Kochi : സിബിഐ സീരിസിലെ അഞ്ചാം ഭാഗത്തിൽ (CBI 5) ജഗതി ശ്രീകുമാറിന്റെ (Jagathi Sreekumar) കഥാപാത്രമായ വിക്രവും തിരിച്ചെത്തുമെന്ന് റിപ്പോർട്ടുകൾ. ചിത്രത്തിൻറെ പ്രഖ്യാപന സമയം മുതൽ തന്നെ ജഗതി ശ്രീകുമാറിന്റെ തിരിച്ച് വരവ് ചർച്ചയായിരുന്നു. സീരിസിന്റെ ആദ്യ ഭാഗം മുതൽ തന്നെ പ്രധാന കഥാപാത്രമായി ജഗതി ശ്രീകുമാറിന്റെ വിക്രവും എത്തിയിരുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING


ഇപ്പോൾ അജു വർഗീസ് അദ്ദേഹം മേക്കപ്പിടുന്ന ചിത്രം സാമൂഹിക മാധ്യമത്തിൽ പങ്ക് വെച്ചിരിക്കുകയാണ്. ഇതോടെയാണ് ജഗതിയുടെ തിരിച്ച് വരവ് വീണ്ടും ചർച്ചയായിരിക്കുന്നത്. അജുവിന് പിന്നാലെ സംവിധായകന്‍ തരുണ്‍ മൂര്‍ത്തി, നടി ശ്വേത മേനോന്‍ എന്നിവരും ചിത്രം പങ്കുവെച്ചിട്ടുണ്ട്.


ALSO READ: CBI 5 Shooting : 'സിബിഐ 5' സെറ്റിൽ സേതുരാമയ്യരെത്തി; വീഡിയോ പങ്ക് വെച്ച് മമ്മൂട്ടി, ഏറ്റെടുത്ത് ആരാധകർ


സിബിഐ 5 ന് ഒരുങ്ങുന്ന വിക്രം എന്ന അടികുറിപ്പോടെയാണ് നടി ശ്വേത മേനോൻ ചിത്രം പങ്ക് വെച്ചിരിക്കുന്നത്. എന്നാൽ ഇതിനെ കുറിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഒന്നും തന്നെ പുറത്ത് വന്നിട്ടില്ല. അതേസമയം മമ്മൂട്ടി ആവശ്യപ്പെട്ടതിനെ തുടർന്നാണ് ചിത്രത്തിൽ അഭിനയിക്കാൻ താരം എത്തുന്നതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്.


ALSO READ: CBI 5: സേതുരാമയ്യരുടെ അഞ്ചാം വരവിൽ കൂട്ടിന് പിഷാരടിയും; ജഗതിക്ക് പകരമോ?


ചിത്രത്തിൻറെ സ്വിച്ച് ഓൺ കർമം നവംബർ 29 ന് നിർവഹിച്ചിരുന്നു. സേതുരാമയ്യരുടെ ആദ്യത്തെ ചിത്രത്തിന് 33 വര്ഷം തികയുന്ന സമയത്താണ് അഞ്ചാം ചിത്രം ആരംഭിച്ചിരിക്കുന്നത്. ചിത്രത്തിൽ സിബിഐ ഉദ്യോഗസ്ഥനായി രമേശ് പിഷാരടിയും എത്തുന്നുണ്ട്.


ഇതിനു മുന്നേ ഇറങ്ങിയ 4 ചിത്രങ്ങളും വൻ വിജയമായിരുന്നു. ഈ അഞ്ചാം വരവിലും എസ് എൻ സ്വാമി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ആഗസ്റ്റിൽ തന്നെ ചിത്രീകരണം ആരംഭിക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും കഴിഞ്ഞ മാസമാണ് ചിത്രീകരണം ആരംഭിക്കാൻ സാധിച്ചത്.


ALSO READ: അഞ്ചാം വരവിനൊരുങ്ങി സേതുരാമയ്യർ: വീണ്ടും എസ് എൻ സ്വാമി- മമ്മൂട്ടി കൂട്ട്കെട്ട്


1988ൽ പുറത്തിറങ്ങിയ ഒരു സിബിഐ ഡയറിക്കുറിപ്പ് ആയിരുന്നു ഈ സീരീസിലെ ആദ്യ ചിത്രം. അത് ബോക്സ് ഓഫീസിൽ വലിയ വിജയം തന്നെയായിരുന്നു. അതിന്റെ തുടർച്ചയായി 1989ൽ ജാഗ്രത എന്ന പേരിൽ ഇതിനൊരു രണ്ടാം ഭാഗവും ഇറങ്ങി. തുടർന്ന് 2004ൽ സേതുരാമയ്യർ സിബിഐ, 2005ൽ നേരറിയാൻ സിബിഐ എന്നീ ചിത്രങ്ങളും മൂന്ന്, നാല് ഭാഗങ്ങളായി റിലീസ് ചെയ്തിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.