സുശാന്ത് സിംഗ് രാജ്പുത് ആത്മഹത്യ ചെയ്തതോടെ എല്ലാ വിരലുകളും നീങ്ങിയത് കാമുകിയായ റിയ ചക്രബർത്തിയിലായിരുന്നു. എന്നാൽ അപ്പോഴൊന്നും സാമൂഹ്യമാധ്യമങ്ങളിലോ, മീഡിയയിലോ റിയ ഒരക്ഷരം മിണ്ടിയിരുന്നില്ല. എന്നാൽ സുശാന്ത് മരിച്ച് കൃത്യം ഒരു മാസം പിന്നിട്ടപ്പോൾ സോഷ്യൽ മീഡിയയിൽ റിയ മനസ് തുറന്നിരിക്കുകയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

'വികാരങ്ങളെ നിയന്ത്രിക്കാനാവുന്നില്ല. കൂട്ടിച്ചേർക്കാനാവാത്ത വിധം ഹൃദയം തകർന്നിരിക്കുന്നു. പ്രണയത്തിൽ വിശ്വസിക്കാൻ പഠിപ്പിച്ചത് നീയായിരുന്നു. നീ ഇവിടെയില്ലെന്ന യാഥാർഥ്യത്തോട് പൊരുത്തപ്പെടാൻ ഒരിക്കലും എനിക്ക് കഴിയുമെന്ന് തോന്നുന്നില്ല,' റിയ സമൂഹമാധ്യമത്തിൽ കുറിച്ചു.



'എനിക്കറിയാം, നീയിപ്പോൾ ശാന്തമായ ഒരിടത്താണെന്ന്. ചന്ദ്രനും നക്ഷത്രങ്ങളും താരാപഥവുമെല്ലാം 'മഹാനായ ഭൗതികശാസ്ത്രജ്ഞനെ' ഇരുകയ്യും നീട്ടി സ്വീകരിച്ചിരിക്കും. നിറയെ സന്തോഷത്തോടെയും തന്മയീഭാവത്തോടെയും നീയൊരു വാൽനക്ഷത്രമായി പ്രകാശിക്കും. എനിക്കറിയാം, നീ അതായിക്കഴിഞ്ഞിരിക്കുന്നെന്ന്! എന്റെ വാൽനക്ഷ്ത്രമേ... നിനക്കായി ഞാൻ കാത്തിരിക്കും' റിയ കുറിച്ചു.


Also Read: സുശാന്തിന്‍റേത് ആത്മഹത്യയല്ല, കൊലപ്പെടുത്തിയത് ഒരു പുരുഷന്‍ -വിവാദ വെളിപ്പെടുത്തല്‍


ജൂൺ 14നാണ് സുശാന്തിനെ മുംബൈയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണം ദുരൂഹമാണെന്ന ആരോപണം ഉയർന്നതിനു പിന്നാലെ പൊലീസ് അസ്വാഭിവക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തു. മരിക്കുന്നതിന് മുൻപ് സുശാന്ത് ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചവരുടെ കൂട്ടത്തിൽ കാമുകി റിയ ചക്രവർത്തിയുമുണ്ടായിരുന്നു.