാം കണ്ട ത്രില്ലർ സിനിമകളിൽ നിന്നും വ്യത്യസ്ഥമായിരിക്കുമെന്നത് ഉറപ്പാണ്. ഫിലിംറോള്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അരുണ്‍കുമാര്‍ വി ആറാണ് ചിത്രം നിര്‍മ്മിക്കുന്നത്. 


 

 

 

 



 

 

 

 

 

 

 

 

 

 

 

A post shared by Asif Ali (@asifali)


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.