നടി തൃഷയുടെ വിവാഹം സംബന്ധിച്ച വാർത്തകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പരക്കുന്നത്. താരം മലയാള നിർമ്മാതാവുമായി വിവാഹത്തിനൊരുങ്ങുകയാണെന്നായിരുന്നു ചില റിപ്പോർട്ടുകൾ. ഇതിന് മുൻപും പല തവണ തൃഷയുടെ വിവാഹം സംബന്ധിച്ച വാർത്തകൾ വൈറലായിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

എന്നാൽ ഇത്തരം വാർത്തകൾക്ക് തൃഷ തന്നെ ഇപ്പോൾ തടയിട്ടിരിക്കുകയാണ് എക്സിലൂടെയാണ് താരം തൻറെ വിവാഹ വാർത്തകൾക്കുള്ള മറുപടി നൽകിയത്. അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്നും ശാന്തമനായിരിക്കാനുമാണ് തൃഷ ട്വീറ്റ് ചെയ്തത്. വ്യാഴാഴ്ച വൈകുന്നേരം 3.49-നാണ് തൃഷയുടെ ട്വീറ്റ്.


 



നേരത്തെ സംരഭകനും നിര്‍മ്മാതാവുമായ വരുണ്‍ മണിയനുമായി തൃഷയുടെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നതായി വാർത്തകളുണ്ടായിരുന്നു .ഇതിൽ അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും മാത്രമായിരുന്നുവത്രെ വിളിച്ചിരുന്നത്.‌ ചെറിയ ചടങ്ങായിരുന്നു അത്. എന്നാല്‍ മറ്റെന്തോ കാരണങ്ങൾ കൊണ്ട് ഈ വിവാഹം നടന്നില്ല.


തെലുങ്ക് താരം റാണ ദഗ്ഗുബട്ടിയുമായും തൃഷ ഡേറ്റിംഗിലാണെന്നും ചില വാർത്തകളുണ്ടായിരുന്നു. പൊന്നിയിൻ സെല്‍വൻ 2ലാണ് തൃഷ ഏറ്റവും അവസാനമായി അഭിനയിച്ചത്. കുന്ദവിയായി മികച്ച പ്രകടനമാണ് താരം കാഴ്ച വെച്ചത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

സീ മലയാളം ന്യൂസ് വാട്സാപ്പ് ചാന സബ്‌സ്‌ക്രൈബ് ചെയ്യൂ.