സോഷ്യൽ മീഡിയയിൽ വളരെയധികം ചർച്ച ചെയ്യപ്പെട്ട ബിഗ് ബോസ് താരം ഡോ. റോബിൻ രാധാകൃഷ്‌ണന്റെ വീഡിയോ റീമിക്‌സ് ചെയ്‌ത്‌ കണ്ടെന്റ് ക്രിയേറ്റർ ടോണി. "അടിച്ച് നിന്റെ മൂക്കാമണ്ട പൊട്ടിക്കും" എന്നുള്ള റോബിന്റെ വീഡിയോ ബിഗ് ബോസ്  മീഡിയയും ഇപ്പോഴും ചർച്ച ചെയ്യുകയാണ്. അതിനിടയിലാണ് ഹാസ്യരൂപേണ ടോണിയുടെ റീമിക്‌സ് വീഡിയോ എത്തുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

റോബിന്റെ വീഡിയോ വലിയ വിവാദങ്ങൾക്കാണ് വഴിവെച്ചത്. റോബിന്റെ ആരാധകർക്കിടയിലും ഈ വീഡിയോ റോബിനെതിരെ ബാധിച്ചിരുന്നു. പിന്നീട് റോബിൻ തന്നെ വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. പബ്ലിക് പ്ലാറ്റ്‌ഫോമിൽ ഒരു വീഡിയോ ഇടുമ്പോൾ കുറച്ചുകൂടി റെസ്പോൺസിബിളായി പെരുമാറണമായിരുന്നു എന്ന് റോബിൻ പ്രതികരിച്ചിരുന്നു. ഞാൻ ഒരു മനുഷ്യനാണ്..എനിക്ക് പോസിറ്റീവ്‌സും നെഗറ്റീവ്‌സുമുണ്ട് എന്നും റോബിൻ പറഞ്ഞിരുന്നു. 



ALSO READ: Bigg Boss malayalam season 4: 'ഞങ്ങടെ പിള്ളേര് നിന്നെക്കാളും പത്തിരട്ടിയുണ്ട്, കേറി അങ്ങ് ഉടുത്ത് കളയും'; വിമർശനങ്ങൾക്ക് മറുപടിയുമായി ഡോ. റോബിൻ


ടോണിയുടെ റീമിക്‌സ് വീഡിയോ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുകയാണ്. ഹാസ്യരൂപേണ ചെയ്‌ത ഈ വീഡിയോ റോബിൻ ഫാൻസും ഏറ്റെടുത്തു. വീഡിയോക്ക് കമന്റ് ചെയ്‌ത്‌ റോബിനും രംഗത്തെത്തി. ചിരിച്ച് ആസ്വദിച്ചുകൊണ്ടാണ് റോബിൻ വീഡിയോക്ക് കമന്റ് ചെയ്‌തിരിക്കുന്നത്‌. പുതുമയാർന്ന രീതിയിൽ ചെയ്‌ത വീഡിയോ പ്രേക്ഷകരും ഏറ്റെടുത്തു. ബി​ഗ് ബോസ് വീട്ടിൽ തിരിച്ചെത്തിയ ഡോ. റോബിൻ രാധാകൃഷ്ണൻ ബ്ലെസ്ലിയിൽ നിന്ന് അകന്ന് നിൽക്കണം എന്ന് ദിൽഷയെ പറഞ്ഞ് മനസിലാക്കുന്ന വീഡിയോ പുറത്ത് വന്നിരുന്നു. ഇതിനെ തുടർന്നുണ്ടായ വിമർശനങ്ങൾക്ക് എതിരെ പ്രതികരിച്ച് കൊണ്ടായിരുന്നു റോബിൻ പുതിയ വീഡിയോ ചെയ്തത്.


വീഡിയോയിൽ റോബിൻ പറഞ്ഞ വാക്കുകൾ


''ബ്ലെസ്ലി എന്റെ സഹോദരനായിരുന്നു. ഞങ്ങളുടെ രണ്ടു പേരുടെയും ഫ്രണ്ടാണ് ദിൽഷ. ഞാൻ ഇറങ്ങിയ ശേഷം അവൻ കാണിച്ച ചില ചെറ്റത്തരങ്ങൾ ആണ് ആ വീഡിയോയിൽ ഉള്ളത്. അതിൽ ആ കുട്ടി കംഫർട്ടബിൾ അല്ല. ഒരു സുഹൃത്ത് എന്ന രീതിയിൽ അവളെ കാണാൻ ചെല്ലുമ്പോൾ അവൾ സുരക്ഷിതയായി ഇരിക്കുക എന്ന് പറയാനുള്ള ഉത്തരവാദിത്തം എനിക്കുണ്ട്. ഇതിൽ ഞാൻ വലിയൊരു ഏട്ടൻ ആയോ വലിയ നന്മ മരം ആയിട്ടോ അല്ല നിൽക്കുന്നത്. പുറത്തെങ്ങാനും ആണ് ഇത് കാണിച്ചിരുന്നെങ്കിൽ അടിച്ച് മുക്കാം മണ്ട പൊട്ടിച്ചേനെ.


ഇതും പറഞ്ഞുകൊണ്ട് നിന്റെ ആർമി ഗ്രൂപ്പോ നിന്റെ പിള്ളേരോ എന്റെ അടുത്ത് ചൊറിഞ്ഞു കൊണ്ട് വരികയാണെങ്കിൽ ഞങ്ങളുടെ പിള്ളാര് നിന്നെക്കാൾ പത്തിരട്ടി ഉണ്ട്.. കേറി അങ്ങ് ഉടുത്തു കളയും. ചെയ്യും എന്ന് പറഞ്ഞാൽ ചെയ്യും. നിങ്ങൾ ഒരു ഡോക്‌ടർ അല്ലേ ? ഇങ്ങനെ ഒക്കെ പറയാവോ എന്ന് ചോദിച്ച് വന്നാൽ അതിനെ വേറെ കേൾക്കേണ്ടി വരും.''


"ആറാടുകയാണ്" എന്ന മോഹൻലാൽ ആരാധകൻ സന്തോഷ് വർക്കിയുടെ വീഡിയോയും റീമിക്‌സ് ചെയ്‌തുകൊണ്ട്‌ ടോണി മുൻപും സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചിരുന്നു. 45 സെക്കൻഡ് ദൈർഖ്യമുള്ള ആ വീഡിയോ ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകരിലേക്ക് എത്തിയിരുന്നു. ഐഎസഎൽ ടീമായ കേരള ബ്ലാസ്റ്റേഴ്‌സ് കളിക്കാരും ടോണിയുടെ റീമിക്‌സ് പാട്ട് ഷെയർ ചെയ്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്‌പീച്ച് റീമിക്‌സ് ചെയ്‌ത്‌ ടോണി ചെയ്‌ത വീഡിയോയും വൈറലായി മാറിയിരുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ