Rekha Movie OTT update: `രേഖ`യുടെ ഒടിടി റിലീസ് പ്രഖ്യാപിച്ചു; എവിടെ, എപ്പോൾ കാണാം?
Rekha Ott Release: നെറ്റ്ഫ്ലിക്സിൽ മാർച്ച് 10 മുതൽ വിൻസി കേന്ദ്ര കഥാപാത്രമായ രേഖ സ്ട്രീം ചെയ്യുമെന്നാണ് റിപ്പോർട്ട്.
വിന്‍സി അലോഷ്യസ് ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം രേഖ ഒടിടിയിലെത്തുന്നു. ചിത്രത്തിന്റെ ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കിയിരിക്കുന്നത് ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്‌സാണ്. മാർച്ച് 10 മുതൽ ചിത്രം നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് തുടങ്ങും. റൊമാൻസ് - റിവഞ്ച് ത്രില്ലർ ചിത്രമാണിത്. ഫെബ്രുവരി 17 ന് തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രമാണ് രേഖ. തിയേറ്ററുകളിൽ നിന്ന് മികച്ച പ്രതികരണം നേടാൻ ചിത്രത്തിന് സാധിച്ചിരുന്നു. എന്നാൽ ചിത്രത്തിന് വേണ്ടത്ര പരിഗണ ലഭിക്കുന്നില്ലെന്ന് പറഞ്ഞ് കൊണ്ട് ചിത്രത്തിലെ അഭിനേതാക്കൾ രംഗത്ത് എത്തിയിരുന്നു.
ജിതിന്‍ ഐസക്ക് തോമസ് സംവിധാനം ചെയ്ത ചിത്രമാണ് രേഖ. ചിത്രത്തിൽ പ്രധാന കഥാപാത്രമായാണ് വിൻസി എത്തുന്നത്. പ്രേമലത തൈനേരി, രാജേഷ് അഴിക്കോടൻ, രഞ്ജി കാങ്കോൽ, പ്രതാപൻ കെ എസ്, വിഷ്ണു ഗോവിന്ദൻ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. കാർത്തികേയൻ സന്താനമാണ് രേഖയുടെ നിർമാണം നിർവഹിച്ചത്. അമിസാറാ പ്രൊഡക്‌ഷൻസാണ് ചിത്രം തിയേറ്ററുകളിൽ എത്തിച്ചത്.
Also Read: Thalaivar 170: 'തലൈവർ 170' വരുന്നു! രജനികാന്തിന്റെ പുതിയ ചിത്രം 'ജയ് ഭീം' സംവിധായകനൊപ്പം
എബ്രഹാം ജോസഫാണ് ഛായാഗ്രാഹകന്‍. എഡിറ്റിംഗ് രോഹിത് വി എസ് വാര്യത്ത്, സഹനിര്‍മ്മാണം കൽരാമൻ, എസ് സോമശേഖർ, കല്യാൺ സുബ്രമണ്യൻ, അസ്സോസിയേറ്റ് നിർമ്മാതാക്കൾ തൻസിർ സലാം, പവൻ നരേന്ദ്ര, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ എം അശോക് നാരായണൻ, പ്രൊഡക്ഷൻ ഡിസൈൻ മാനവ് സുരേഷ്, വസ്‌ത്രാലങ്കാരം വിപിൻ ദാസ്, മേക്കപ്പ് റോണി വെള്ളത്തൂവൽ, ബിജിഎം അബി ടെറൻസ് ആന്റണി, ടീസർ എഡിറ്റ് അനന്ദു അജിത്, പിആർ ആൻഡ് മാർക്കറ്റിങ് വൈശാഖ് സി വടക്കേവീട്, വിഎഫ്എക്സ് സ്റ്റുഡിയോ മാക്രി, സൗണ്ട് ഡിസൈൻ ആശിഷ് ഇല്ലിക്കൽ.
Christy Ott Release: മാത്യുവും മാളവികയും ഒന്നിച്ച 'ക്രിസ്റ്റി' ഒടിടിയിലേക്ക്; ഡിജിറ്റൽ റൈറ്റ്സ് സ്വന്തമാക്കിയത് ആര്?
മാത്യൂ തോമസും മാളവിക മോഹനനും ആദ്യമായി ഒന്നിച്ചെത്തിയ ചിത്രമാണ് ക്രിസ്റ്റി. തിയേറ്ററിൽ സമ്മിശ്ര പ്രതികരണം നേടിയ ചിത്രത്തിന് വലിയ വിജയം നേടാനായില്ല. ഇപ്പോഴിത ചിത്രത്തിന്റെ ഒടിടി റിലീസ് സംബന്ധിച്ചുള്ള റിപ്പോർട്ട് ആണ് പുറത്തു വരുന്നത്. ക്രിസ്റ്റിയുടെ ഡിജിറ്റൽ റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത് സോണി ലിവ് ആണെന്നാണ് റിപ്പോർട്ട്. ഈ മാസം തന്നെ ചിത്രത്തിന്റെ സ്ട്രീമിങ് ആരംഭിക്കുമെന്നാണ് LetsCinema റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ റിലീസ് തിയതി സംബന്ധിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
ഫെബ്രുവരി 17നാണ് ക്രിസ്റ്റി തിയേറ്ററുകലിൽ റിലീസ് ചെയ്തത്. നവാഗതനായ ആൽവിൻ ഹെൻറിയാണ് ക്രിസ്റ്റി സംവിധാനം ചെയ്തത്. അൽവിന്റെ കഥയ്ക്ക് തിരക്കഥ ഒരുക്കിയത് എഴുത്തുകാരായ ബെന്യാമിനും ജി.ആർ ഇന്ദുഗോപനുമാണ്. റോക്കി മൗണ്ടെയ്ൻ സിനിമാസിന്റെ ബാനറിൽ സാജെയ് സെബാസ്റ്റിനും കണ്ണൻ സതീശനും ചേർന്നാണ് ചിത്രം നിർമ്മിച്ചത്. ആനന്ദ് സി ചന്ദ്രൻ ക്യാമറ ചെയ്തിരിക്കുന്നു. മനു അന്റണിയാണ് ക്രിസ്റ്റിയുടെ എഡിറ്റർ. സെൻട്രൽ പിക്ചേഴ്സ് ആണ് ചിത്രം തിയേറ്ററുകളിൽ എത്തിച്ചത്.
ടീനേജിൽ പല ചെറുപ്പക്കാരും അനുഭവിക്കുന്ന വികാരമാണ് തന്നെക്കാൾ പ്രായം കൂടിയ ഒരു പെണ്ണിനോട് ഇഷ്ടം തോന്നുക എന്നത്. അത് കണക്ട് ചെയ്യാൻ കഴിയുന്നവർക്ക് കൂടുതൽ ഇഷ്ടമാകും ഈ ചിത്രം എന്നായിരുന്നു പ്രേക്ഷക പ്രതികരണം. ക്രിസ്റ്റി എന്ന മാളവികയുടെ കഥാപാത്രത്തോടും റോയ് എന്ന മാത്യുവിന്റെ കഥാപാത്രത്തോടും അത്രമാത്രം ഇഴുകി ചേർന്ന് കഥാപാത്രങ്ങളുടെ മനസ്സിലൂടെ സഞ്ചരിക്കാൻ പ്രേക്ഷകർക്ക് കഴിയുന്ന ചിത്രമാണ്. ജോയ് മാത്യു, നീന കുറുപ്പ്, മഞ്ജു പത്രോസ്, വീണ നായർ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങൾ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...