Rocketry: The Nambi Effect : പത്മഭൂഷൺ നൽകി ആദരിക്കും മുന്നേ എനിക്ക് കിട്ടിയ പദവിയാണ് രാജ്യദ്രോഹി: നമ്പി നാരായണൻ
Rocketry: The Nambi Effect Movie :`വിവാദം ഉണ്ടാക്കിയ ആ കേസ് മാത്രമേ എല്ലാവർക്കും അറിയുകയുള്ളൂ എന്നാൽ രാജ്യത്തിന് വേണ്ടി ചെയ്ത കാര്യങ്ങൾ ആർക്കും അറിയില്ല`
തിരുവനന്തപുരം : പല ചോദ്യങ്ങൾക്കുമുള്ള മറുപടിയാണ് 'റോക്കട്രി: ദി നമ്പി ഇഫക്ട്' എന്ന് ഐഎസ്ആർഒ മുൻ ശാസ്ത്രജ്ഞൻ നമ്പി നാരായണൻ. തനിക്ക് പത്മഭൂഷൺ നൽകി ആദരിക്കും മുൻപ് കിട്ടിയ പദവി രാജ്യദ്രോഹി എന്നായിരുന്നു എന്നും നമ്പി നാരായണൻ പറഞ്ഞു.
തിരുവനന്തപുരം ഏരിയസ് പ്ലക്സ് തിയേറ്ററിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവാദം ഉണ്ടാക്കിയ ആ കേസ് മാത്രമേ എല്ലാവർക്കും അറിയുകയുള്ളൂ എന്നാൽ രാജ്യത്തിന് വേണ്ടി ചെയ്ത കാര്യങ്ങൾ ആർക്കും അറിയില്ല, അതാണ് ചിത്രം വരച്ചു കാട്ടുന്നത് എന്നും നമ്പി നാരായണൻ വ്യക്തമാക്കി.
ALSO READ : ഒരു ബയോപികായി തുടങ്ങി പ്രൊപ്പഗന്‍റയായി അവസാനിച്ച ചിത്രം; റോക്കട്രി: ദി നമ്പി എഫക്ട്-റിവ്യൂ
പത്മഭൂഷൺ നൽകി ആദരിക്കും മുന്നേ എനിക്ക് കിട്ടിയ പദവിയാണ് രാജ്യദ്രോഹി. വിവാദമായ കേസ് മാത്രമേ എല്ലാവർക്കും അറിയു, എന്നാൽ രാജ്യത്തിന് വേണ്ടി ചെയ്ത കാര്യങ്ങളെ പറ്റി അറിയില്ല. വികാസ് എഞ്ചിനെപ്പറ്റിയും അതിൻ്റെ പ്രവർത്തനത്തെപ്പറ്റിയും ആർക്കും അറിയില്ല. അതിന് പിന്നിലെ പ്രവർത്തനമാണ് ചിത്രത്തിന്റെ കഥ. ഇത് പല ചോദ്യങ്ങൾക്കുമുള്ള മറുപടിയാണെന്ന് നമ്പി നാരയണൻ പറഞ്ഞു.
20 വർഷത്തെ ത്യാഗം, ജീവിതം, സംഭാവനകൾ എല്ലാം സിനിമയിൽ കൊണ്ടുവരാൻ ശ്രമിച്ചു എന്നും എന്താണ് നമ്പി നാരായണൻ എന്ന് പറയാനാണ് കഥ ശ്രമിച്ചത് എന്നും സിനിമയുടെ സഹസംവിധായകനായ ജി പ്രേജേഷ് സെൻ പറഞ്ഞു. ചിത്രത്തിന് മികച്ച ഓപ്പണിങ് ആണ് നേടാൻ കഴിഞ്ഞിരുന്നത്. കണ്ടിരിക്കേണ്ട സിനിമയാണ് എന്നും, ഓരോ ഇന്ത്യക്കാരനും അറിഞ്ഞിരിക്കേണ്ട കഥയാണ് നമ്പി നാരായണന്റേത് എന്നാണ് പ്രേക്ഷക പ്രതികരണം.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.