ബോളിവുഡ് ചലച്ചിത്ര താരം സുഷാന്ത് സിംഗ് രാജ്പുതിന്റെ മരണം ആത്മഹത്യയല്ലെന്നു പാരാനോര്‍മ്മല്‍ വിദഗ്തര്‍.
അമേരിക്കയില്‍ നിന്നുള്ള പാരാനോര്‍മ്മല്‍ വിദഗ്തനും ഗോസ്റ്റ് ഹണ്ടറുമായ ഷോണ്‍ ലാര്‍സണും ഭാര്യ ട്രീസാ ലാര്‍സണുമാണ് വിവാദ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്. സുഷാന്തിന്‍റേത് ആത്മഹത്യയല്ലെന്നും കറുത്ത വസ്ത്രം ധരിച്ച ഒരു പുരുഷനാണ് സുഷാന്തിന്‍റെ മരണത്തിനു പിന്നിലെന്നും അവര്‍ പറഞ്ഞു.
മറ്റൊരാളെ രക്ഷിക്കാന്‍ വേണ്ടിയാണു അദ്ദേഹം മരണമടഞ്ഞതെന്നും എന്നാല്‍ അത് ആര്‍ക്ക് വേണ്ടിയാണെന്ന് വ്യക്തമല്ലെന്നും അവര്‍ പറഞ്ഞു.
ഇന്ത്യയില്‍ നിന്നുള്ള കോസ്മോ പാരനോര്‍മ്മല്‍ ആന്‍ഡ് ഗോസ്റ്റ് ഹണ്ടി൦ഗ് സൊസൈറ്റിയിലെ അംഗവുമായി നടത്തിയ ഓണ്‍ലൈന്‍ വീഡിയോ ചാറ്റിലാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍.
സുഷാന്ത് സിംഗ് രാജ്പുത് (Sushant Singh Rajput) താമസിച്ചിരുന്ന ഫ്ലാറ്റില്‍ പ്രേതബാധയുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. നടിയും സുഷാന്തിന്‍റെ സുഹൃത്തുമായ റിയയും സമാനമായ രീതിയില്‍ മൊഴി നല്‍കിയിരുന്നു. വീട്ടിലെ പ്രേതബാധയുടെ കാര്യത്തില്‍ സുശാന്തിന്‍റെ മനസ്സില്‍ ഭയമുണ്ടായിരുന്നുവെന്നും അവസാന നാളുകളില്‍ സുഷാന്ത് ഇല്ലാത്ത ശബ്ദങ്ങള്‍ കേട്ടിരുന്നുവെന്നുമാണ് റിയയുടെ മൊഴി.
എന്നാല്‍, സുഷാന്തിന്റെ പോസ്റ്റ്‌മോര്‍ട്ടത്തില്‍ അസ്വാഭാവികമായി ഒന്നുംതന്നെ കണ്ടെത്തിയിട്ടില്ല. കഴുത്തില്‍ കയറുമുരുകിയതിനെ തുടര്‍ന്നുണ്ടായ ശ്വാസ തടസമാണ് മരണകാരണം എന്നാണ് പോസ്റ്റ്‌മോര്‍ട്ട൦ റിപ്പോര്‍ട്ട്.