ഐ ക്യനോട്ട് ബിട്രൈ ദിസ് കൺട്രി- ആവേശം നിറച്ച് റോക്കട്രിയിൽ നമ്പിനാരായണനായി മാധവൻ

മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, ഇംഗ്ലീഷ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും അറബിക്, ഫ്രഞ്ച്, സ്പാനീഷ്, ജര്‍മ്മന്‍, ചൈനീസ്, റഷ്യന്‍, ജാപ്പാനീസ് തുടങ്ങിയ അന്താരാഷ്ട്ര ഭാഷകളിലുമാണ് ചിത്രം ഒരുങ്ങുന്നത്.

Written by - Zee Malayalam News Desk | Last Updated : Apr 1, 2021, 07:53 PM IST
  • ആറ് രാജ്യങ്ങളിലധികം ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നിരുന്നു
  • കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്യേണ്ടിയിരുന്ന ചിത്രം കൊവിഡിനെ തുടര്‍ന്ന് റിലീസ് മാറ്റിവെയ്ക്കുകയായിരുന്നു
  • മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, ഇംഗ്ലീഷ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും മറ്റ് വിദേശ ഭാഷകളിലും ചിത്രം റിലീസിനെത്തും
  • മാധവൻ തന്നെയാണ് ചിത്രത്തിൻറെ സംവിധാനവും നിർവ്വഹിക്കുന്നത്.
ഐ ക്യനോട്ട് ബിട്രൈ ദിസ് കൺട്രി- ആവേശം നിറച്ച് റോക്കട്രിയിൽ നമ്പിനാരായണനായി മാധവൻ

ഐ.എസ്.ആർ.ഒ ശാസ്ത്രഞ്ജൻ (Nambi Narayanan) ജീവിതം പറയുന്ന റോക്കട്രിയുടെ ട്രെയിലർ റിലീസായി. നടൻ മാധവനാണ് ചിത്രത്തിൽ നമ്പിനാരായണനായി എത്തുന്നത്. മാധവൻ തന്നെയാണ് ചിത്രത്തിൻറെ സംവിധാനവും നിർവ്വഹിക്കുന്നത്.

ഷാരൂഖ് ഖാനും,സിമ്രാനുമടക്കം മികച്ച താര നിരയും ചിത്രത്തിലുണ്ട് .മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, ഇംഗ്ലീഷ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും അറബിക്, ഫ്രഞ്ച്, സ്പാനീഷ്, ജര്‍മ്മന്‍, ചൈനീസ്, റഷ്യന്‍, ജാപ്പാനീസ് തുടങ്ങിയ അന്താരാഷ്ട്ര ഭാഷകളിലുമാണ് ചിത്രം ഒരുങ്ങുന്നത്. എ.പി.ജെ അബ്ദുൾ കലാം (Apj Abdul Kalam),മുതൽ ഇന്ത്യയുടെ ബഹിരാകാശ ദൌത്യങ്ങളിലെ നിറസാന്നിധ്യമായിരുന്ന ശാസത്രഞ്ജൻമാരെയും ചിത്രത്തിൽ അവതരിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട്.

ALSO READ : Rajinikanth രാഷ്ട്രീയത്തിലേക്കില്ല; പാർട്ടി പ്രഖ്യാപനത്തിൽ നിന്നും പിന്മാറുന്നുവെന്ന് താരം

നമ്പി നാരായണൻറെ റോക്കറ്റ് സയൻസിലേക്കുള്ള കടന്നുവരവ് മുതൽ  ഇന്ത്യയുടെ ക്രയോജനിക് എഞ്ചിൻ വികസനവും റഷ്യയിലേക്ക് (Russia) ഇന്ത്യൻ ശാസ്ത്രഞ്ജരെ അയച്ചതടക്കം ചിത്രം വിശദീകരിക്കുന്നു.ആര്‍. മാധവന്റെ ട്രൈ കളര്‍ ഫിലീസും ഡോക്ടര്‍ വര്‍ഗീസ് മൂലന്റെ വര്‍ഗീസ് മൂലന്‍ പിക്ചര്‍സിന്റെയും ബാനറിലാണ് സിനിമയുടെ നിർമ്മാണം.

 

 

ALSO READ : COVID 19 പ്രതിസന്ധി; പണം കണ്ടെത്താന്‍ മള്‍ട്ടിസ്റ്റാര്‍ ചിത്രവുമായി 'AMMA'

ആറ് രാജ്യങ്ങളിലധികം ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നിരുന്നു. കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്യേണ്ടിയിരുന്ന ചിത്രം കൊവിഡിനെ തുടര്‍ന്ന് റിലീസ് മാറ്റിവെയ്ക്കുകയായിരുന്നു. വെള്ളം സിനിമയുടെ സംവിധായകന്‍ പ്രജേഷ് സെന്‍ ചിത്രത്തിന്റെ കോ ഡയറക്ടറാണ്. ശ്രീഷ റായ് ആണ് ചിത്രത്തിന്റെ ക്യാമറ, എഡിറ്റിംഗ് ബിജിത്ത് ബാല, സംഗീതം സാം സി.എസ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News