തിരുവനന്തപുരം: പ്രശസ്ത കലാ സംവിധായകനും ചലച്ചിത്ര കലാസംബന്ധമായ വിഷയങ്ങളിൽ ഗവേഷകനുമായ സാബു പ്രവദാസ് അന്തരിച്ചു. ചലച്ചിത്ര സംബന്ധമായ ഏറ്റവും മികച്ച ലേഖനത്തിനുള്ള കഴിഞ്ഞ വർഷത്തെ സംസ്ഥാന പുരസ്‌കാരം ഇദ്ദേഹത്തിനായിരുന്നു. ഈ മാസം 18 ന് തിരുവനന്തപുരത്ത് വെച്ചുണ്ടായ റോഡപകടത്തെ തുടർന്ന് അത്യാസന്ന നിലയിൽ ചികിത്സയിലായിരുന്നു സാബു പ്രവദാസ്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: നടൻ കുണ്ടറ ജോണിക്ക് വിട


രാജാവിന്റെ മകൻ, മനു അങ്കിൾ, വഴിയോരക്കാഴ്ചകൾ, കാട്ടുകുതിര, പത്രം, ലേലം, അമൃതം, റൺ ബേബി റൺ, പാർവ്വതീ പരിണയം, ഒറ്റയടിപ്പാതകൾ, ഫസ്റ്റ് ബെൽ തുടങ്ങിയ ചിത്രങ്ങളുടെ കലാസംവിധായകനായിരുന്നു സാബു പ്രവദാസ്. മലയാള ചലച്ചിത്ര പ്രവർത്തകരുമായി ഗാഢമായ സൗഹൃദം പുലർത്തിയിരുന്ന ആളായിരുന്നു സാബു.


Also Read: Shani Margi 2023: ഈ രാശിക്കാരുടെ ഭാഗ്യം നവംബർ 4 മുതൽ തെളിയും, ശനിദോഷം അവസാനിക്കും!


ഐഎഫ്എഫ്കെ അടക്കമുള്ള കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ഫിലിം ഫെസ്റ്റിവലുകളിൽ ഡിസൈനറായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. കലാ രംഗത്തെ മാറിവരുന്ന സാങ്കേതിക വിദ്യകൾ പഠിക്കാനും അത് മറ്റുള്ളവർക്ക് പങ്കുവെക്കാനും എന്നും താത്പര്യം പ്രകടിപ്പിച്ചിരുന്ന ഒരു വ്യക്തി കൂടിയായിരുന്നു സാബു. ഫെഫ്ക പബ്ലിസിറ്റി ഡിസൈനേഴ്സ് യൂണിയൻ രൂപീകരണ നേതാവും മാക്ട , ഫെഫ്ക തുടങ്ങിയ ചലച്ചിത്ര സംഘടനകളുടെ പിറവിതൊട്ടേ സംഘടനാ തലത്തിൽ കലാപരമായ പ്രചാരണങ്ങളുടെ ചുമതലകൾ വഹിച്ചഒരു വ്യക്തിത്വമായിരുന്നു സാബു.  എറണാകുളം കച്ചേരിപ്പടിയിലെ പ്രശസ്തമായ പ്രവദ സ്റ്റുഡിയോ ഉടമ പ്രവദ സുകുമാരന്റെയും മേനക സുകുമാരന്റെയും എട്ടു മക്കളിൽ മൂത്ത പുത്രനാണ് ഈ സാബു പ്രവദാസ്. നിശ്ചലഛായാഗ്രാഹകൻ അമ്പിളി പ്രവദാസ് സഹോദരനും പ്രശസ്ത സംവിധായകനായിരുന്ന പി ജി വിശ്വംഭരൻ സഹോദരീ ഭർത്താവും ആണ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.