ഐ.എസ്.ആർ.ഒ (ISRO) മുന്‍ ശാസ്ത്രജ്ഞൻ നമ്പി നാരായണന്റെ (Nambi Narayanan) ജീവിതകഥ പറയുന്ന 'റോക്കറ്ററി ദി നമ്പി എഫക്ട്' (Rocketry: The Nambi Effect) സിനിമയുടെ റിലീസ് (Cinema release) പ്രഖ്യാപിച്ചു. അടുത്ത വർഷം ഏപ്രിൽ ഒന്നിന് ചിത്രം റിലീസ് ചെയ്യും. നടൻ ആർ. മാധവനാണ് (R Madhavan) നമ്പി നാരായാണനായി അഭിനയിക്കുന്നത്. മാധവൻ തന്റെ ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING


 


സിമ്രാനാണ് (Simran)  ചിത്രത്തിലെ നായിക. പതിനഞ്ച് വർഷത്തിനു ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. മാധവൻ തന്നെയാണ് ചിത്രത്തിന്റെ സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്. മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, ഇംഗ്ലീഷ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും അറബിക്, ഫ്രഞ്ച്, സ്പാനീഷ്, ജര്‍മ്മന്‍, ചൈനീസ്, റഷ്യന്‍, ജാപ്പനീസ് തുടങ്ങിയ അന്താരാഷ്ട്ര ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. മാധവന്റെ ട്രൈ കളർ ഫിലിംസും വർഗീസ് മൂലൻ പിക്ചർസിന്റെയും ബാനറിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.


Also Read: Teaser: ''റോക്കട്രി: ദി നമ്പി ഇഫക്ട്''


നമ്പി നാരായണന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനമായ 27 വയസ്സു മുതൽ 70 വയസ്സു വരെയുള്ള കാലഘട്ടമാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. വിവിധ പ്രായത്തിലുള്ള നമ്പി നാരായണനെ അവതരിപ്പിക്കാനായി മാധവൻ നടത്തിയ മേക്ക് ഓവർ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. എ.പി.ജെ അബ്ദുൾ കലാം (APJ Abdul Kalam),മുതൽ ഇന്ത്യയുടെ ബഹിരാകാശ ദൗത്യങ്ങളിലെ നിറസാന്നിധ്യമായിരുന്ന ശാസത്രഞ്ജൻമാരെയും ചിത്രത്തിൽ അവതരിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട്.


ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ ഷാരൂഖ് ഖാനും തമിഴ് നടൻ സൂര്യയുമെത്തുന്നുണ്ട്. ഹിന്ദിയിൽ ഷാരൂഖ് ഖാൻ ചെയ്യുന്ന റോൾ തമിഴിൽ സൂര്യയാണ് ചെയ്യുന്നത്. നമ്പി നാരായണന്‍ തന്നെ രചിച്ച 'റെഡി ടു ഫയര്‍: ഹൗ ഇന്ത്യ ആന്‍റ് ഐ സര്‍വൈവ്ഡ് ദി ഐഎസ്ആര്‍ഒ സ്‌പൈ കേസ്'  എന്ന പുസ്തകത്തെ ആസ്പദമാക്കിയുള്ളതാണ് ചിത്രം. കഴിഞ്ഞ വർഷം റിലീസ് ചെയ്യാനിരുന്ന സിനിമ കോവിഡ് വ്യാപനത്തെ തുടർന്ന് മാറ്റി വെയ്ക്കുകയായിരുന്നു.


Also Read: ഐ ക്യനോട്ട് ബിട്രൈ ദിസ് കൺട്രി- ആവേശം നിറച്ച് റോക്കട്രിയിൽ നമ്പിനാരായണനായി മാധവൻ


ആറ് രാജ്യങ്ങളിലധികം ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നിരുന്നു. വെള്ളം സിനിമയുടെ സംവിധായകന്‍ പ്രജേഷ് സെന്‍ ചിത്രത്തിന്റെ കോ ഡയറക്ടറാണ്. ശ്രീഷ റായ് ആണ് ചിത്രത്തിന്റെ ക്യാമറ, എഡിറ്റിംഗ് ബിജിത്ത് ബാല, സംഗീതം സാം സി.എസ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.