Wayanad Tragedy: വയനാടിനൊപ്പം; ആസിഫ് അലി-സുരാജ് വെഞ്ഞാറമൂട് ചിത്രം അഡിയോസ് അമിഗോ റിലീസ് മാറ്റി
Adios Amigo Release Postponed: വയനാടിനെ വീണ്ടും ജീവിതത്തിലേക്ക് തിരികെ കൊണ്ട് വരാനും അവരെ ചേർത്ത് പിടിക്കാനും സഹായിക്കാനും ഉള്ള ഈ സമയം നമ്മൾ അതിന് ശ്രമിക്കേണ്ടതാണ്.
വയനാട്ടിൽ അപ്രതീക്ഷിതമായി വന്നുചേർന്ന ദുരന്തത്തിൽ പെട്ട നമ്മുടെ സഹോദരങ്ങളുടെ വേദനയിൽ പങ്കുചേർന്ന് അവർക്ക് വേണ്ടുന്ന എല്ലാ സഹായങ്ങൾ എത്തിക്കാനും മറ്റു ആവിശ്യങ്ങൾക്കും നാം മുന്നിട്ടിറങ്ങേണ്ടതുണ്ട്.
Also Read: നടൻ കൊച്ചിൻ ആന്റണി വീട്ടിൽ മരിച്ച നിലയിൽ
വയനാടിനെ വീണ്ടും ജീവിതത്തിലേക്ക് തിരികെ കൊണ്ട് വരാനും അവരെ ചേർത്ത് പിടിക്കാനും സഹായിക്കാനും ഉള്ള ഈ സമയം നമ്മൾ അതിന് ശ്രമിക്കേണ്ടതാണ്. അതുകൊണ്ട് തന്നെ ഈ വരുന്ന ഓഗസ്റ്റ് 2 ന് റിലീസ് ചെയ്യാനിരുന്ന ആസിഫ് അലി - സുരാജ് വെഞ്ഞാറമൂട് കോമ്പോയുടെ ചിത്രം 'അഡിയോസ് അമിഗോ' റിലീസ് മാറ്റി വെച്ചിരിക്കുന്നുവെന്ന് നിർമ്മാതാവ് ആഷിഖ് ഉസ്മാൻ അറിയിച്ചു.
Also Read: ശനിയുടെ ചലന മാറ്റം നൽകും അടിപൊളി രാജയോഗം; ഇവർക്കിനി സമ്പത്തിൽ ആറാടാം!
ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാൻ നിർമ്മിക്കുന്ന ചിത്രം നവാഗതനായ നഹാസ് നാസർ ആണ് സംവിധാനം ചെയ്യുന്നത്. ടോവിനോ ചിത്രം തല്ലുമാലയുടെ അസോസിയേറ്റ് ഡയറക്ടർ ആയിരുന്ന നഹാസ് ആദ്യമായി സ്വതന്ത്ര സംവിധായകനാകുന്ന ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത് തങ്കം ആണ്. കെട്ട്യോളാണ് എന്‍റെ മാലാഖയ്ക്ക് ശേഷം തങ്കം തിരക്കഥ ഒരുക്കുന്ന ചിത്രം കൂടിയാണിത്.
Also Read: ട്രിപ്പിൾ രാജയോഗത്തിലൂടെ ഇവർ ജൂലൈ- ആഗസ്റ്റിൽ തിളങ്ങും, നിങ്ങളും ഉണ്ടോ?
ആഷിക് ഉസ്മാൻ പ്രൊഡക്ഷസിന്റെ പതിനഞ്ചാമത് ചിത്രമായ 'അഡിയോസ് അമിഗോ'സിന്റെ സംഗീതം നിർവ്വഹിച്ചിരിക്കുന്നത് ഗോപി സുന്ദർ ആണ്. ക്യാമറ ജിംഷി ഖാലിദും, എഡിറ്റിംഗ് നിഷാദ് യൂസഫ്, ആർട്ട് ആഷിഖ് എസ്, ഗാനരചന വിനായക് ശശികുമാർ, പ്രൊഡക്ഷൻ കൺട്രോളർ സുധർമ്മൻ വള്ളിക്കുന്ന്, മേക്കപ്പ് റോണേക്സ് സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ ദിനിൽ ബാബു, അസോസിയേറ്റ് ഡയറക്ടർ ഓസ്റ്റിൻ ഡാൻ, രഞ്ജിത്ത് രവി, സ്റ്റിൽ ഫോട്ടോഗ്രാഫി രോഹിത് കെ സുരേഷ്, കൊറിയോഗ്രാഫർ പി രമേഷ് ദേവ്, കോസ്റ്റ്യൂം ഡിസൈനർ മഷർ ഹംസ, ഓഡിയോഗ്രാഫി വിഷ്ണു ഗോവിന്ദ്, വി എഫ് എക്സ് ഡിജിബ്രിക്സ്, പബ്ലിസിറ്റി ഡിസൈൻ ഓൾഡ്മങ്ക്സ്, വിതരണം സെൻട്രൽ പിക്ചർസ് റിലീസ്, മാർക്കറ്റിംഗ് ഒബ്സ്ക്യൂറ എന്റർടെയ്ന്‍മെന്‍റ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.