ബോക്സോഫീസ് ഹിറ്റായ കാന്താര സിനിമയുടെ രണ്ടാം ഭാ​ഗത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്. സിനിമയുടെ ഷൂട്ടിങ് തീയ്യതി നിശ്ചയിച്ചതായാണ് റിപ്പോർട്ട്. ചിത്രത്തിലെ നായകനും സംവിധായകനുമായ ഋഷഭ് ഷെട്ടി തന്നെയാണ് ഈ കാര്യം തുറന്ന് പറഞ്ഞിരിക്കുന്നത്.   നവംബറിലോ ഡിസംബറിലോ ഷൂട്ടിംഗ് ആരംഭിക്കും... ഇപ്പോൾ ഞാൻ തിരക്കഥയുടെയും പ്രീപ്രൊഡക്ഷൻ ജോലികളുടെയും തിരക്കിലാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. ഋഷഭ് ഈ ചിത്രത്തിന് വേണ്ടി ഒരുപാട് മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്, കാന്താര സിനിമയിൽ നിന്ന് വ്യത്യസ്തമായിരിക്കും 'കാന്താര 2' എന്നാണ് പറയപ്പെടുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഋഷഭ് ഷെട്ടിയുടെ ജന്മനാട്ടിൽ മാത്രമാണ് കാന്താര സിനിമ ചിത്രീകരിച്ചത്. എന്നാൽ ഈ 'കാന്താര 2' സിനിമയിൽ സ്വന്തം നാടിന് പുറമെ പലയിടത്തും ചിത്രീകരണം നടത്താനും പദ്ധതിയുണ്ടെന്നാണ് സൂചന. 19-ാം നൂറ്റാണ്ടില്‍ കാന്തപുരയില്‍ നടക്കുന്ന കഥയാണ് സിനിമയുടെ പശ്ചാത്തലം. ചിത്രം മലയാളത്തിൽ തിയേറ്ററുകളിലേയ്ക്ക് എത്തിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷന്‍സാണ്. ഒക്ടോബര്‍ 20ന് സിനിമ മലയാളത്തില്‍ റിലീസ് ചെയ്തത്.


ALSO READ: ​ഗ്രീൻ ലേഡി...! പച്ചയിൽ തിളങ്ങി ആലിയ ഭട്ട്


ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ സിനിമ ബോക്സ് ഓഫീസിലെ പല റെക്കോർഡുകളും തകർത്തിരുന്നു.  സപ്തമി ഗൌഡ, കിഷോര്‍, അച്യുത് കുമാര്‍, പ്രമോദ് ഷെട്ടി, ഷനില്‍ ഗുരു, പ്രകാശ് തുമിനാട്, മാനസി സുധീര്‍, നവീന്‍ ഡി പടീല്‍, സ്വരാജ് ഷെട്ടി, ദീപക് റായ് പനാജി, പ്രദീപ് ഷെട്ടി, രക്ഷിത് രാമചന്ദ്രന്‍ ഷെട്ടി, പുഷ്പരാജ് ബൊല്ലാറ തുടങ്ങിയവരാണ് കാന്താര സിനിമയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.