Bigg Boss malayalam season 4: 'ഞങ്ങടെ പിള്ളേര് നിന്നെക്കാളും പത്തിരട്ടിയുണ്ട്, കേറി അങ്ങ് ഉടുത്ത് കളയും'; വിമർശനങ്ങൾക്ക് മറുപടിയുമായി ഡോ. റോബിൻ

ബ്ലെസ്ലിയുടെ സഹോദരനും റോബിനെതിരെ രം​ഗത്തെത്തിയിരുന്നു. എന്നാൽ വിമർശനങ്ങൾക്കെല്ലാം റോബിൻ മറുപടി നൽകുന്ന വീഡിയോയും ഇപ്പോൾ ശ്രദ്ധ നേടുന്നു. 

Written by - Zee Malayalam News Desk | Last Updated : Jul 2, 2022, 12:37 PM IST
  • റോബിന്റെ വാക്കുകൾ ബ്ലെസ്ലി ആരാധകരെ ചൊടിപ്പിച്ചു.
  • സമൂഹ മാധ്യമങ്ങളിലടക്കം റോബിനെതിരെ ബ്ലെസ്ലി ഫാൻസ് വിമർശനങ്ങൾ ഉന്നയിക്കാൻ തുടങ്ങി.
  • ബ്ലെസ്ലിയുടെ സഹോദരനും റോബിനെതിരെ രം​ഗത്തെത്തിയിരുന്നു.
Bigg Boss malayalam season 4: 'ഞങ്ങടെ പിള്ളേര് നിന്നെക്കാളും പത്തിരട്ടിയുണ്ട്, കേറി അങ്ങ് ഉടുത്ത് കളയും'; വിമർശനങ്ങൾക്ക് മറുപടിയുമായി ഡോ. റോബിൻ

ബി​ഗ് ബോസ് വീട്ടിൽ തിരിച്ചെത്തിയ ഡോ. റോബിൻ രാധാകൃഷ്ണൻ മത്സരാർഥിയായ ബ്ലെസ്ലിക്കെതിരെ നടത്തിയ പരാമർശങ്ങൾ സോഷ്യൽ മീഡിയയിൽ വൻ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ബ്ലെസ്ലിയിൽ നിന്ന് അകന്ന് നിൽക്കണം എന്ന് റോബിൻ ദിൽഷയെ പറഞ്ഞ് മനസിലാക്കുന്നതും, ബാത്റൂമിലൊക്കെ പോകുമ്പോൾ ലക്ഷ്മിപ്രിയയ്ക്കും ധന്യക്കും ഒപ്പം പോകണം, ഒറ്റയ്ക്ക് ഇരിക്കാതെ എപ്പോഴും എല്ലാവരുടെയും കൂടെ ഇരിക്കണം എന്ന തരത്തിലുള്ള ഉപദേശങ്ങളാണ് റോബിൻ ദിൽഷയ്ക്ക് കൊടുക്കുന്നത്. ബ്ലെസ്ലി ദിൽഷയോട് മോശമായി പെരുമാറുന്നു എന്ന തരത്തിലുള്ള വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും ഇത് വിമർശനങ്ങൾക്ക് വഴിവെക്കുകയും ചെയ്തിട്ടുണ്ട്. 

ഇതിന് പിന്നാലെയാണ് ബി​ഗ് ബോസിൽ തിരിച്ചെത്തിയ റോബിൻ ദിൽഷയെ കാര്യങ്ങൾ അറിയിക്കുന്നത്. അപർണയും ജാസ്മിനും ഇക്കാര്യം ബ്ലെസ്ലിയോട് പറയുകയും ബ്ലെസ്ലി ദിൽഷയുടെ കാല് പിടിച്ച് മാപ്പ് പറയുകയും ചെയ്തു. എന്നാൽ റോബിന്റെ വാക്കുകൾ ബ്ലെസ്ലി ആരാധകരെ ചൊടിപ്പിച്ചു. സമൂഹ മാധ്യമങ്ങളിലടക്കം റോബിനെതിരെ ബ്ലെസ്ലി ഫാൻസ് വിമർശനങ്ങൾ ഉന്നയിക്കാൻ തുടങ്ങി. ബ്ലെസ്ലിയുടെ സഹോദരനും റോബിനെതിരെ രം​ഗത്തെത്തിയിരുന്നു. എന്നാൽ വിമർശനങ്ങൾക്കെല്ലാം റോബിൻ മറുപടി നൽകുന്ന വീഡിയോയും ഇപ്പോൾ ശ്രദ്ധ നേടുന്നു. ബ്ലെസ്ലി ദിൽഷയോട് മോശമായി പെരുമാറുന്നു എന്ന തരത്തിലുള്ള വീഡിയോകൾ പങ്കുവച്ച് കൊണ്ടാണ് റോബിന്റെ പ്രതികരണം.

Also Read: Bigg Boss Malayalam Season 4: 'കൊള്ളാം സുഹൃത്തേ. നീ ആരാണെന്ന് സ്വയം കാണിച്ചു തന്നതിന്', ഡോ. റോബിനെതിരെ ബ്ലെസ്ലിയുടെ സഹോദരൻ

റോബിന്റെ വാക്കുകൾ;

''ബ്ലെസ്ലി എന്റെ സഹോദരനായിരുന്നു. ഞങ്ങളുടെ രണ്ടു പേരുടെയും ഫ്രണ്ടാണ് ദിൽഷ. ഞാൻ ഇറങ്ങിയ ശേഷം അവൻ കാണിച്ച ചില ചെറ്റത്തരങ്ങൾ ആണ് ആ വീഡിയോയിൽ ഉള്ളത്. അതിൽ ആ കുട്ടി കംഫർട്ടബിൾ അല്ല. ഒരു സുഹൃത്ത് എന്ന രീതിയിൽ അവളെ കാണാൻ ചെല്ലുമ്പോൾ അവൾ സുരക്ഷിതയായി ഇരിക്കുക എന്ന് പറയാനുള്ള ഉത്തരവാദിത്തം എനിക്കുണ്ട്. ഇതിൽ ഞാൻ വലിയൊരു ഏട്ടൻ ആയോ വലിയ നന്മ മരം ആയിട്ടോ അല്ല നിൽക്കുന്നത്. പുറത്തെങ്ങാനും ആണ് ഇത് കാണിച്ചിരുന്നെങ്കിൽ അടിച്ച് മുക്കാം മണ്ട പൊട്ടിച്ചേനെ.

ഇതും പറഞ്ഞുകൊണ്ട് നിന്റെ ആർമി ഗ്രൂപ്പോ നിന്റെ പിള്ളേരോ എന്റെ അടുത്ത് ചൊറിഞ്ഞു കൊണ്ട് വരികയാണെങ്കിൽ ഞങ്ങളുടെ പിള്ളാര് നിന്നെക്കാൾ പത്തിരട്ടി ഉണ്ട്.. കേറി അങ്ങ് ഉടുത്തു കളയും. ചെയ്യും എന്ന് പറഞ്ഞാൽ ചെയ്യും. നിങ്ങൾ ഒരു ഡോക്‌ടർ അല്ലേ ? ഇങ്ങനെ ഒക്കെ പറയാവോ എന്ന് ചോദിച്ച് വന്നാൽ അതിനെ വേറെ കേൾക്കേണ്ടി വരും.''

റോബിന്റെ ഈ പ്രതികരണം എടുത്ത് റോബിൻ ആർമി ബ്ലെസ്ലിക്കെതിരെയും ബ്ലെസ്ലി ആർമി റോബിനെതിരെയും തിരിഞ്ഞിട്ടുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News